Breaking News

സംസ്ഥാനത്ത് ബിയർ പാർലറുകളും ബാറുകളും തുറക്കാൻ നീക്കം..?

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാനത്തെ ബിയര്‍ പാര്‍ലറുകളും ബാറുകളും തുറക്കാനൊരുങ്ങുന്നു. ഈ ആവശ്യം ഉന്നയിച്ച് നികുതി സെക്രട്ടറിക്ക് എക്‌സൈസ് കമ്മീഷണര്‍ കൈമാറിയ നിര്‍ദേശം എക്‌സൈസ് മന്ത്രിയുടെ ശുപാര്‍ശയോടെ മുഖ്യമന്ത്രിക്ക് നല്‍കിയിരിക്കുന്നതായാണ് റിപ്പോര്‍ട്ട്.

നിലവില്‍ ബാറുകളില്‍ നിന്നും പ്രത്യേകം കൗണ്ടറുകള്‍ വഴി പാഴ്‌സലുകള്‍ മാത്രമാണ് നല്‍കിവരുന്നത്. ബെവ്‌കോ ആപ്പ് വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ മദ്യം നല്‍കുന്നത്.

സംസ്ഥാനത്തിപ്പോള്‍ 596 ബാറുകളും 350 ഓളം ബിയര്‍ വൈന്‍ പാര്‍ലറുകളുമാണുള്ളത്. കൊവിഡ് വ്യാപനത്തെതുടര്‍ന്ന് ബാറുകള്‍ അടച്ചതിന് പിന്നാലെ കൗണ്ടറുകള്‍ തുടങ്ങിയുള്ള മദ്യവില്‍പ്പനയെകുറിച്ച് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടായിരുന്നു.

പിന്നാലെയാണ് ബെവ്ക്യൂ ആപ്പ് പുറത്തിറക്കുന്നത്. അതേസമയം കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ബീവറേജ് അടക്കില്ലായെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിപക്ഷം അന്ന് തന്നെ ശക്തമായി രംഗത്തെത്തിയിരുന്നു.

ബീവറേജ് ഔട്ട്‌ലെറ്റിന് മുന്നില്‍ ആളുകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് തിങ്ങികൂടുമെന്ന വാദമായിരുന്നു പ്രതിപക്ഷത്തിന്റേത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …