Breaking News

ഒരു രാത്രികൊണ്ട് പാസിനായി അപേക്ഷിച്ചത് 40,000 പേര്‍; എല്ലാവര്‍ക്കും പാസ് നല്‍കില്ല; യാത്ര അനുമതി ഇവര്‍ക്ക് മാത്രം….

പൊലീസ് യാത്രാ പാസിനായി വന്‍ തിരക്ക്. ഒരു രാത്രി കൊണ്ട് അപേക്ഷിച്ചത് 40,000ത്തിലധികം പേരാണ്. അപേക്ഷകരില്‍ ഭൂരിഭാഗവും അനാവശ്യയാത്രക്കാരാണെന്നും ഒഴിവാക്കാനാവാത്ത യാത്രയ്ക്ക് മാത്രമെ പാസുള്ളുവെന്നും പൊലീസ് പറഞ്ഞു.

രാത്രിയോടെയാണ് പാസിന് അപേക്ഷിക്കാനുള്ള സംവിധാനം റെഡിയായത്. 40,000ത്തേളാണ് ഇന്ന് രാവിലെ വരെ അപേക്ഷനല്‍കിയത്. പാസിനായുള്ള തിരക്ക് ഏറിയപ്പോള്‍ സൈറ്റ് ഹാങ് ആകുകയും ചെയ്തിരുന്നു.

ഒഴിവാക്കാനാവാത്ത യാത്രയുള്ളവര്‍ക്ക് മാത്രമാണ് യാത്രയ്ക്കുള്ള അനുമതി നല്‍കുക. നിര്‍മ്മാണമേഖലയിലെ ആളുകളെ ജോലിക്ക് എത്തിക്കേണ്ടത് ഉടമ പ്രത്യേക വാഹനത്തിലാണെന്നും പൊലീസ് പറയുന്നു.

ദിവസവേതനക്കാര്‍ക്കും വീട്ടുജോലിക്കാര്‍ക്കും പാസ് അനുവദിക്കും. അപേക്ഷിക്കുന്ന എല്ലാവര്‍ക്കും പാസ് നല്‍കാനാവില്ലെന്നും നാളെ മുതല്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുമെന്നും ഡിജിപി ലോക്നാഥ് ബഹ്റ പറഞ്ഞു

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …