രാജ്യദ്രോഹക്കുറ്റത്തിന്റെ പരിധി നിശ്ചയിക്കേണ്ട സമയമായെന്ന് സുപ്രീംകോടതി. ടി.വി 5, എ.ബി.എന്‍ ആന്ധ്ര ജ്യോതി സ്വകാര്യ വാര്‍ത്താചാനലുകള്‍ക്കെതിരെയുള്ള രാജ്യദ്രോഹക്കേസ് ചുമത്തിയതിനെതിരായ ഹര്‍ജിയിലാണ് കോടതി പരാമര്‍ശം.
അറസ്റ്റ് അടക്കം കടുത്ത നടപടികള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. ഇപ്പോള്‍ നടക്കുന്നത് മാധ്യമസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനുള്ള ശ്രമമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
ആന്ധ്ര സര്‍ക്കാര്‍ കൊവിഡ് കൈകാര്യം ചെയ്ത രീതിയെ വിമര്‍ശിചുളള വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.പി. കെ.രഘുരാമ കൃഷ്ണം രാജുവിന്റെ പ്രസംഗങ്ങള്‍ സംപ്രേഷണം
ചെയ്തതിനാണ് സ്വകാര്യ വാര്‍ത്താചാനലുകള്‍ക്കെതിരെ ആന്ധ്ര പൊലീസ് രാജ്യദ്രോഹക്കേസ് ചുമത്തിയത്.
ടിവി 5, എബിഎന്‍, ആന്ധ്ര ജ്യോതി എന്നീ ചനലുകള്‍ക്കെതിരെയായിരുന്നു ആന്ധ്രാ സര്‍ക്കാരിന്റെ നടപടി. എന്നാല്‍ അറസ്റ്റ് അടക്കം കടുത്ത നടപടികള്‍ സ്റ്റെ ചെയ്ത സുപ്രിംകോടതി കടുത്ത വിമര്‍ശനമാണ് ആന്ധ്രാ സര്‍ക്കാരിനെതിരെ ഉന്നയിച്ചത്.
രാജ്യദ്രോഹക്കുറ്റത്തിന്റെ പരിധി നിശ്ചയിക്കേണ്ട സമായമായെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. ഇപ്പോള്‍ നടക്കുന്നത് മാധ്യമസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനുള്ള ശ്രമമെന്നും കോടതി വിമര്‍ശിച്ചു.
അതേ സമയം രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്ന ചാനലുകളുടെ ഹര്‍ജിയില്‍ ആന്ധ്ര സര്‍ക്കാരിന് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടു. നാല് ആഴ്ചയ്ക്കകം ആന്ധ്ര സര്‍ക്കാര്‍ മറുപടി നല്‍കണമെന്നാണ് കോടതി നിര്‍ദേശം