തപാല്‍ വോട്ടിന് അര്‍ഹതയുള്ളവരുടെ പട്ടികയില്‍ 80 വയസ്സിന് മുകളിലുള്ളവരെ ഉള്‍പ്പെടുത്തി മാര്ഗരേഖയിറങ്ങി. ഭിന്നശേഷിക്കാര്‍, കോവിഡ് സ്ഥിരീകരിച്ചവര്‍/സംശയത്തിലുള്ളവര്‍, ക്വാറന്റീനിലുള്ളവര്‍,
80 വയസ്സിനു മുകളിലുള്ള സമ്മതിദായകര്‍ എന്നിവര്‍ വിജ്ഞാപന തീയതിക്ക് അഞ്ച് ദിവസത്തിനുള്ളില്‍ തപാല്‍ വോട്ടിന് അപേക്ഷിക്കണമെന്ന് വ്യാഴാഴ്ച ഇറങ്ങിയ മാര്‍ഗരേഖയില്‍ അധികൃതര്‍ വ്യക്തമാക്കി.
അപേക്ഷയുടെ നിജസ്ഥിതി തൃപ്തിപ്പെട്ടാല്‍ വരണാധികാരിക്ക് തുടര്‍നടപടി സ്വീകരിക്കാം. കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ടാണ് തപാല്‍ വോട്ടെങ്കില്‍ ചികിത്സ സര്‍ട്ടിഫിക്കറ്റും ഭിന്നശേഷി വോട്ടാണെങ്കില്‍ ബെഞ്ച് മാര്‍ക്ക് സര്‍ട്ടിഫിക്കറ്റും ബാലറ്റിനുള്ള അപേക്ഷയോടൊപ്പം
സമര്‍പ്പിക്കണം. അപേക്ഷകര്‍ വോട്ടര്‍ പട്ടികയിലുള്ളവരാണെന്ന് വരണാധികാരി സ്ഥിരീകരിച്ച് ബാലറ്റ് പേപ്പര്‍ നല്കാന് നടപടി സ്വീകരിക്കണം. തപാല്‍ ബാലറ്റ് അനുവദിക്കുന്നവരുടെ അച്ചടിച്ച പട്ടിക അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് നല്‍കണം.
പോളിങ് ഉദ്യോഗസ്ഥര്‍ ബാലറ്റ് പേപ്പര്‍ നല്‍കാനെത്തുന്ന ദിവസവും സമയവും വോട്ടര്‍മാരെ മുന്‍കൂട്ടി അറിയിക്കും. തുടര്‍ന്ന് നടപടികള്‍ക്കായി പോളിങ് ഉദ്യോഗസ്ഥരുടെ ടീം രൂപവത്കരിക്കാം.
അന്ധതയും ശാരീരിക അവശതയുമുള്ള വോട്ടര്‍മാരാണെങ്കില്‍ മാത്രം സമ്മതിദാനം രേഖപ്പെടുത്താന്‍ മുതിര്‍ന്ന ആളെ അനുവദിക്കാമെന്നാണ് സര്‍ക്കുലറിലുള്ളത്. തപാല്‍ വോട്ടുമായി പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കും
NEWS 22 TRUTH . EQUALITY . FRATERNITY