Breaking News

ബോക്​സിങ്​ ഡേ ടെസ്റ്റ് ; ആസ്​ട്രേലിയ 195ന്​ പുറത്ത്​…

ബോക്​സിങ്​ ഡേ ക്രിക്കറ്റ്​ ടെസ്റ്റില്‍ ആസ്​ട്രേലിയ 195 റണ്‍സിന്​ പുറത്ത്​. ഇന്ത്യക്കായി ജസ്​പ്രീത്​ ബുംറ നാല്​ വിക്കറ്റ്​ വീഴ്​ത്തി. അശ്വിന്‍ മൂന്ന്​ വിക്കറ്റും സിറാജ്​ രണ്ട്​ വിക്കറ്റും നേടി. 48 റണ്‍സെടുത്ത മാറുസ്​ ലാബുഷ്​ചേഞ്ചാണ്​ ഓസീസ്​ നിരയിലെ ടോപ്പ് സ്കോറർ​.

ട്രാവിസ്​ ഹെഡ്​ 38 റണ്‍സും മാത്യു വാഡ 30 റണ്‍സും നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക്​ ആദ്യ വിക്കറ്റ്​ നഷ്​ടമായി.

റണ്ണൊന്നുമെടുക്കാതെ മായങ്ക്​ അഗര്‍വാളാണ്​ പുറത്തായത്​. ശുഭ്​മാന്‍ ഗില്ലും ചേതേശ്വര്‍ പൂജാരയുമാണ്​ ക്രീസില്‍. മിച്ചല്‍ സ്റ്റാര്‍ക്കാണ് വിക്കറ്റ്​ വീഴ്​ത്തിയത്​.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …