Breaking News

ക്രിസ്മസ് – പുതുവത്സരാഘോഷത്തിൽ കൊല്ലം ജില്ലയില്‍ മാത്രം വിറ്റത് 13.69 കോടിയുടെ മദ്യം…

ക്രിസ്മസിനു തലേന്നും ക്രിസ്മസ് ദിനത്തിലും പുതുവത്സരത്തലേന്നും കൊല്ലം ജില്ലയിൽ മാത്രം ബെവ്കോ വിറ്റത് 13.69 കോടി രൂപയുടെ മദ്യം. ക്രിസ്മസിന്റെ തലേന്ന് കൊല്ലം വെയര്‍

ഹൗസിനു കീഴിലെ 12 ബെവ്കോ ഔട്ട്‍‌ലൈറ്റുകളിലായി 2.40 കോടി രൂപയുടെ മദ്യമാണു വിറ്റത്. ക്രിസ്മസ് ദിനത്തില്‍ 2.19 കോടി രൂപയുടെ വില്‍പന നടന്നതായി കണക്കുകള്‍ പറയുന്നു.

പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍ 31നു 3.24 കോടി രൂപയുടെ മദ്യമാണു വിറ്റു പോയത്. 24ന് 55.06 ലക്ഷം രൂപയുടെയും ക്രിസ്മസ് ദിനത്തില്‍ 41.46 ലക്ഷം രൂപയുടെയും വില്‍പന നടന്നപ്പോള്‍ 31നു വില്‍പന 58.39 ലക്ഷമായി ഉയര്‍ന്നു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …