Breaking News

തുടര്‍ച്ചയായ വിലയിടിവിനു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന; പവന്റെ ഇന്നത്തെ വില അറിയാം…

സംസ്ഥാനത്ത് തുടര്‍ച്ചയായ ദിവസങ്ങളിലെ വിലയിടിവിനു ശേഷം സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് പവന് ഒറ്റയടിക്ക് കൂടിയത് 120 രൂപയാണ്.

ഇതോടെ പവന് 35,440 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 15 രൂപ വര്‍ധിച്ച്‌ 4430 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

35,320 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. അഞ്ചു ദിവസത്തെ നഷ്ടത്തിനുശേഷം ദേശീയ വിപണിയിലും വില വര്‍ധിച്ചു.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …