Breaking News

സംസ്ഥാനത്ത് ഇന്ന് 301 പേർക്ക് കോവിഡ് ; ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബധിച്ചത് 90 പേർക്ക്…

സംസ്ഥാനത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 300 കടന്നു. ഇന്ന് 301 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

90 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ; തിരുവനന്തപുരം – 64, മലപ്പുറം – 46, പാലക്കാട് -25, കണ്ണൂര്‍ – 22, ഇടുക്കി – 20, ആലപ്പുഴ – 18, കോട്ടയം – 17, എറണാകുളം – 16, കോഴിക്കോട്-15, വയനാട് – 14, കൊല്ലം – 8, പത്തനംതിട്ട – 7, കാസര്‍കോട് – 4.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …