ലെനോവോയുടെ ഉടമസ്ഥതയിലുള്ള അമേരിക്കന്‍ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ മോട്ടോറോള ഏറ്റവും വിലക്കുറവുള്ള 5ജി സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയിലവതരിപ്പിക്കാന്‍ ഒരുങ്ങുന്നു.
ഇന്ത്യയിലെ ഏറ്റവും വിലക്കുറവുള്ള 5ജി ഫോണ്‍ എന്ന പരസ്യവാചകത്തോടെയാണ് മോട്ടോ ജി 5ജി എത്തുന്നത്.
യൂറോപ്യന്‍ വിപണിയില്‍ ജൂലായിലാണ് മോട്ടോ ജി 5ജി എത്തിയത്. ഈ മാസം 30-ന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്കാര്‍ട്ട് വെബ്സൈറ്റില്‍ ഒരുക്കിയിരിക്കുന്ന ഓണ്‍ലൈന്‍ ലോഞ്ചിലാണ് മോട്ടോ ജി
5ജി ഇന്ത്യയിലേക്ക് എത്തുന്നത്. 4 ജിബി റാമും 64 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജുമുള്ള ഒരൊറ്റ കോണ്‍ഫിഗറേഷനിലാണ് ഫോണ്‍ യൂറോപ്യന്‍ വിപണിയില്‍ വില്പനക്കെത്തിയിരിക്കുന്നത്.
299.99 യൂറോ (ഏകദേശം 26,300 രൂപ) ആണ് മോട്ടോ ജി 5ജിയ്ക്ക് വില. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വിലക്കുറവുള്ള 5ജി ഫോണ്‍ 24,999 രൂപ വിലയുള്ള വണ്‍പ്ലസ് നോര്‍ഡ് ആണ്.
അതുകൊണ്ട് തന്നെ മോട്ടോ ജി 5ജിയ്ക്ക് ഇന്ത്യയില്‍ വില 24,999 രൂപയില്‍ താഴെ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.