Breaking News

NEWS22 EDITOR

സ്വകാര്യ ബസുകള്‍ 21 മുതല്‍ അിശ്ചിതകാല സമരത്തിലേക്ക്…

സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ അഞ്ചുരൂപയായി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അനിശ്ചിതകാല സമരം ആരംഭിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ധനവില ഭീമമായി ഉയര്‍ന്നു. സ്‌പെയര്‍പാര്‍ട്‌സ് വില കുത്തനെകൂടി. എന്നിട്ടും കാലോചിതമായ ചാര്‍ജ് വര്‍ധനയില്ലാതെ ബസ് ഉടമകള്‍ക്ക് പിടിച്ചു നില്‍ക്കാനാവില്ല. ആശാവഹമായ ഒരു നീക്കവും സര്‍ക്കാരില്‍ നിന്നുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഈ മാസം 21 മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം ആരംഭിക്കുന്നതെന്നും …

Read More »

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8439 കൊവിഡ് കേസുകളും 195 മരണങ്ങളും; സജീവമായ കേസുകളുടെ എണ്ണം 93,733..

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8439 കൊവിഡ് കേസുകളും 195 മരണങ്ങളും രേഖപ്പെടുത്തി. ഇന്നലത്തെ അപേക്ഷിച്ച്‌ 23 ശതമാനം കൂടുതല്‍. ഇത് സജീവമായ കേസുകളുടെ എണ്ണം 93,733 ആയി ഉയര്‍ത്തി. 555 ദിവസങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ഒരു ദിവസം കുറഞ്ഞത് 195 മരണങ്ങളും രേഖപ്പെടുത്തി, ഇതോടെ മരണസംഖ്യ 4,73,952 ആയി. ഇന്ത്യയിലെ സജീവ കേസുകള്‍ മൊത്തം കേസുകളില്‍ 1% ല്‍ താഴെയാണ്, നിലവില്‍ 0.27% ആണ്, ഇത് 2020 …

Read More »

അച്ഛനില്ലാത്ത കുട്ടിയല്ലേ, ഇപ്പോള്‍ ആങ്ങളയുമില്ല, ഇനി ഞാനുണ്ടവള്‍ക്ക് എല്ലാമായി”; ജോലി പോയാലും വേണ്ടില്ല മടക്കം വിവാഹ ശേഷം മാത്രമെന്ന് പ്രതിശ്രുത വരന്‍

കഴിഞ്ഞ ദിവസമായിരുന്നു ബാങ്ക് വായ്പ കിട്ടാത്തതിന്റെ പേരില്‍ യുവാവ് ആത്മഹത്യ ചെയ്തത്. പെങ്ങളുടെ വിവാഹം മുടങ്ങുമോ എന്ന് ഭയന്നാണ് തൃശൂര്‍ ഗാന്ധിനഗര്‍ കുണ്ടുവാറയില്‍ പച്ചാലപ്പൂട്ട് വിപിന്‍ (26) ജീവനൊടുക്കിയത്. രണ്ടര വര്‍ഷമായി വിപിന്റെ സഹോദരി വിദ്യയും ഷാര്‍ജയില്‍ എ.സി. മെക്കാനിക്കായ നിധിനും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇരുവീട്ടുകാരും പറഞ്ഞുറപ്പിച്ചതായിരുന്നു ഇവരുടെ വിവാഹം. അടുത്ത ഞായറാഴ്ചയായിരുന്നു ചടങ്ങ് നടക്കേണ്ടിയിരുന്നത്. പണം മോഹിച്ചല്ല താന്‍ വിദ്യയെ ഇഷ്ടപ്പെട്ടതെന്നും, സ്വത്തും പണവും വേണ്ടെന്ന് വിപിനോട് പറഞ്ഞിരുന്നെന്നും …

Read More »

നടി അർച്ചന സുശീലൻ വിവാഹിതയായി; വരൻ പ്രവീൺ നായർ, വിവാഹം അമേരിക്കയിൽ..

സീരിയൽ താരം അർച്ചന സുശീലൻ വിവാഹിതയായി. പ്രവീൺ നായരാണ് വരൻ. അമേരിക്കയിൽ വെച്ചായിരുന്നു വിവാഹം. അർച്ചനയുടെ രണ്ടാം വിവാഹമാണിത്. ഇൻ‌സ്റ്റ​ഗ്രാം പോസ്റ്റിലാണ് താരം വിവാഹവാർത്തയും ചിത്രവും വെളിപ്പെടുത്തിയിരിക്കുന്നത്. ഇരുവരും പരസ്പരം മാലയണിയിക്കുന്ന വീഡിയോ അർച്ചന ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജീവിതത്തിൽ കൂട്ടായി പ്രവീണിനെ ലഭിച്ചതിൽ ഭാ​ഗ്യവതിയാണെന്നും തനിക്ക് സന്തോഷവും സ്നേഹവും നൽകുന്നതിന് പ്രവീണിന് നന്ദി എന്നും അർച്ചന ഇൻസ്റ്റ​ഗ്രാം ചിത്രങ്ങൾക്കൊപ്പം കുറിച്ചിട്ടുണ്ട്. മാലയിടാൻ വേണ്ടി രണ്ട് സുഹൃത്തുക്കൾ ഇരുവരെയും എടുത്തുയർന്നുണ്ട് …

Read More »

മൊബൈല്‍ ഫോണുകൾ സ്വിച്ച്‌ ഓഫ്, വീട്ടിലും ഇല്ല,; വിദേശത്ത് നിന്നെത്തിയ 109 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല…

ഒമിക്രോണ്‍ ഭീതിയുടെ സാഹചര്യത്തില്‍ മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ അടുത്തിടെ മടങ്ങിയെത്തിയ 109 വിദേശികളെ ഇനിയും കണ്ടെത്താനായില്ല. ഇവരുടെ മൊബൈല്‍ ഫോണുകള്‍ ഓഫ് ചെയ്തുവെച്ചിരിക്കുകയാണെന്ന് കല്യാണ്‍ ഡോംബിവാലി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ മേധാവി വിജയ് സൂര്യവന്‍ഷി അറിയിച്ചു. ഇവര്‍ അവസാനം നല്‍കിയ വിലാസങ്ങളില്‍ ചെന്നന്വേഷിച്ചപ്പോള്‍ പല വീടുകളും പൂട്ടിയിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിദേശരാജ്യങ്ങളില്‍ നിന്ന് 295 പേരായിരുന്നു എത്തിയിരുന്നത്. ഇതിലെ 109 പേരാണ് അധികൃതരുടെ കണ്ണുവെട്ടിച്ച്‌ ഒളിവില്‍ താമസിക്കുന്നത്. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും …

Read More »

ഹെല്‍മെറ്റ് ധരിച്ചില്ല: മകളുടെ മുന്നില്‍ വച്ച്‌ പൊലീസ് യുവാവിന്റെ മുഖത്തടിച്ചു ( വീഡിയോ )

ഹെല്‍മെറ്റ് ധരിച്ചില്ലെന്ന കാരണത്താല്‍ മകളുടെ മുന്നില്‍ വച്ച്‌ യുവാവിന്റെ മുഖത്തടിച്ച്‌ പൊലീസ്. മകള്‍ക്കൊപ്പം പച്ചക്കറി വാങ്ങാന്‍ ബൈക്കില്‍ പോയ യുവാവിനെ ഹെല്‍മെറ്റ് ധരിച്ചില്ലെന്ന് ചൂണ്ടികാട്ടി പൊലീസ് ഉദ്യോഗസ്ഥന്‍ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് ഉദ്യാഗസ്ഥനുമായി യുവാവ് തര്‍ക്കിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഹൈദരാബാദിലെ മഹ്ബൂബാബാദ് ജില്ലയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ഫൈന്‍ നല്‍കുമെന്നും പകരം എട്ട് വയസുള്ള മകളുടെ മുന്നില്‍ വച്ച്‌ എന്തിനാണ് മുഖത്തടിച്ചതെന്നുമാണ് യുവാവിന്റെ ചോദ്യം. …

Read More »

കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന് മേല്‍ തുപ്പി, ഒഡീഷ താരത്തിന് എതിരെ പരാതി…

കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ ആയ ജെസ്സലിന്റെ ദേഹത്ത് ഒഡീഷ താരം ക്രാസ്നിഖി തുപ്പിയ സംഭവത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി അധികൃതര്‍ക്ക് പരാതി നല്‍കി. ഒഡീഷയ്ക്ക് എതിരായ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോള്‍ നേടിയ സമയത്തായിരുന്നു സംഭവം. കേരള താരങ്ങള്‍ ഗോള്‍ അഹ്ലാദിക്കുന്നതിനിടയിലാണ് മാലേഷ്യന്‍ താരം ക്രാസ്നിഖി ജെസ്സലിന്റെ ദേഹത്ത് തുപ്പിയത്. റഫറിയുടെ പിറകിലായിരുന്നു ഈ സംഭവം എന്നതിനാല്‍ മാച്ച്‌ റഫറിയുടെ ശ്രദ്ധയില്‍ ഇത് പെട്ടില്ല. കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോള്‍ …

Read More »

പ്രാക്ടിക്കല്‍ പരീക്ഷയുടെ പേരില്‍ രാത്രി വിളിപ്പിച്ചു; 17 വിദ്യാര്‍ഥിനികളെ സ്‌കൂളില്‍ പീഡിപ്പിച്ചു

പ്രാക്ടിക്കല്‍ പരീക്ഷയുണ്ടെന്ന പേരില്‍ വിദ്യാര്‍ഥിനികളെ രാത്രി സ്‌കൂളിലേക്ക് വിളിപ്പിച്ച്‌ ക്രൂരമായി പീഡിപ്പിച്ചു. രണ്ട് സ്‌കൂളിലെ മാനേജര്‍മാര്‍ക്കെതിരെ പോലീസ് കേസെടുത്തു. വീട്ടില്‍ തിരിച്ചെത്തിയ വിദ്യാര്‍ഥിനികള്‍ക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ എംഎല്‍എയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന സംഭവം പുറംലോകം അറിഞ്ഞത്. ഉത്തര്‍ പ്രദേശിലെ മുസഫര്‍നഗറിലാണ് സംഭവം. പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ മാത്രമാണ് സ്വകാര്യ സ്‌കൂള്‍ മാനേജര്‍ വിളിപ്പിച്ചത്. ഇവര്‍ പഠിക്കുന്ന സ്‌കൂളിലേക്കല്ല, മറ്റൊരു സ്വകാര്യ സ്‌കൂളിലേക്കാണ് വിളിപ്പിച്ചത്. …

Read More »

‘കൊച്ചി രാജാവിനെ എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല, ചെയ്തത് പ്രിയദർശന്‍ നിര്‍ബന്ധിച്ചത് കൊണ്ട് മാത്രം’: സുരേഷ് കുമാര്‍

സംവിധായകന്‍ പ്രിയദര്‍ശന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് മരയ്‌ക്കാരില്‍ താന്‍ അഭിനയച്ചതെന്ന് നിര്‍മാതാവ് സുരേഷ് കുമാര്‍. തനിക്ക് ആ വേഷം അത്ര ഇഷ്ടമായിരുന്നില്ലെന്ന് മനോമയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. പ്രിയന്‍ ഒരുപാടു കാലമായി സ്വപ്നം കണ്ട സിനിമ എന്ന നിലയില്‍ തങ്ങള്‍ക്കെല്ലാവര്‍ക്കും മരക്കാറിനോട് മാനസിക അടുപ്പമുണ്ടായിരുന്നുവെന്നും സുരേഷ് കുമാര്‍ പറയുന്നു. ‘സത്യം പറഞ്ഞാല്‍ കൊച്ചി രാജാവിനെ എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല. ഞാന്‍ ഒരു ഫാന്‍സി ഡ്രസ്സ് കോമ്ബറ്റീഷന് നില്‍ക്കുന്നതുപോലെയാണ് എനിക്ക് തോന്നിയത്. സിനിമയില്‍ …

Read More »

സഹോദരിക്ക് വിവാഹം. പ്രതീക്ഷിച്ച വായ്പ കിട്ടിയില്ല; അമ്മയെയും സഹോദരിയെയും ജൂവലറിയിലിരുത്തി യുവാവ് വീട്ടില്‍ തൂങ്ങിമരിച്ചു…

സഹോദരിയുടെ വിവാഹത്തിന് അഞ്ചുനാള്‍ മാത്രം ബാക്കി നില്‍ക്കെ, സഹോദരന്‍ ജീവനൊടുക്കി. വിവാഹത്തിന് പ്രതീക്ഷിച്ച വായ്പ ലഭിക്കില്ലെന്ന് അറിഞ്ഞ മനോവിഷമത്തിലാണ് തൃശ്ശൂര്‍ ഗാന്ധിനഗര്‍ സ്വദേശി വിപിന്‍ (25) ആത്മഹത്യ ചെയ്തത്. വിവാഹത്തിന് ആഭരണങ്ങളെടുക്കാന്‍ അമ്മയെയും സഹോദരിയെയും ജൂവലറിയിലിരുത്തിയ ശേഷമാണ് വിപിന്‍ വീട്ടിലെത്തി തൂങ്ങിമരിച്ചത്. സഹോദരിയുടെ വിവാഹാവശ്യങ്ങള്‍ക്കായി ബാങ്കില്‍നിന്ന് വായ്പ തേടിയിരുന്നു. മൂന്നുസെന്റ് ഭൂമി മാത്രമേയുള്ളൂവെന്നതിനാല്‍ എവിടെനിന്നും വായ്പ കിട്ടിയില്ല. തുടര്‍ന്ന്, പുതുതലമുറ ബാങ്കില്‍നിന്ന് വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. കഴിഞ്ഞദിവസം വായ്പ അനുവദിച്ചെന്ന അറിയിപ്പിനെത്തുടര്‍ന്ന് …

Read More »