രാജ്യത്ത് കോവിഡ് വാക്‌സിൻ പരീക്ഷണം വീണ്ടും ആരംഭിക്കാൻ പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡിസിജിഐ അനുമതി നൽകി. പരീക്ഷണം പുനരാരംഭിക്കുമ്ബോൾ കൂടുതൽ ജാഗ്രത വേണമെന്നാണ് ഡിജിസിഐ നിർദ്ദേശം.
സിറം ഇൻസ്റ്റിറ്റ്യൂട്ട് പരീക്ഷണ പ്രോട്ടോകോൾ ഹാജരാക്കാനും ഡിജിസിഐ നിർദ്ദേശം നൽകിയിട്ടുണ്ട്. അസ്ട്ര സെനക കമ്ബനിയുമായി ചേർന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന വാക്‌സിൻ പരീക്ഷണം രാജ്യത്ത് താത്ക്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു.
വാക്സിൻ കുത്തിവെച്ചയാൾക്ക് അജ്ഞാത രോഗം കണ്ടെത്തിയതിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പാണ് വാക്സിന്റെ പരീക്ഷണം നിർത്തിവെച്ചത്. ഡ്രഗ് കൺട്രോളർ ജനറൽ കഴിഞ്ഞ ദിവസം സിറം ഇൻസ്റ്റിറ്റ്യൂട്ടിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.
മറ്റ് രാജ്യങ്ങളിൽ പരീക്ഷണം നിർത്തിവെച്ച കാര്യം എന്തുകൊണ്ട് അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ് അയച്ചത്. പരീക്ഷണം നിർത്തിയ കാര്യം എന്തുകൊണ്ട് അറിയിച്ചില്ല,
മരുന്നിന്റെ പാർശ്വ ഫലങ്ങളെക്കുറിച്ച് എന്തുകൊണ്ട് മുന്നറിയിപ്പു നൽകിയില്ല മുതലായ ചോദ്യങ്ങളാണ് നോട്ടീസിൽ ഉന്നയിച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് പരീക്ഷണങ്ങൾ താത്ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചത്.