സംസ്ഥാനത്ത് കൂടുതല്‍ വ്യാപിച്ചത് യു.കെ വകഭേദം വന്ന വൈറസ് എന്ന് റിപ്പോർട്ട്. പത്തനംത്തിട്ടയില്‍ മാത്രമാണ് ജനിതക മാറ്റം വന്ന വൈറസിന്‍റെ സാന്നിധ്യമില്ലാത്തത്. ദക്ഷിണാഫ്രിക്കന്‍ വൈറസ് സാനിധ്യം കൂടുതലായി കണ്ടെത്തിയത്
ഉത്തരകേരളത്തിലാണ്. ഇരട്ട വകഭേദം വന്ന വൈറസ് വ്യാപനം അധികവും വലിയ പട്ടണങ്ങളിലും മറ്റ് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കുവയ്ക്കുന്ന പ്രദേശങ്ങളിലും. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ്
ഇന്‍റഗ്രേറ്റീവ് ബയോളജിയുമായി ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് 40 ശതമാനം ജനിതക വകഭേദം വന്ന വൈറസ് സാന്നിധ്യം കേരളത്തില്‍ നിന്നും കണ്ടെത്തിയത്. ഇതില്‍ 30.48 ശതമാണ് യു.കെ വകഭേദം
വന്ന വൈറസ് സാന്നിധ്യം. തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍ യു.കെ വകഭേദം മാത്രമാണുള്ളത്. 13 ജില്ലകളിലും ഈ വൈറസിന്‍റെ സാന്നിധ്യമുണ്ട്. പത്തനംതിട്ടയില്‍ മാത്രമാണ് ജനിതക വകഭേദം വന്ന വൈറസ് സാന്നിധ്യമില്ലാത്തത്.
NEWS 22 TRUTH . EQUALITY . FRATERNITY