രാജ്യത്തെ കോവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ കേരളം പങ്കാളികളാകും. സിറം വാക്‌സിന്‍ പരീക്ഷണത്തിന് മൂന്ന് മെഡിക്കല്‍ കോളജുകളുമായി ചേര്‍ന്ന് സൗകര്യം ഉണ്ടാക്കുമെന്നാണ് റിപ്പോർട്ട്.
സംസ്ഥാനം കോവിഡ് വാക്സിന്‍ ക്ലനിക്കല്‍ ട്രയലിലാണ് സഹകരണത്തിന് തയ്യാറെടുക്കുന്നത്. കോവിഡ് വാക്സിന്‍ പരീക്ഷണം അവസാനഘട്ടത്തിലെത്തിയ സിറം ഇന്ത്യ ലിമിറ്റഡിന് ആവശ്യമായ സഹായമാണ് കേരളം ഒരുക്കുക.
തൃശൂര്‍, തിരുവനന്തപുരം, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രികളുമായി ബന്ധപ്പെട്ട് ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
NEWS 22 TRUTH . EQUALITY . FRATERNITY