രാജ്യാന്തര ടി-20യില്‍ 3000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി-20യിലാണ് കോലി ഈ നേട്ടം സ്വന്തമാക്കിയത്. രണ്ടാം ടി-20 ആരംഭിക്കുമ്ബോള്‍ 72 റണ്‍സാണ് ഈ നേട്ടത്തിലെത്താന്‍ ഇന്ത്യന്‍ ക്യാപ്റ്റനു വേണ്ടിയിരുന്നത്. മത്സരത്തില്‍ കോലി 73 റണ്‍സ് നേടി പുറത്താവാതെ നിന്നു. രാജ്യാന്തര ടി-20യില്‍ ഇന്ത്യന്‍ ക്യാപ്റ്റനാണ് നിലവില്‍ ഒന്നാമത്. 87 മത്സരങ്ങളില്‍ നിന്ന് 50.86 ശരാശരിയില്‍ 3001 റണ്‍സാണ് കോലിക്കുള്ളത്. ന്യൂസീലന്‍ഡ് താരം മാര്‍ട്ടിന്‍ ഗപ്റ്റില്‍ രണ്ടാം സ്ഥാനത്താണ്. 99 മത്സരങ്ങളില്‍ നിന്ന് 32.36 ശരാശരിയില്‍ 2839 റണ്‍സാണ് ഗപ്റ്റിലിന്റെ സ്വന്തം. 108 മത്സരങ്ങളില്‍ നിന്ന് 2773 റണ്‍സുമായി ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ മൂന്നാം സ്ഥാനത്താണ്.
Check Also
പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …