രക്തസമ്മര്‍ദം ഉയര്‍ന്ന് ഫര്‍വാനിയ ഹോസ്പിറ്റലില്‍ എമര്‍ജന്‍സി ഐ.സി.യുവില്‍ രണ്ടുമാസമായി ചികിത്സയിലായിരുന്ന മലയാളി സ്ത്രീ തുടര്‍ ചികിത്സക്കായി നാടണഞ്ഞു.
കൊല്ലം പുനലൂര്‍ സ്വദേശിനി വിജയ റാണിയാണ് കെ.എല്‍ കുവൈത്ത്, ഐ.സി.എഫ് കുവൈത്ത് എന്നിവയുടെ സഹായത്തോടെ നാടണഞ്ഞത്. ഇവരുടെ തുടര്‍ ചികിത്സക്കായി കെ.എല്‍ കുവൈത്ത്
ധനസഹായവും നല്കി ഐ.സി.എഫ് സെക്രട്ടറി സമീര്‍, ഷാനവാസ്, ബഷീര്‍ ഇടമണ്‍, സിറാജ് കടയ്ക്കല്‍, നിസാം കടയ്ക്കല്‍ തുടങ്ങിയവര്‍ക്കും ഇന്ത്യന്‍ എംബസി അധികൃതര്‍ക്കും ഐ.സി.എഫ്, കെ.എല്‍ കുവൈത്ത്
പ്രതിനിധികള്‍ക്കും വിജയറാണി നന്ദി അറിയിച്ചു. ഫര്‍വാനിയ ഹോസ്പിറ്റലില്‍ എമര്‍ജന്‍സി ഐ.സി.യുവില്‍ രണ്ടുമാസമായി ചികിത്സയിലായിരുന്ന കൊല്ലം സ്വദേശിനി വിജയറാണി തുടര്‍ ചികിത്സക്കായി നാട്ടിലേക്ക് പോരുന്നത്.
NEWS 22 TRUTH . EQUALITY . FRATERNITY