Breaking News

സംസ്ഥാനത്തെ പ്ലസ്ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; 85.13 ശതമാനം വിജയം..!

സംസ്ഥാന ഹയര്‍സെക്കന്‍ററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. 85.13 ശതമാനമാണ് ഇത്തവണത്തെ സംസ്ഥാനത്തെ വിജയം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.77 ശതമാനം അധികമാണ് ഇത്തവണത്തെ വിജയം. തിരുവനന്തപുരത്ത് മന്ത്രി സി.രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തിയത്. വി.എച്ച്‌. എസ്‌.സി വിഭാഗത്തില്‍ 81.8 ശതമാനമാണ് വിജയം. എറണാകുളം ജില്ലയാണ് ഇത്തവണ മുന്നില്‍ നിക്കുന്നത്. 114 സ്കൂളുകള്‍ജില്ലയില്‍ 100 ശതമാനം വിജയം നേടി. 238 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. 18510 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് എ പ്ലസ് ലഭിച്ചത്. 3,19,782 വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിനു യോഗ്യത നേടി. വിജയശതമാനം കുറവ് വായനാട്ടിലാണ്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …