രാജ്യത്ത് വീണ്ടും ആശങ്ക ഉയര്‍ത്തി കോവിഡ് മരണനിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4,454 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധ മൂലം മരിച്ചവരുടെ എണ്ണം 3,03,720 ആയി ഉയര്‍ന്നു.
അതേസമയം ഞായറാഴ്ച 2,22,315 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,02,544 പേര്‍ രോഗമുക്തി നേടി. നിലവില്‍ 27,20,716 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. ആകെ കോവിഡ്
ബാധിതരുടെ എണ്ണം 2,67,52,447 ആയും ഉയര്‍ന്നു. അതോടൊപ്പം രാജ്യത്ത് ഇതുവരെ 19,60,51,962 വാക്സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.