കോവിഡ് പരിശോധനയ്ക്കെത്തിയ പതിനേഴുകാരന്റെ മൂക്കില്‍ പരിശോധന സ്റ്റിക്കിന്റെ അഗ്രം ഒടിഞ്ഞു കയറി. കോന്നി മങ്ങാരം കല്ലുവിളയില്‍ ജിഷ്ണു മനോജിന്റെ നാസാദ്വാരത്തിലാണ് സ്റ്റിക്ക് ഒടിഞ്ഞു കയറിയത്.
മാതാവ് കോവിഡ് ബാധിതയായതിനേ തുടര്‍ന്ന് ജിഷ്ണു കുടുംബാംഗങ്ങള്‍ക്കൊപ്പം കഴിഞ്ഞ 14നാണ് ആര്‍ടിപിസിആര്‍ പരിശോധനയ്ക്കു കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിയത്. പരിശോധനയക്കു ശേഷം വിട്ടില്‍ മടങ്ങിയെത്തിയ ജിഷ്ണുവിനു ശക്തമായ
തലവേദനയും തുമ്മലും ആരംഭിച്ചെങ്കിലും കോവിഡിന്റെ ലക്ഷണമാണെന്നാണ് കുടുംബം കരുതിയത്. തുമ്മലും തലവേദനയും മാറാതേ വന്നതിനെ തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകരെ അറിയിച്ചെങ്കിലും ഫലം വരുന്നതുവരെ കാത്തിരിക്കാനായിരുന്നു നിര്‍ദേശം.
പിന്നീട് ഫലം വന്നപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചെങ്കിലും തുമ്മല്‍ കുറഞ്ഞില്ല. ഇതിനിടെ കഴിഞ്ഞ ദിവസം ശക്തമായ തുമ്മലില്‍ കൂടുതല്‍ സ്രവം പുറത്ത് വന്നപ്പോഴാണ് ജിഷ്ണു സ്റ്റിക്കിന്റെ അഗ്രം കണ്ടെത്തുന്നത്. ഇതു സംബന്ധിച്ച് കുടുംബം ജില്ലാകളക്ടര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്. വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.