Breaking News

നഗ്‌ന ഫോട്ടോയ്ക്കും വീഡിയോയ്ക്കും കാമുകന്‍റെ നിര്‍ബന്ധത്തെ തുടർന്ന് പതിനാലുകാരി ജീവനൊടുക്കി…

നഗ്‌ന ഫോട്ടോയ്ക്കും വീഡിയോയ്ക്കും കാമുകന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി ജീവനൊടുക്കി. പശ്ചിമ ബംഗാളിലെ ജാല്‍പായ്ഗുരി ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.

യുവാവുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നവെന്നും ഇയാള്‍ പെണ്‍കുട്ടിയുടെ അശ്ലീലചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമായി നിരന്തരം ശല്യംചെയ്യുകയും ഇത് പെണ്‍കുട്ടി വിസമ്മതിച്ചതോടെ ബന്ധം അവസാനിപ്പിക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇതേത്തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …