Breaking News

കുടിയൻമ്മാർക്ക് സന്തോഷ വാർത്ത; മദ്യം വീട്ടിലെത്തിക്കല്‍ പദ്ധതി വീണ്ടും ; തയ്യാറെടുപ്പുമായി ബിവറേജസ് കോര്‍പ്പറേഷന്‍…

കോവിഡ് രണ്ടാം തരംഗത്തില്‍ വിദേശ മദ്യശാലകളും ബാറും പൂട്ടാന്‍ തീരുമാനിച്ചതോടെ മദ്യം വീടുകളില്‍ എത്തിച്ചു നല്‍കാനുള്ള പദ്ധതി വീണ്ടും തുടങ്ങാനുള്ള തയ്യാറെടുപ്പുമായി ബിവറേജസ് കോര്‍പ്പറേഷന്‍.

ഇതില്‍ തീരുമാനം 10 ദിവസത്തിനുള്ളില്‍ ഉണ്ടാകുമെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ സി.എം.ഡി. യോഗേഷ് ഗുപ്ത അറിയിച്ചു. ലോജിസ്റ്റിക് സംബന്ധിച്ചും പണം കൈമാറുന്നതു സംബന്ധിച്ചുമുള്ള വിഷയങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ട്.

സര്‍ക്കാര്‍ അനുമതി ഇതിന് ലഭിക്കുമെന്നാണ് കോര്‍പ്പറേഷന്‍റെ പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം മദ്യശാലകള്‍ക്കു പുറത്ത് വെര്‍ച്വല്‍ ക്യൂ ഉണ്ടാക്കാനായി ബെവ് ക്യൂ എന്ന ആപ്പ് മുഖേന സംവിധാനം ഒരുക്കിയിരുന്നു.

ബെവ് ക്യൂ ആപ്പിന് വീണ്ടും അനുമതി തേടി ഫെയര്‍കോഡ് ടെക്നോളജീസ് ബിവറേജസ് കോര്‍പ്പറേഷനെ സമീപിച്ചിട്ടുമുണ്ട്.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …