വോഗ് ഇന്ത്യയുടെ ലീഡര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം കേരള സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക്. പുരസ്‌കാര പ്രഖ്യാപനം നടത്തിയത് നടന്‍ ദുല്‍ഖര്‍ സല്‍മാനാണ്.
തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് ദുല്‍ഖര്‍ പുരസ്‌കാര പ്രഖ്യാപനം നടത്തിയത്.
കേരളത്തിന് മാത്രമല്ല ഇന്ത്യയ്ക്ക് തന്നെ അഭിമാനമാണ് ശൈലജ ടീച്ചറിന്റെ പുരസ്‌കാരം എന്നും ദുല്‍ഖര്‍ പറഞ്ഞു.
പുരസ്‌കാരം കോവിഡിനെതിരായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ മുതല്‍ ഫീല്‍ഡ് വര്‍ക്കര്‍മാര്‍വരെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്ക് സമര്‍പ്പിക്കുന്നതായി ശൈലജ ടീച്ചര്‍ പറഞ്ഞു.
NEWS 22 TRUTH . EQUALITY . FRATERNITY