ഉയരങ്ങളിലേക്ക് കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ തുടര്‍ച്ചയായി ഇടിവ് രേഖപ്പെടുത്തി. ഇന്നലെ 800 രൂപ ഇടിഞ്ഞതിന് പിന്നാലെ ഇന്നും സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണവില 40,000 രൂപയില്‍ താഴെ എത്തി എന്നതാണ് മറ്റൊരു പ്രത്യേകത.
ഇന്ന് ഒറ്റയടിക്ക് പവന് 1600 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39200 രൂപയായി. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതാണ് സ്വര്‍ണവിലയ്ക്ക് പ്രതികൂലമായത്.
പുതിയ ഉയരമായ 42,000ല്‍ എത്തിയ സ്വര്‍ണവില മൂന്നുദിവസത്തിനിടെ 2800 രൂപയാണ് ഇടിഞ്ഞത്. ഗ്രാമിന്റെ വിലയിലും കുറവുണ്ട്. 200 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4900 രൂപയായി.