Breaking News

വീട്ടുകാര്‍ പ്രണയത്തെ എതിർത്തു; കൗമാരക്കാരായ കമിതാക്കള്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു…

വീട്ടുകാര്‍ പ്രണയബന്ധം എതിര്‍ത്തതോടെ ആത്മഹത്യയില്‍ അഭയം തേടി കമിതാക്കള്‍. മധ്യപ്രദേശിലെ ഒബെദുള്ളഗഞ്ചില്‍ ട്രെയിനിന് മുന്നില്‍ ചാടിയാണ് കൗമാരക്കാരായ രണ്ടുപേരും ആത്മഹത്യ ചെയ്തത്.

കുടിയന്മാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത‍; മദ്യപിക്കാനുള്ള കുറഞ്ഞ പ്രായം 25ല്‍ നിന്ന് 21 ആക്കി; പുതിയ മദ്യനയം ഇങ്ങനെ…Read more

ചൊവ്വാഴ്ച്ചയാണ് നാടിനെ നടുക്കിയ സംഭവം. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചെങ്കിലും രണ്ടു പേരുടേയും വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു.

ഭോപ്പാല്‍ സ്വദേശികളാണ് മരിച്ച രണ്ടുപേരും. ആണ്‍കുട്ടിക്ക് 19 വയസ്സും പെണ്‍കുട്ടിക്ക് 17 വയസ്സുമായിരുന്നു പ്രായം.

മൂന്ന് ദിവസം മുമ്പ് ഇരുവരേയും വീട്ടില്‍ നിന്ന് കാണാതായിരുന്നതായി പൊലീസ് പറയുന്നു.  വീട്ടുകാരുടെ പരാതിയു‍ടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍

ഇരുവരും വെള്ളിയാഴ്ച്ച വൈകിട്ട് ബാംഗ്രേഷ്യയിലേക്ക് ടാക്സിയില്‍ പോയതായി കണ്ടെത്തി. ബാംഗ്രേഷ്യയില്‍ എത്തിയതിന് ശേഷം റസ്റ്റോറന്റില്‍ കയറി ഭക്ഷണം കഴിച്ചു,

ഓട്ടോയും ബസും കൂട്ടിയിടിച്ച്‌ വന്‍ അപകടം: 12 സ്ത്രീകള്‍ ഉള്‍പ്പെടെ 13 പേര്‍ മരിച്ചു…Read more

അടുത്തുള്ള ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയതായി പൊലീസ് പറയുന്നു. ഇവിടെ നിന്നും ഒമ്ബത് കിലോമീറ്റര്‍ അകലെയുള്ള ഭീം ബേക്ത ഗുഹ സന്ദര്‍ശിച്ചു. ഇവിടെ നിന്ന് ലഘു ഭക്ഷണവും കഴിച്ച്‌ ടാക്സി തിരിച്ചു വിട്ടു.

വീട്ടിലേക്ക് ട്രെയിനില്‍ മടങ്ങും എന്നായിരുന്നു ഡ്രൈവറോട് പറഞ്ഞിരുന്നത്. വൈകിട്ടടോടെ റെയില്‍വേ ട്രാക്കിന് സമീപം എത്തിയ കമിതാക്കള്‍ ജനശതാബ്ദി

എക്സ്പ്രസിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഞായറാഴ്ച്ച രാത്രി ടാക്സി ഡ്രൈവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാണാതായ കമിതാക്കളെ അന്വേഷിച്ച്‌ ഭോപ്പാല്‍ പൊലീസ് ഒബെദുള്ളഗഞ്ചില്‍ എത്തിയിരുന്നു. തുടര്‍ന്നാണ് ഇരുവരുടേയും മൃതേദഹം തിരിച്ചറിഞ്ഞതും ബന്ധുക്കളെ വിവരം അറിയിക്കുന്നതും .

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …