കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് നടത്തിയ കോഴിപ്പോര് നടത്തുന്ന വിവരമറിഞ്ഞു തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന് കോഴിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഫിലിപ്പൈന്‍സിലാണ് അപൂര്‍വ സംഭവം നടന്നത്.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു ജനങ്ങള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാനാണ് പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് എത്തുന്നത്. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥനെ മല്‍സരത്തിന് തയാറാക്കിയ കോഴി ആക്രമിക്കുകയായിരുന്നു.
കോഴിയുടെ കാലില്‍ കെട്ടിയ ബ്ലെയിഡിന് സമാനമായ മൂര്‍ച്ചയുള്ള വസ്തു കൊണ്ടാണ് പൊലീസുകാരന് പരുക്കേല്‍ക്കുന്നത്. ഇടതു കാലിന്റെ ഞരമ്ബ് മുറിഞ്ഞു പോകുകയും ഇതില്‍ നിന്നും ഒരുപാട് രക്തം നഷ്ടപ്പെടുകയും ചെയ്തതാണ് മരണകാരണമായത്.
പൊലീസ് മേധാവി ലഫ്റ്റനന്റ് സാന്‍ ജോസ് ക്രിസ്റ്റ്യന്‍ ബൊലോക്കാണ് മരിച്ചത്. ബ്ലെയിഡില്‍ വിഷം പുരട്ടിയിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
NEWS 22 TRUTH . EQUALITY . FRATERNITY