Breaking News

കോവിഡ് രോഗിക്ക് നേരെ ലൈംഗികാതിക്രമം; ആംബുലന്‍സ് ജീവനക്കാരന്‍ റിമാന്‍ഡില്‍…

സംസ്ഥാനത്ത് വീണ്ടും കോവിഡ് രോഗിക്ക് നേരെ ലൈംഗികാതിക്രമം. സംഭവവുമായി ബന്ധപ്പെട്ട് പുലാമന്തോള്‍ സ്വദേശി പ്രശാന്തിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഏപ്രില്‍ 27 ന് പുലര്‍ച്ചെയാണ്

പ്രശാന്ത് മലപ്പുറം പെരിന്തല്‍മണ്ണയില്‍ കോവിഡ് രോഗിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സ്കാനിങ്ങിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആംബുലന്‍സിലുണ്ടായിരുന്ന പ്രശാന്ത്

കടന്നുപിടിക്കുകയായിരുന്നുവെന്നാണ് യുവതി പോലീസിന് നല്‍കിയ മൊഴി. ശാരീരികമായി അവശയായിരുന്നതിനാല്‍ പ്രതികരിക്കാന്‍ പോലും തനിക്കന്ന് സാധിച്ചില്ലെന്നും യുവതി പറയുന്നു.

പെരിന്തല്‍മണ്ണ പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സ്വകാര്യ ആംബുലന്‍സിലെ അറ്റന്‍ഡറാണ് പ്രശാന്ത്. ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് യുവതി വണ്ടൂര്‍ പോലീസില്‍ പരാതി നല്‍കിയത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …