സംസ്ഥാനത്തിന് 3 ദേശീയ പുരസ്കാരങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്തൻ 3.0ൽ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള അവാർഡ് കേരളത്തിനാണ്. കൂടാതെ ആയുഷ്മാൻ ഭാരത് പ്രധാന്മന്ത്രി ജൻ ആരോഗ്യ യോജന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ ലഭ്യമാക്കിയ സർക്കാർ ആശുപത്രിക്കുള്ള അവാർഡ് കോട്ടയം സർക്കാർ മെഡിക്കൽ കോളേജ് കരസ്ഥമാക്കി. കഴിഞ്ഞ ഒരു …
Read More »ഒരു ബെഞ്ചില്‍ രണ്ട് കുട്ടികള്‍ മാത്രം, ഉച്ചഭക്ഷണത്തിന് പകരം അലവന്‍സ്; സ്‌കൂള്‍ തുറക്കുന്നതിന് കരട് മാര്‍ഗരേഖയായി…
കൊവിഡ് സാഹചര്യത്തില്‍ സ്‌കൂള്‍ തുറക്കാനിരിക്കെ കരട് മാര്‍ഗരേഖ തയ്യാറാക്കി സര്‍ക്കാര്‍. ഒരു ബെഞ്ചില്‍ രണ്ടു കുട്ടികള്‍ എന്നതാണ് പൊതു നിര്‍ദേശമെന്നും വിദ്യാര്‍ഥികളെ കൂട്ടം കൂടാന്‍ അനുവദിക്കില്ലെന്നും വിദ്യഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. സ്‌കൂളില്‍ ഷിഫ്റ്റ് സമ്ബ്രദായം ഏര്‍പ്പെടുത്തും. ആഴ്ചയില്‍ മൂന്ന് ദിവസം ഒരുബാച്ച് എന്ന രീതിയില്‍ ക്ലാസ് തുടങ്ങാനാണ് ആലോചന. ഊഷ്മാവ് പരിശോധിക്കാനുള്ള സംവിധാനം ഉണ്ടാക്കും. ഓക്സിജന്റെ അളവ് പരിശോധിക്കാനുള്ള സംവിധാനവും സ്‌കൂളില്‍ ഉണ്ടാക്കും. കൈകഴുകാന്‍ എല്ലാ ക്ലാസ് റൂമിലും …
Read More »സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം…
സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ഞായറാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും, തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, …
Read More »കണ്ണൂരില്‍ പിഞ്ചുകുഞ്ഞിനെ വെട്ടിക്കൊന്ന് അച്ഛന്‍ ആത്മഹത്യ ചെയ്‌തു; അമ്മ ഗുരുതരാവസ്ഥയില്‍….
നാടിനെ നടുക്കി ക്രൂര കൊലപാതകം. ഏരുവേശ്ശിയില്‍ 6 മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിക്കൊന്ന് അച്ഛന്‍ ആത്മഹത്യ ചെയ്തു. പുള്ളിമാന്‍ കുന്നില്‍ സതീഷ് കുമാര്‍ (31) ആണ് ഭാര്യ അഞ്ജു, മകന്‍ ധ്യാന്‍ ദേവ് എന്നിവരെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച് കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തത്. കണ്ണൂർ കുടിയാൻമലയില്‍ ഇന്ന് രാവിലെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ഗള്‍ഫില്‍ ജോലി ചെയ്ത് വരികയായിരുന്ന സതീഷ് 3 വര്‍ഷം മുമ്ബാണ് നാട്ടില്‍ തിരിച്ചെത്തിയത്. …
Read More »ആവശ്യപ്പെട്ടതിലും അധികം മുടിമുറിച്ചു; 2 കോടി നഷ്ടപരിഹാരം നല്‍കാന്‍ വിധി…
ആവശ്യപ്പെട്ടതിലും അധികം മുടിമുറിച്ചത് കരിയറില്‍ അവസരങ്ങള്‍ നഷ്ടമാകാന്‍ ഇടയാക്കിയെന്ന പരാതിയില്‍ രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്റെ വിധി. മുടി വെട്ടിനശിപ്പിച്ചെന്ന് ആരോപിച്ച് ആഡംബര ഹോട്ടല്‍ ശൃംഖലയ്‌ക്കെതിരെ ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ച യുവതിക്കാണ് നഷ്ടപരിഹാരം നല്‍കാന്‍ വിധിവന്നത്. കമ്മീഷന്‍ അധ്യക്ഷന്‍ ആര്‍.കെ. അഗര്‍വാള്‍, അംഗം ഡോ. എസ്.എം. കാന്തികാര്‍ എന്നിവരാണ് യുവതിക്ക് രണ്ടുകോടിരൂപ നഷ്ടപരിഹാരം നല്‍കാന്‍ ഹോട്ടല്‍ ശൃംഖലയ്ക്ക് നിര്‍ദേശം നല്‍കിയത്. നിരവധി …
Read More »ഹര്‍ത്താല്‍ തടയില്ല; വേണ്ടവര്‍ക്ക് ജോലിക്ക് പോകാമെന്ന് ഹൈക്കോടതി…
ഈ മാസം 27 ന് സംസ്ഥാനത്ത് ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താല്‍ തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേസ് തീര്‍പ്പാക്കിയത്. ഹര്‍ത്താലിനോട് സഹകരിക്കാന്‍ താത്പര്യമില്ലാത്തവര്‍ക്ക് ജോലിക്ക് പോകണമെന്നുണ്ടെങ്കില്‍ മതിയായ സംരക്ഷണം ഒരുക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഹര്‍ത്താല്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. തിങ്കളാഴ്ച നടക്കാനിരിക്കുന്ന ഹര്‍ത്താലിന് എല്‍ഡിഎഫും യുഡിഎഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഹര്‍ത്താല്‍ തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിക്ക് …
Read More »പൊലീസ് വെടിവയ്പ്പില്‍ മരിച്ച ഗ്രാമവാസിയുടെ നെഞ്ചില്‍ ചവിട്ടിയ ഫോട്ടോഗ്രാഫറെ അറസ്റ്റ് ചെയ്തു…
ഭൂമി കൈയേറ്റം ഒഴിപ്പിക്കുന്നതിനിടെയുണ്ടായ സംഘര്‍ഷത്തിനിടയില്‍ വെടിയേറ്റ് മരിച്ച ഗ്രാമവാസിയുടെ മൃതദേഹത്തില്‍ ചവിട്ടിയ ഫോട്ടോഗ്രാഫറിനെ പൊലീസ് അറസ്റ്റ് ചെയ്തതായി അസാം ഡി ജി പി അറിയിച്ചു. ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനു വേണ്ടി പൊലീസ് തന്നെ വാടകയ്ക്കെടുത്ത ഫോട്ടോഗ്രാഫറാണ് ആവേശം മൂത്ത് പൊലീസിനൊപ്പം ചേര്‍ന്ന് ഗ്രാമവാസിയെ മര്‍ദ്ദിച്ചത്. ഫോട്ടോഗ്രാഫര്‍ ബിനോയ് ബെനിയയാണ് പൊലീസ് പിടിയിലായത്. പൊലീസിനെ ആക്രമിക്കാന്‍ പാഞ്ഞടുത്ത ഗ്രാമവാസിയെ വെടിയേറ്റു വീണ ശേഷം പൊലീസ് വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ചലനമില്ലാതെ കിടക്കുന്ന ഗ്രാമവാസിയെ …
Read More »വാട്ട്സ് ആപ്പ് വീഡിയോ കോളിലൂടെ അശ്ലീല ദൃശ്യങ്ങള്‍; വീട്ടമ്മയുടെ പരാതിയില്‍ കേസെടുത്തു…
വീട്ടമ്മയെ ഫോണില്‍ വാട്സ്‌ആപ്പ് വീഡിയോ കോള്‍ വിളിച്ച് അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് ശല്യപ്പെടുത്തിയ ആള്‍ക്കെതിരെ നൂറനാട് പൊലീസ് കേസെടുത്തു. ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരിയായ 53 കാരിയുടെ ഫോണിലാണ് വാട്സ് ആപ്പ് കാള്‍ ചെയ്തു യുവാവ് സ്വന്തം അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് ശല്യപ്പെടുത്തിയത്. കഴിഞ്ഞ മാസം 14 നായിരുന്നു സംഭവം. തന്‍റെ സ്ഥാപനത്തില്‍ ഇരിക്കുന്ന വേളയിലാണ് വീട്ടമ്മയുടെ ഫോണിലേക്ക് വീഡിയോ കാള്‍ വന്നത്. അശ്ലീല വീഡിയോ ആയതിനാല്‍ ഫോണ്‍ കട്ട് ചെയ്തെങ്കിലും …
Read More »മനുഷ്യരിലേക്ക് രോഗവാഹകരാവാന്‍ സാധ്യത; കൊറോണയ്ക്ക് സമാനമായ വൈറസ് സാന്നിധ്യമുള്ള വവ്വാലുകളെ കണ്ടെത്തി….
മനുഷ്യരിലേക്ക് രോഗവാഹകരാവാന്‍ സാധ്യതയുള്ള വൈറസ് സാന്നിധ്യമുള്ള വവ്വാലുകളെ കണ്ടെത്തിയതായ് റിപ്പോർട്ട്. കൊറോണയ്ക്ക് സമാനമായ വൈറസാണിത്. ചൈനയിലെ നോര്‍ത്ത് ലവോസ് ഗുഹകളില്‍ നിന്നാണ് അപകടകാരികളായേക്കാവുന്ന നൂറ് കണക്കിന് വവ്വാലുകളെ ഗവേഷകര്‍ കണ്ടെത്തിയത്. സാര്‍സ്-കോവ്-2 വിന് സമാനമായ രീതിയിലാണ് വവ്വാലുകളില്‍ കണ്ടെത്തിയ വൈറസുകളുടെ ജനിതകഘടനയെന്ന് ഗവേഷകര്‍ വ്യക്തമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമാണിത്. ഇത് സംബന്ധിച്ച് വിശദമായ പഠനത്തിലാണ് ഗവേഷകര്‍. 2019ല്‍ ചൈനയിലെ വുഹാനിലുള്ള മാര്‍ക്കറ്റിലാണ് ആദ്യം കൊറോണ വൈറസ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. വുഹാന്‍ …
Read More »പ്ലസ് വണ്‍ പ്രവേശനത്തില്‍ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി
പ്ലസ് വൺ പ്രവേശനത്തിൽ വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് ആശങ്ക വേണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മുഴുവൻ വിദ്യാർഥികൾക്കും അവസരം ലഭിക്കും. സീറ്റ് ഒഴിവുള്ള ജില്ലകളിൽ നിന്ന് കുറവുള്ള ഇടത്തേക്ക് മാറ്റുമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. മലബാർ മേഖലയിൽ 20 ശതമാനം സീറ്റ് കൂട്ടിയിട്ടുണ്ട്. അർഹതയുള്ള വിദ്യാർഥികൾക്ക് ഉപരിപഠനം ഉറപ്പുവരുത്താനാണ് സർക്കാർ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. പ്ലസ് വൺ പ്രവേശനത്തിൻറെ ഒന്നാംഘട്ടം മെറിറ്റ് അടിസ്ഥാനത്തിലുള്ള ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്നലെ മുതൽ പ്രവേശന …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY