സംസ്ഥാനത്തെ സ്‌ക്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ.പി സതീദേവി. ഇക്കാര്യത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തുമെന്നും സതീദേവി പറഞ്ഞു. പാലാ സെന്റ് തോമസ് കോളേജില്‍ സഹപാഠി കൊലപ്പെടുത്തിയ നിതിന മോളുടെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു സതീദേവിയുടെ പ്രതികരണം. ലൈംഗിക വിദ്യാഭ്യാസം എന്ന് പറയുമ്പോള്‍ പലരുടേയും നെറ്റി ചുളിയും എന്ന അവസ്ഥയാണ് കാലങ്ങളായി നിലനില്‍ക്കുന്നത്. ലൈംഗിക വിദ്യാഭ്യാസത്തെകുറിച്ച് സംസാരിക്കുമ്പോഴൊക്കെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരാറുണ്ട്. എന്നാല്‍ ലൈംഗിക വിദ്യാഭ്യാസം …
Read More »ആര്‍ടിപിസിആര്‍ നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടി റദ്ദാക്കി ഹൈക്കോടതി….
കൊവിഡ് പരിശോധനക്കുളള ആര്‍ടിപിസിആര്‍ നിരക്ക് 500 ആയി കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. നടപടി ഏകപക്ഷീയമാണെന്ന് ആരോപിച്ചുകൊണ്ട് ലാബ് ഉടമകളും ഇന്‍ഷുറന്‍സ് കമ്പനിയും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. 1700 രൂപയുണ്ടായിരുന്ന ആര്‍ടിപിസിആര്‍ നിരക്ക് സര്‍ക്കാര്‍ ഉത്തരവിലൂടെ 500 രൂപയാക്കി കുറച്ചിരുന്നു. എന്നാല്‍ തങ്ങളോട് ആലോചിക്കാതെയാണ് സര്‍ക്കാര്‍ നിരക്ക് കുറച്ചതെന്ന ലാബ് ഉടമകളുടെ വാദം അംഗീകരിച്ച കോടതി ലാബ് ഉടമകളുടെ ഭാഗം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടു. ലാബ് ഉടമകളുമായി …
Read More »ആഢംബര കപ്പലിലെ ലഹരി പാര്‍ട്ടി; ഷാരൂഖ് ഖാന്റെ മകന് ലഹരി എത്തിച്ചു കൊടുത്തത് മലയാളി…
മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഒന്നാം പ്രതി. ആര്യന്റെ കസ്റ്റഡി നീട്ടി കിട്ടാനായി നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഇന്ന് കോടതിയില്‍ ആവശ്യപ്പെടും. അതെസമയം മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ഒരു മലയാളിയും അറസ്റ്റിലായിട്ടുണ്ട്. ശ്രേയസ് നായരാണ് അറസ്റ്റിലായത്. ആര്യന്‍ ഖാന് ലഹരിമരുന്ന് എത്തിച്ചു കൊടുത്തത് ശ്രേയസ് നായരാണെന്നാണ് കണ്ടെത്തിയത്. ശ്രേയസ് നായര്‍ എന്‍സിബി കസ്റ്റഡിയിലാണ്. കൂടാതെ കഴിഞ്ഞ നാല് വര്‍ഷമായി ആര്യന്‍ മയക്ക് …
Read More »ഇടുക്കിയില്‍ ആറു വയസുകാരന്‍റെ കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റിക കണ്ടെടുത്തു: ഭാര്യ പിണങ്ങി പോയതിന് പ്രതികാരമായെന്ന് പ്രതി….
ആനച്ചാലില്‍ മുഹമ്മദ് ഷാന്‍ ലക്ഷ്യമിട്ടത് കൂട്ടക്കൊല. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. ആറ് വയസുകാരനെ കൊലപെടുത്താന്‍ ഉപയോഗിച്ച ചുറ്റിക കണ്ടെടുത്തു. പ്രതിയെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ ഉണ്ടായ ജന രോക്ഷത്തിന്റെ സാഹചര്യത്തില്‍, വന്‍ പോലിസ് സന്നാഹത്തിന്റെ അകമ്ബടിയോടെയാണ് തെളിവെടുപ്പിന് എത്തിച്ചത്. തന്റെ ഭാര്യ പിണങ്ങിപ്പോകാന്‍ ഇടയാക്കിയത് സൈനബയും സഫിയയുമാണെന്ന ധാരണയാണ് മുഹമ്മദ് ഷാനെ ക്രൂരമായ കൃത്യത്തിലേയ്ക്ക് നയിച്ചത്. തനിയ്ക്ക് ഇല്ലാത്ത കുടുംബം ഇവര്‍ക്കും വേണ്ട, എന്ന് തീരുമാനിച്ച ഷാന്‍ …
Read More »ഉത്തര്‍പ്രദേശില്‍ കര്‍ഷകരെ കാറിടിച്ചു കൊന്ന സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു; മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് 45 ലക്ഷം രൂപ ധനസഹായം…
ഉത്തര്‍പ്രദേശില്‍ കര്‍ഷകരെ കാറിടിച്ചു കൊന്ന സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മരിച്ച നാല് കര്‍ഷകരുടേയും കുടുംബാംഗങ്ങള്‍ക്ക് 45 ലക്ഷം രൂപയുടെ ധനസഹായവും ആശ്രിതരില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. ഇതിനുപുറമേ പരിക്കേറ്റവര്‍ക്ക് 10 ലക്ഷം രൂപയും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തില്‍ കര്‍ഷകരുടെ മൊഴിയെ അടിസ്ഥാനപ്പെടുത്തി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും വിരമിച്ച ഹൈക്കോടതി ജഡ്ജിയെക്കൊണ്ട് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു. …
Read More »കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ ഒഴിവ്; അവസാന തീയതി ഒക്ടോബര്‍ 18…
കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ ഒഴിവുകള്‍. അഞ്ച് ഒഴിവുകളാണ് നിലവിലുള്ളത്. ഒരു വര്‍ഷത്തെ കരാര്‍ നിയമനമാണ്. സീനിയര്‍ സിവില്‍ എന്‍ജിനിയര്‍ കം ടീം ലീഡര്‍, സൈറ്റ് എന്‍ജിനിയര്‍ ( സിവില്‍, ഇലക്‌ട്രിക്കല്‍, മെക്കാനിക്കല്‍ കം സേഫ്റ്റി ) ക്ലാര്‍ക്ക് കം ഓഫീസ് അസിസ്റ്റന്റ്, പ്യൂണ്‍ കം കുക്ക് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. ഒക്ടോബര്‍ 18 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: www.cochinport.gov.in
Read More »സംസ്ഥാനത്ത് മഴ കൂടുതല്‍ തീവ്രമാകും; നാളെ നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്…
സംസ്ഥാനത്ത് ബുധനാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കി. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കസര്‍ഗോഡ് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Read More »രാജ്യത്ത് രോഗികളേക്കാള്‍ രോഗമുക്തര്‍; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 20,799 പേർക്ക് കോവിഡ് ; 180 മരണം….
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 20,799 പേർക്ക് കോവിഡ്. കൂടാതെ 180 മരണങ്ങളും സ്ഥിരീകരിച്ചു. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.10 ശതമാനമാണ്. 26,718 പേർ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 2,64,458 പേരാണ് ചികിത്സയിലുള്ളത്. ആകെ രോഗമുക്തരുടെ എണ്ണം 3,31,21,247 ആയി. ആകെ മരണസംഖ്യ 4,48,997 ആണ്. രോഗമുക്തി നിരക്ക് 97.89 ശതമാനം. ഇതുവരെ 90,79,32,861 വാക്‌സീന്‍ ഡോസുകള്‍ വിതരണം ചെയ്തു.
Read More »ശരീരം മുഴുവന്‍ സ്‌ഫോടക വസ്തുക്കള്‍; അതിര്‍ത്തികളില്‍ ചാവേര്‍ സൈനിക ബറ്റാലിയന്‍ രൂപീകരിച്ച് താലിബാന്‍…
ചൈനയും താജിക്കിസ്ഥാനും അതിര്‍ത്തി പങ്കിടുന്ന ബഡാക്ഷനില്‍ ‘ലഷ്‌കര്‍-ഇ-മന്‍സൂരി’ എന്ന പേരില്‍ ചാവേറുകളുടെ പ്രത്യേക ബറ്റാലിയന്‍ താലിബാന്‍ രൂപീകരിച്ചു. ബഡാക്ഷന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ മുല്ല നിസാര്‍ അഹ്മദ് അഹമ്മദിലാണ് അഫ്ഗാന്‍ അതിര്‍ത്തിയില്‍ പ്രത്യേക ബറ്റാലിയന്‍ വിന്യസിക്കുമെന്ന് വ്യക്തമാക്കിയത്. ശരീരം മുഴുവന്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച വസ്ത്രങ്ങള്‍ ധരിച്ചവരാണ് ഈ ബറ്റാലിയനില്‍ ഉള്ളത്. അമേരിക്കന്‍ സൈന്യത്തിനെ തോല്‍പ്പിച്ചതില്‍ ഈ ബറ്റാലിയന്റെ പങ്ക് പ്രധാനപ്പെട്ടതാണെന്ന് അഹ്മദി സൂചിപ്പിച്ചു, അവര്‍ സ്‌ഫോടനാത്മക വസ്തുക്കളുമായി ആക്രമിച്ചു കയറി …
Read More »സാമന്ത-നാഗചൈതന്യ വിവാഹമോചനം; ജീവനാംശമായ 200 കോടി തനിക്ക് വേണ്ടന്ന് സാമന്ത…
ഇന്നലെയാണ് താരദമ്ബതികളായ സാമന്തയും നാഗചൈതന്യയും തങ്ങള്‍ വേര്‍പിരിയുകയാണെന്ന് ആരാധകരെ അറിയിച്ചത്. നാലാം വിവാഹ വാര്‍ഷികത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇരുവരും വേര്‍പിരിയുകയാണെന്ന വിവരം അറിയിച്ചത്. ജീവനാംശമായി നടിയ്ക്ക് നാഗചൈതന്യയുടെ കുടുംബം 200 കോടി രൂപയാണ് നല്‍കാനൊരുങ്ങിയത്. തുക തനിക്ക് വേണ്ടന്ന് സാമന്ത പറഞ്ഞതായിട്ടുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഒരു രൂപ പോലും വേണ്ടെന്ന് നടി നാഗചൈതന്യയുടെ കുടുംബത്തെ അറിയിച്ചുവെന്നാണ് സൂചന. താന്‍ സ്വന്തം കഴിവ് കൊണ്ട് വളര്‍ന്ന് …
Read More »