കൊല്ലം ജില്ലയിലെ കൊവിഡ് രോഗികളുടെ വിവരങ്ങള്‍ മറച്ചു വയ്ക്കുന്നതായി പരാതി. ജില്ലയില്‍ പൊലീസുകാരടക്കം പലര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചെങ്കിലും ഇവരുടെയൊന്നും വിവരം ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ലെന്നാണ് പ്രധാന പരാതി.
സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കും പൊലീസുകാരനും അഭിഭാഷകര്‍ക്കും ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. റിമാന്‍ഡ് തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൊട്ടാരക്കര, പുനലൂര്‍ പൊലീസ് സ്റ്റേഷനുകളിലെ
പൊലീസുകാര്‍ ക്വാറന്റൈനില്‍ പോയിരിക്കുകയാണ്. എന്നാല്‍ ഇവരുടെയൊന്നും വിവരങ്ങള്‍ ആരോഗ്യവകുപ്പ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. മാത്രമല്ല ജില്ലാഭരണകൂടവും ആരോഗ്യവകുപ്പും പങ്കുവെയ്ക്കുന്ന കണക്കുകളിലും പൊരുത്തക്കേടുകളുണ്ട്.
സമ്ബര്‍ക്കം വഴിയുള്ള രോഗികള്‍ ജില്ലയില്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുമ്ബോഴും വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലെന്ന പരാതിയും ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്.