പത്ത്, 12 ക്ലാസുകളിലെ അവസാനവര്‍ഷ പരീക്ഷയുടെ പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ച് സിബിഎസ്ഇ. പത്താംക്ലാസ് പരീക്ഷ തുടങ്ങുന്ന ദിവസത്തിലും അവസാനിക്കുന്ന ദിവസത്തിലും മാറ്റമില്ല.
മെയ് നാലുമുതല്‍ ജൂണ്‍ ഒന്നുവരെയാണ് പരീക്ഷ. എന്നാല്‍ പ്ലസ്ടു പരീക്ഷകള്‍ ജൂണ്‍ 14നാണ് അവസാനിക്കുക.
മാഹിയിൽ വാഹന പരിശോധനയ്ക്കിടെ 18 കിലോ സ്വർണം പിടികൂടി…Read more
നേരത്തെ ഇത് 11 ആയിരുന്നു. മുന്‍പ് പ്രസിദ്ധീകരിച്ച പരീക്ഷ ടൈംടേബിളില്‍ നിന്ന് ഏതാനും മാറ്റങ്ങളുമായാണ് പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചത്.
12-ാം ക്ലാസില്‍ ഫിസിക്സ്, അപ്ലൈഡ് ഫിസിക്സ് പരീക്ഷകളുടെ തീയതി മാറ്റി. മെയ് 13ല്‍ നിന്ന് ജൂണ്‍ എട്ടിലേക്കാണ് മാറ്റിയത്. കണക്ക് പരീക്ഷ മെയ് 31നാണ് നടക്കുക. പത്താംക്ലാസില്‍ കണക്ക് പരീക്ഷ ജൂണ്‍ രണ്ടിലേക്ക് മാറ്റി.
നേരത്തെ ഇത് മെയ് 21ന് നടത്താനാണ് നിശ്ചയിച്ചിരുന്നത്. സയന്‍സ് പരീക്ഷ മെയ് 21ന് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സിബിഎസ്ഇയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
NEWS 22 TRUTH . EQUALITY . FRATERNITY