പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പോലീസുകാരന്റെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തിയ പ്രതിക്ക് പോലീസ് തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റു. പ്രതിയുടെ ആക്രമണത്തില്‍ എസ്ഐ ഉള്‍പ്പെടെ നാലു പോലീസുകാര്‍ക്കും പരിക്കേറ്റു. കൊല്ലം പത്തനാപുരത്താണ് സംഭവം. പരിക്കേറ്റ പ്രതിയും പോലീസുകാരും പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. നിരവധി കേസുകളിലെ പ്രതിയായ പുനലൂര്‍ മണിയാര്‍ ചരുവിളവീട്ടില്‍ മുകേഷിനെ ഭാര്യവീടായ പുന്നലയില്‍നിന്ന് പിടികൂടാനുളള ശ്രമത്തിനിടെയാണ് പ്രതിക്കും പോലീസുകാര്‍ക്കും പരിക്കേറ്റത്. മുകേഷ് പോലീസുകാരില്‍ ഒരാളായ വിഷ്ണുവിന്റെ കഴുത്തില്‍ കത്തി വച്ചതോടെയാണ് എസ്‌ഐ …
Read More »സംസ്ഥാനത്ത് ഇന്ന് രോഗം 26,729 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; ടിപിആര്‍ 30.34%
സംസ്ഥാനത്ത് 26,729 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 88,098 സാമ്ബിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,01,814 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,92,364 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 9450 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 927 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3,29,348 കോവിഡ് കേസുകളില്‍, 3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. എറണാകുളം 3989 തിരുവനന്തപുരം 3564 തൃശൂര്‍ 2554 കോട്ടയം …
Read More »നല്‍കിയത് 65 കുപ്പി ആന്റിവെനം…! പൂര്‍ണ ആരോഗ്യവാനായി വാവ സുരേഷ്; നാളെ ആശുപത്രി വിടും..
പാമ്പ് കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷ് നാളെ ആശുപത്രി വിടും. ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടായതോടെ തീവ്രപരിചരണ വിഭാഗത്തിനു സമീപത്തെ മുറിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് സുരേഷ്. നേരിയ പനി ഒഴിച്ചാല്‍ കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ.ജയകുമാര്‍ പറഞ്ഞു. നാളെ ആശുപത്രി വിടാന്‍ കഴിഞ്ഞേക്കുമെന്നും ഡോക്ടര്‍ പറഞ്ഞു. പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന വാവ സുരേഷിന് ചികിത്സാ വേളയില്‍ നല്‍കിയത് 65 കുപ്പി ആന്റിവെനം. പാമ്പ് …
Read More »മലപ്പുറത്ത് തെങ്ങിന് തടം തുറക്കുന്നതിനിടെ വീട്ടുവളപ്പിൽ നിന്ന് സ്വർണ നിധി
മലപ്പുറം പൊന്മളയിൽ തെങ്ങിന് തടം തുറക്കുന്നതിനിടെ വീട്ടുവളപ്പിൽ നിന്ന് കണ്ടെത്തിയത് സ്വർണ നിധി. പൊൻമള മണ്ണഴി തെക്കേമണ്ണിൽ കാർത്യായനിയുടെ ഉടമയിലുള്ള സ്ഥലത്ത് നിന്നാണ് നിധി ലഭിച്ചത്. രണ്ട് ദിവസം മുൻപ് തെങ്ങിൻ തടം വൃത്തിയാക്കാനെത്തിയ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്കാണ് സ്വർണനിധി ലഭിച്ചത്. മൺചട്ടിക്കകത്ത് പ്രത്യേക പെട്ടിയിൽ സൂക്ഷിച്ച നാണയങ്ങളുടെയും റിങ്ങുകളുടെയും മറ്റും രൂപത്തിലുള്ള നിധിയാണ് കണ്ടെടുത്തത്. നല്ല തൂക്കമുള്ളവയാണ് ഓരോന്നും. ലഭിച്ച ഉടനെ തൊഴിലാളികൾ ഗൃഹനാഥനെ ഏൽപ്പിക്കുകയായിരുന്നു. നാണയ രൂപങ്ങളിലാണെങ്കിലും …
Read More »തലസ്ഥാനത്ത് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി; കഴുത്തില്‍ മുറിവേറ്റ പാട്, കൊലപാതകമെന്ന് സംശയം
പേരൂര്‍ക്കട കുറവന്‍കോണത്ത് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. നെടുമങ്ങാട് വാണ്ട സ്വദേശി വിനീതയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിനീതയുടെ കഴുത്തില്‍ ആഴത്തില്‍ കുത്തേറ്റിട്ടുണ്ട്. ചോരവാര്‍ന്നാണ് മരണം സംഭവിച്ചത്. കുറവന്‍കോണത്തെ ചെടി നഴ്സറിയിലെ ജീവനക്കാരിയാണ് വിനിത. ജോലിചെയ്യുന്ന സ്ഥലത്താണ് വിനീതയുടെ മൃതദേഹം കണ്ടെത്തിയത്. ചെടികള്‍ക്ക് വെള്ളമൊഴിക്കാനായിരുന്നു ഞായറാഴ്ച്ച വിനീത ജോലിസ്ഥലത്ത് എത്തിയത്. അതെസമയം ചെടികള്‍ വാങ്ങാനായി രണ്ടുപേര്‍ വന്നിരുന്നു. എന്നാല്‍, ആരെയും കാണാഞ്ഞതോടെ ഉടമസ്ഥനെ ബന്ധപ്പെട്ട് കടയില്‍ ആരുമില്ലെന്ന് അറിയിക്കുകയായിരുന്നു. സംശയം തോന്നിയ …
Read More »‘എന്നെ ചേർത്ത് പിടിച്ചതിനുള്ള നന്ദി എങ്ങനെയാണ് പറഞ്ഞുതീർക്കുക, നന്ദി എത്ര പറഞ്ഞാലും അവസാനിക്കില്ല’: വാവ സുരേഷ്
പാമ്പ് കടിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് നിലമെച്ചപ്പെട്ടതോടെ ആദ്യ പ്രതികരണവുമായി രംഗത്ത്.”എല്ലാവരോടും സ്‌നേഹം. എന്നെ ചേർത്ത് പിടിച്ചതിനുള്ള നന്ദി എങ്ങനെയാണ് പറഞ്ഞുതീർക്കുക” ആശുപത്രിയിലെ പ്രത്യേക നിരീക്ഷണ മുറിയിൽ കഴിയുന്ന വാവ സുരേഷ് പറയുന്നു. അതേസമയം, ചികിത്സയിലുള്ള വാവ സുരേഷ് രണ്ട് ദിവസത്തിനുള്ളിൽ ആശുപത്രി വിടും. ഓർമ്മശക്തിയും സംസാര ശേഷിയും അദ്ദേഹം പൂർണമായും വീണ്ടെടുത്തു. ഇന്നലെ രാവിലെ ഇഡ്ഡലിയും ഉച്ചയ്ക്കും രാത്രിയും കഞ്ഞിയും കുടിച്ചു. …
Read More »കൊല്ലത്ത് നാലാം ക്ലാസുകാരിക്ക് ട്യൂഷന്‍ ടീച്ചറുടെ മര്‍ദനം, പഠിക്കാനെത്തുന്ന മറ്റു കുട്ടികളുടെ കൈയില്‍ ചൂരല്‍ കൊടുത്തും തല്ലിച്ചു
പരവൂരില്‍ നാലാം ക്ലാസുകാരിക്ക് ട്യൂഷന്‍ ടീച്ചറുടെ ക്രൂരമര്‍ദനം. പഠിച്ചില്ലെന്ന കാരണം പറഞ്ഞാണ് അയല്‍വാസി കൂടിയായ ട്യൂഷന്‍ അധ്യാപിക കുട്ടിയുടെ കാലും തുടയും ചൂരലുകൊണ്ട് അടിച്ച് പൊട്ടിച്ചത്. ടീച്ചര്‍ക്കെതിരെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനിലും പോലീസിലും പരാതി നല്‍കി. അടികൊണ്ട് പൊട്ടിയ കുട്ടിയുടെ ഇരു പിന്‍കാലുകളിലും രക്തം കല്ലിച്ചു കിടക്കുന്ന അവസ്ഥയാണ്. പഠിച്ചില്ലെന്ന കാരണം പറഞ്ഞാണ് നഗ്‌നയാക്കി നിര്‍ത്തി ഈ വിധം തല്ലിയതെന്ന് കുട്ടി പറയുന്നു. പഠിക്കാനെത്തുന്ന മറ്റു കുട്ടികളുടെ കൈയില്‍ ചൂരല്‍ …
Read More »സംസ്ഥാനത്ത് നാളെ മുതല്‍ സ്കൂളുകളും കോളേജുകളും ആരംഭിക്കും
സംസ്ഥാനത്ത് 10, 11, 12 ക്ലാസുകളിലും കോളേജിലും നാളെ മുതല്‍ നേരിട്ടുള്ള പഠനം ആരംഭിക്കും. 10, 11, 12 ക്ലാസുകള്‍ക്ക് വൈകുന്നേരം വരെയാകും ക്ലാസ്. ഒന്ന് മുതല്‍ ഒമ്ബത് വരെ ക്ലാസുകളിലെ പ്രവര്‍ത്തന മാര്‍ഗരേഖയും നാളെ പുറത്തിറക്കും. സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗത്തിന്റെ വ്യാപന തോത് കുറഞ്ഞ പശ്ചാത്തലത്തിലാണ് നാളെ മുതല്‍ സ്കൂളുകളും കോളേജും തുറക്കുന്നത്. 10, 11, 12 ക്ലാസുകാര്‍ക്കും കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കുമാണ് നേരിട്ടുള്ള ക്ലാസിന് നാളെ തുടക്കമാകുന്നത്. …
Read More »‘കദളി ചെങ്കദളി ചെങ്കദളി പൂ വേണോ..’ ലതയുടെ ഏക മലയാളഗാനം
മുപ്പത്തിയഞ്ചിലേറെ ഇന്ത്യൻ ഭാഷകളിലും വിദേശഭാഷകളിലുമായി 30,000 ത്തിലേറെ ഗാനങ്ങൾ പാടിയിട്ടുള്ള ലതാ മങ്കേഷ്‌ക്കർ മലയാളാത്തിലും പാടിയിട്ടുണ്ട്. 1974 ൽ ഇങ്ങിയ രാമു കാര്യാട്ട് സംവിധനം ചെയ്ത നെല്ല് എന്ന ചിത്രത്തിലെ ‘കദളി ചെങ്കദളി ചെങ്കദളി പൂ വേണോ..’ എന്ന് തുടങ്ങുന്ന ഗാനം ലത മങ്കേഷ്‌കർ ആലപിച്ചതാണ്. വയലാർ രാമവർമ്മയുടെ ഈ വരികൾക്ക് ഈണമിട്ടത് സലിൽ ചൗധരിയും. ലതയുടെ ഏക മലയാള ഗാനം
Read More »വാഹന പരിശോധനയ്ക്കിടെ വനിതാ എസ്‌ഐയെ കടന്നുപിടിച്ച യുവാവ് പിടിയില്‍.
വാഹന പരിശോധനയ്ക്കിടെ വനിതാ എസ്‌ഐയെ കടന്നുപിടിക്കാന്‍ ശ്രമിച്ച യുവാവിനെ പിടികൂടി. പൂവാട്ടുപറമ്പ് പുറക്കാവ് മീത്തല്‍ ഷെറില്‍(35) ആണ് അറസ്റ്റിലായത്. പ്രതിയെ പിന്തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തിയാണ് മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. വ്യാഴാഴ്ച രാത്രി 7.45-ഓടെ വെള്ളിപറമ്പ് ആറാംമൈലിന് സമീപമാണ് സംഭവം. വാഹന പരിശോധന നടത്തുന്നതിനിടെ ബൈക്കില്‍ വന്ന ഷെറില്‍ എസ്‌ഐയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവേ എസ്‌ഐയും സംഘവും ജീപ്പില്‍ …
Read More »