Feb 13, 2026 10:04 AM
Breaking News

ഈ വര്‍ഷത്തെ ബി ബി സി പുരസ്‌ക്കാരം മലയാളി ലോങ് ജമ്ബ് താരം അഞ്ജു ബി ജോര്‍ജിന്…

ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്റെ (ബിബിസി) ഇന്ത്യയിലെ മികച്ച കായികതാര പദവി ഇനി ലോങ്ജമ്ബ് താരം അഞ്ജു ബോബി ജോര്‍ജിന് സ്വന്തം. ബിബിസിയുടെ ഈ വര്‍ഷത്തെ ആജീവനാന്ത പുരസ്‌കാരമാണ് മലയാളിയായ അഞ്ജു ബോബി ജോര്‍ജിനെ തേടിയെത്തിയത്.

സംസ്ഥാനത്ത് ഇന്നുമുതല്‍ അഞ്ചുദിവസം ഒറ്റപ്പെട്ട മഴ; ഇത്തവണ ചൂട് അധികമാവില്ലെന്ന് കാലാവസ്ഥാപ്രവചനം..Read more

2003-ല്‍ പാരീസില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പില്‍ 6.70 മീറ്റര്‍ ദൂരം മറികടന്ന് വെങ്കലം നേടിയ അഞ്ജു, ലോക അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ഒരേയൊരു ഇന്ത്യക്കാരിയാണ്.

ലോക റാപ്പിഡ് ചെസ് കിരീടം നേടിയ കൊനേരു ഹംപി ഈ വര്‍ഷത്തെ മികച്ചതാരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഷൂട്ടിങ്ങിലെ മനു ഭേക്കര്‍ മികച്ച ഭാവിതാരമായി.

ദേശീയ അത്‌ലറ്റിക് ഫെഡറേഷന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് കൂടിയാണ് അഞ്ജു. കോട്ടയം ചങ്ങനാശ്ശേരി ചീരഞ്ചിറ സ്വദേശിയായ അഞ്ജു ഭര്‍ത്താവും പരിശീലകനുമായ

റോബര്‍ട്ട് ബോബി ജോര്‍ജിനൊപ്പം ഇപ്പോള്‍ ബെംഗളൂരുവില്‍ പരിശീലന രംഗത്തുണ്ട്. മലയാളി ഒളിമ്ബ്യന്‍ പി.ടി. ഉഷയ്ക്കായിരുന്നു കഴിഞ്ഞ വര്‍ഷം ബി.ബി.സി. ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …