കോവിഡ്-19 മഹാമാരിയ്ക്കും തുടര്‍ന്നുള്ള ലോക്ക്ഡൗണിനും ഇടയില്‍, ഓണ്‍ലൈന്‍ ഗെയിമിംഗ് കുട്ടികള്‍ക്കിടയില്‍ വളരെ ജനപ്രിയമായി. എന്നിരുന്നാലും, ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കുന്നത് ഗുരുതരമായ ഗെയിമിംഗ് ആസക്തിയിലേക്ക് നയിക്കുന്നു .അത് ഒരു ഗെയിമിംഗ് ഡിസോര്‍ഡറായി കണക്കാക്കപ്പെടുന്നു. കൂടാതെ, ഗെയിമുകള്‍ കളിക്കുമ്ബോള്‍ കുട്ടികള്‍ അറിയാതെ ഇന്‍-ഗെയിം പര്‍ച്ചേസുകള്‍ അനുവദിക്കുകയും പണം നഷ്‌ടപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കൂടാതെ, പ്ലേ ചെയ്യുമ്ബോള്‍ ദോഷകരമായ ലിങ്കുകളിലും പോപ്പ്-അപ്പുകളിലും ക്ലിക്ക് ചെയ്യുന്നത് ഉപകരണത്തിന് ദോഷം ചെയ്യും. അതേസമയം, കുട്ടികളുടെ സുരക്ഷിതമായ …
Read More »‘തെലുങ്കാനയില്‍ വരെ ആരാധകരുണ്ട്’; ഒടിടി മലയാള സിനിമയുടെ തലവര മാറ്റിയെന്ന് രാജമൗലി
ഒടിടി മലയാള സിനിമയുടെ തലവര മാറ്റിയെന്ന് സംവിധായകന്‍ രാജമൗലി. ഇപ്പോള്‍ മലയാള സിനിമ വളര്‍ച്ചയുടെ പുതിയ ഘട്ടത്തിലെത്തിയെന്നും തെലുങ്കാനയില്‍ വരെ ആരാധകരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രം ആര്‍ആര്‍ആറുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാജമൗലി. ‘ആര്‍ആര്‍ആര്‍’ ഒരു ചരിത്ര സിനിമയല്ല. രണ്ടു സ്വാതന്ത്ര്യ സമര സേനാനികളുടെ ജീവിതമാണ് ചിത്രമെന്ന് രാജമൗലി പറഞ്ഞു. അല്ലൂരി സീതാറാം രാജു, ഹൈദരാബാദ് നൈസാമിനെതിരെ പൊരുതിയ കോമാരം എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ. വിസ്മയക്കാഴ്ചകളോടെയാണ് ചിത്രം …
Read More »നിയന്ത്രണങ്ങള്‍ കടുപ്പിക്കണം, കര്‍ഫ്യൂ ഏര്‍പ്പെടുത്തണം; കേരളം അടക്കം പത്തു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദേശം
കേരളം അടക്കം പത്തു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കര്‍ശന ജാഗ്രതാ നിര്‍ദേശം. കോവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടിയ ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യസെക്രട്ടറി അയച്ച കത്തില്‍ നിര്‍ദേശം നല്‍കി. വിവാഹം, ആഘോഷ പരിപാടികള്‍ തുടങ്ങിയവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും രാത്രികാല കര്‍ഫ്യൂ അടക്കമുള്ള നടപടികള്‍ കര്‍ക്കശമാക്കാനുമാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. രാജ്യത്ത് ഒമൈക്രോണ്‍ വ്യാപനം കൂടിവരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം. മൂന്നു സംസ്ഥാനങ്ങളിലെ എട്ടു ജില്ലകളില്‍ കഴിഞ്ഞ …
Read More »പ്രദീപിന്‍റെ മൃതദേഹം ജന്മനാട് ഏറ്റുവാങ്ങി; അവസാനമായി ഒരു നോക്ക് കാണാന്‍ ആയിരങ്ങള്‍
കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മലയാളി ജൂനിയര്‍ വാറന്‍റ് ഓഫീസര്‍ എ പ്രദീപിന്‍റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു. സൂലൂര്‍ വ്യോമതാവളത്തില്‍ നിന്ന് റോഡ് മാര്‍ഗം വാളയാര്‍ അതിര്‍ത്തിയില്‍ എത്തിച്ച മൃതദേഹം മന്ത്രിമാര്‍ ചേര്‍ന്നാണ് ഏറ്റുവാങ്ങിയത്. വാളായാറില്‍ നിന്ന് പ്രദീപിന്‍റെ മൃതദേഹവുമായുള്ള വിലാപയാത്ര ജന്മനാടായ തൃശൂരിലെ പൂത്തൂരിലെത്തി. മൃതദേഹം ആംബുലന്‍സില്‍ കൊണ്ടു വരികയായിരുന്നു. പ്രദീപ് പഠിച്ച പുത്തൂര്‍ ഗവണ്‍മെന്റ് സ്കൂളിലാണ് മൃതദേഹം പൊതു ദര്‍ശനത്തിന് വച്ചിരിക്കുന്നത്. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ …
Read More »ആംബുലന്‍സ് ഡ്രൈവര്‍ ഒറ്റ ദിവസം കൊണ്ട് കോടീശ്വരന്‍; ജീവിതം മാറിമറിഞ്ഞ ആ കഥയിങ്ങനെ
നിങ്ങളുടെ ഭാഗ്യം ഒറ്റരാത്രികൊണ്ട് മാറിമറിയാം. പശ്ചിമ ബംഗാളില്‍ നിന്നുള്ള ഒരു ആംബുലന്‍സ് ഡ്രൈവറുടെ കഥ അതിനു തെളിവാണ്. കിഴക്കന്‍ ബര്‍ധമാന്‍ ജില്ലയിലെ നിവാസിയായ ഷെയ്ഖ് ഹീര ഒരു ദിവസം രാവിലെ ഉറക്കമുണര്‍ന്ന് 270 രൂപയ്ക്ക് ഒരു ലോട്ടറി ടിക്കറ്റ് വാങ്ങി. ഉച്ചയോടെ അയാള്‍ ഒരു കോടീശ്വരനായി. വാസ്‌തവത്തില്‍, ഒരു കോടി രൂപയുടെ ജാക്ക്‌പോട്ട് നേടിയതിന് ശേഷം അദ്ദേഹം വളരെയധികം ആകുലനായിരുന്നു. എന്ത് ചെയ്യണം എന്ന ഉപദേശം തേടാന്‍ അദ്ദേഹം നേരെ …
Read More »വയോധികനെ ഹണിട്രാപ്പില്‍ കുരുക്കി 2.40 ലക്ഷം രൂപ തട്ടിയെന്ന പരാതിയില്‍ യുവതി അടക്കം അറസ്റ്റിൽ…
വയോധികനെ ഹണിട്രാപ്പില്‍ കുരുക്കി 2.40 ലക്ഷം രൂപ തട്ടിയെന്ന പരാതിയില്‍ യുവതി അടക്കം കസ്റ്റഡിയില്‍. അടൂര്‍ ഹൈസ്‌കൂള്‍ ജങ്ഷനില്‍ വാടകയ്ക്ക് താമസിക്കുന്ന സിന്ധുവും കൂട്ടാളികളുമായി കസ്റ്റഡിയില്‍ ആയിരിക്കുന്നത്. പന്തളം മുടിയൂര്‍ക്കോണം സ്വദേശിയായ എഴുപത്തിയാറുകാരനെയാണ് സംഘം തന്ത്രപൂര്‍വം കുരുക്കിലാക്കിയത്. വയോധികനും ഭാര്യയും മാത്രമാണ് വീട്ടില്‍ താമസം. ഇവരുടെ വസ്തു വില്‍ക്കുന്നതിന് വേണ്ടി ഓഎല്‍എക്സില്‍ പരസ്യം നല്‍കിയിരുന്നു. ഇതു കണ്ടിട്ടെന്ന വ്യാജേനെ സിന്ധുവും മറ്റൊരാളും വയോധികനെ സമീപിച്ചു. ആദ്യ തവണ വസ്തുവിന്റെ വിവരങ്ങളും …
Read More »കുപ്പത്തൊട്ടി അധ്യാപകന്റെ തലയില്‍ കമിഴ്ത്തി; ക്ലാസ് മുറിക്കുള്ളില്‍ കുട്ടികളുടെ അക്രമം, അന്വേഷണം
ക്ലാസ് മുറിക്കുള്ളില്‍ അധ്യാപകനെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ റാഗ് ചെയ്തു. ഇതിന്റെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കടുത്ത നടപടി ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തി. വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. കര്‍ണാടകയില്‍ നെല്ലൂര്‍ ചന്നഗിരി താലൂക്കിലെ സ്‌കൂളിലാണ് സംഭവം. ഹിന്ദി അധ്യാപകനോട് കുട്ടികള്‍ മോശമായി പെരുമാറുന്നതാണ് വിഡിയോയില്‍ ഉള്ളത്. ഒരു കുട്ടി വെയ്‌സ്റ്റ് ബാസ്‌ക്കറ്റ് എടുത്ത് അധ്യാപകന്റെ തലയില്‍ തമിഴ്ത്തുന്നതും വിഡിയോയിലുണ്ട്. ഏതാനും ദിവസം മുമ്ബ് …
Read More »വനിത സുഹൃത്തുമായി ചേര്‍ന്ന് ഭാര്യയെ ഉപദ്രവിച്ച കേസ്: പ്രതികളെ വെറുതെവിട്ടു
വനിത സുഹൃത്തുമായി ചേര്‍ന്ന് ഭാര്യയെ ഉപദ്രവിച്ചു എന്ന കേസില്‍ യുവാവിനെയും മാതാവിനെയും സുഹൃത്തിനെയും വെറുതെവിട്ടു. പൂയപ്പള്ളി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കൊട്ടാരക്കര അസി. സെഷന്‍സ് കോടതി ഭര്‍ത്താവായ ഓടനാവട്ടം കുടവട്ടൂര്‍ സ്വദേശിയായ സന്തോഷിനെയും സുഹൃത്ത് വിദ്യയെയും മാതാവ് ശോഭന ഭായിയെയും വെറുതെവിട്ടത്. 2012 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം. 2012 മാര്‍ച്ചില്‍ വനിത സുഹൃത്ത് സന്തോഷിന്റെ വീട്ടില്‍ വന്നതിനെ ഭാര്യ ശാലിനി ചോദ്യംചെയ്തതില്‍ പ്രകോപിതനായി ഉപദ്രവിച്ചെന്നും തുടര്‍ന്ന് ഏപ്രിലിലും …
Read More »പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങിയ അച്ഛന്‍ വീണ്ടും മകളെ പീഡിപ്പിച്ചു; വീട്ടില്‍ ആളില്ലാത്ത സമയത്ത് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു; സംഭവം പാലക്കാട്…
പോക്സോ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ അച്ഛന്‍ വീണ്ടും മകളെ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ പട്ടാമ്ബിയില്‍ വാടകയ്ക്ക് താമസിക്കുന്ന തൃശൂര്‍ സ്വദേശിയായ നാല്‍പ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. 2016ല്‍ മകളെ പീഡിപ്പിച്ച കേസില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മാസങ്ങള്‍ക്ക് മുമ്ബ് ജാമ്യത്തില്‍ ഇറങ്ങിയ പ്രതി കഴിഞ്ഞ ഓഗസ്റ്റില്‍ വീട്ടില്‍ ആളില്ലാത്ത സമയത്ത് വീണ്ടും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയിലാണ് …
Read More »ക്രിസ്മസ് പരീക്ഷ ഉണ്ടാവില്ല, പകരം അര്‍ധവാര്‍ഷിക പരീക്ഷ
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഇക്കുറി ക്രിസ്മസ് പരീക്ഷ ഉണ്ടാകില്ല. ക്രിസ്മസ് പരീക്ഷയ്ക്ക് പകരം അര്‍ധ വാര്‍ഷിക പരീക്ഷ നടത്താനാണ് ആലോചന. ജനുവരിയിലായിരിക്കും അര്‍ധ വാര്‍ഷിക പരീക്ഷ. സ്‌കൂള്‍ തലത്തില്‍ ഒരു പരീക്ഷയും നടത്തിയില്ലെങ്കില്‍ പിന്നെ പൊതുപരീക്ഷ വരുമ്ബോള്‍ 10, 12 ക്ലാസുകളിലെ കുട്ടികള്‍ക്ക് പ്രയാസമുണ്ടാകും എന്നാണ് വിലയിരുത്തല്‍. 10,12 ക്ലാസുകള്‍ക്ക് പുറമെ മറ്റ് ക്ലാസുകള്‍ക്കുമായി അര്‍ധ വാര്‍ഷിക പരീക്ഷ നടത്തുന്നതാണ് പരിഗണിക്കുന്നത്.
Read More »