ദേശീയ തലത്തില്‍ ഈ മാസം 27 ന് പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന് ഇടതുമുന്നണി പിന്തുണ പ്രഖ്യാപിച്ചു. ഇന്ന് ചേര്‍ന്ന ഇടതുമുന്നണി നേതൃയോഗമാണ് പിന്തുണ അറിയിച്ചത്. ഇതോടെ കേരളത്തിലും ഈ ദിവസം ഹര്‍ത്താലാകും. അതേസമയം സംസ്ഥാനത്ത് വന്‍ വിവാദമായിരിക്കുന്ന പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിന്റെ നാര്‍കോടിക് ജിഹാദ് പരാമര്‍ശം ഇടതുമുന്നണി യോഗത്തില്‍ ചര്‍ച്ചയായില്ല. സര്‍ക്കാര്‍ നിലപാട് വ്യക്തമായി വിശദീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതോടെ ഈ വിഷയത്തില്‍ തുടര്‍ ചര്‍ച്ചകള്‍ …
Read More »അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടി 52 കാരി മരിച്ചു…
ഡല്‍ഹിയിലെ ഒരു അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടി 52 കാരിയായ സ്ത്രീ മരിച്ചു. മുഖര്‍ജി നഗറിലെ നിരങ്കരി കോളനിയില്‍ താമസിക്കുന്ന നേഹ വര്‍മ, ഭര്‍ത്താവ് ധരം വര്‍മ കെട്ടിടത്തിലേക്ക് വരുന്നതിനിടെയാണ് ടെറസില്‍ നിന്ന് ചാടിയതെന്ന് ഡല്‍ഹി പോലീസ് പറയുന്നു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. നേഹയും ഭര്‍ത്താവും ഈ കെട്ടിടത്തിലാണ് താമസിച്ചിരുന്നത്. ഈ ദമ്ബതികള്‍ക്ക് യുഎസില്‍ താമസിക്കുന്ന ഒരു മകനും മകളുമുണ്ട്. ദമ്ബതികള്‍ …
Read More »സൗദിയിലേക്ക് ടൂറിസ്റ്റ് വിസകള്‍ എടുത്തവര്‍ക്ക് സന്തോഷ വാര്‍ത്ത; വിസ കാലാവധി നീട്ടി നല്‍കും…
സൗദി അറേബ്യയിലേക്ക് ടൂറിസ്റ്റ് വിസകള്‍ എടുത്തവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ഭരണകൂടം. ടൂറിസ്റ്റ് വിസ എടുത്തിന് ശേഷം കൊവിഡ് പ്രതിസന്ധി കാരണം വരാന്‍ സാധിക്കാതെ വിസ കാലാവധി അവസാനിക്കുകയും ചെയ്തവര്‍ക്ക് വിസ കാലാവധി നീട്ടി നല്‍കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. 2021 മാര്‍ച്ച് 24 ന് മുമ്ബ് വിവിധ രാജ്യങ്ങളില്‍ നിന്ന് ഇഷ്യു ചെയ്ത് ഉപയോഗിക്കാത്ത എല്ലാ വിസകളും നീട്ടി നല്‍കാനാണ് രാജാവ് നിര്‍ദേശിച്ചത്. ഇതനുസരിച്ച് വിസകളുടെ കാലാവധി …
Read More »തിരുവനന്തപുരത്ത് കൂലിത്തര്‍ക്കത്തെ തുടര്‍ന്ന് കിണറിനുള്ളില്‍ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളിയെ കല്ലിട്ട് കൊല്ലാന്‍ ശ്രമം…
പാറശാലയില്‍ കിണര്‍ കുഴിക്കുന്നതിനിടെയുണ്ടായ കൂലിത്തര്‍ക്കവുമായി ബന്ധപ്പെട്ട് കിണറിനുള്ളില്‍ കല്ലിട്ട് കൊല്ലാന്‍ ശ്രമം. പരിക്കേറ്റ തൊഴിലാളി സാബുവിനെ അഗ്നിശമനസേന വന്ന് കിണറിനുള്ളില്‍ നിന്ന് പുറത്തെടുത്തു. ബിനു ആണ് സാബുവിനെ ആക്രമിച്ചത്. സാബുവിന്റെ പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു. സാബുവിനെ ആക്രമിച്ച ശേഷം ഒളിവില്‍ പോയ ബിനുവിന് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇന്ന് രാവിലെ കിണര്‍ കുഴിക്കുന്നതിനിടെ ഇരുവരും തമ്മില്‍ കൂലിയെച്ചൊല്ലി തര്‍ക്കം ഉടലെടുത്തിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ കിണറിനുള്ളില്‍ മണ്ണ് മാറ്റികൊണ്ടിരുന്ന …
Read More »സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശന നടപടികള്‍ക്ക് ഇന്ന് തുടക്കം; ‘ആദ്യ ഓപ്‌ഷന്‍ ലഭിച്ചവര്‍ സ്ഥിര പ്രവേശനം നേടണം’…
സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഇന്ന് മുതൽ ആരംഭിക്കും. കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് പ്രവേശനം നടക്കുക. ആദ്യ അലോട്ട്മെന്റില്‍ ഒന്നാമത്തെ ഓപ്‌ഷന്‍ ലഭിച്ചവര്‍ സ്ഥിര പ്രവേശനം നേടണം. മറ്റ് ഓപ്‌ഷനുകള്‍ ലഭിക്കുന്നവര്‍ക്ക് ഫീസ് അടയ്ക്കാതെ താല്‍ക്കാലിക പ്രവേശനം നേടാമെന്നും അധികൃതര്‍ അറിയിച്ചു. സീറ്റ് ക്ഷാമം രൂക്ഷമായതോടെ ആശങ്കകള്‍ക്കിടയിലാണ് ഇത്തവണ പ്രവേശന നടപടികള്‍ നടക്കുന്നതെന്നതും ശ്രദ്ധേയമാണ്. സീറ്റ് ക്ഷാമം രൂക്ഷമായത് വെല്ലുവിളി നിലനിര്‍ത്തുന്ന സര്‍ക്കാര്‍ ഉടനടി വിഷയത്തില്‍ …
Read More »രാജ്യത്ത് കൊവിഡ് രോഗികള്‍ വര്‍ധിക്കുന്നു; പുതുതായി 31,923 കേസുകള്‍; 282 മരണം…
രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ധനവ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ദിവസം 31,923 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 282 പേര്‍ കൊവിഡ് ബാധിതരായി മരണപ്പെട്ടു. നിലവില്‍ 3,01,604 പേരാണ് രോഗ ബാധിതരായി ചികിത്സയില്‍ തുടരുന്നത്. അതേസമയം, 187 ദിവസത്തിനിടയിലെ ഏറ്റവും കുറവ് ആക്റ്റീവ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ ദിവസം 31,990 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് കഴിഞ്ഞ ദിവസം 71 ലക്ഷത്തിന് …
Read More »പഞ്ചാബ് താരം ദീപക് ഹൂഡയ്‌ക്കെതിരെ ബിസിസിഐ അന്വേഷണം; പ്രശ്നമായത് സമൂഹമാധ്യമങ്ങളിലെ പോസ്റ്റ്…
ഐപിഎല്‍ രണ്ടാം പാദത്തിലെ ആദ്യ മത്സരത്തില്‍ ഉള്ളം കയ്യിലുണ്ടായിരുന്ന വിജയം അവസാന നിമിഷം കൈവിട്ട പഞ്ചാബിന് പിന്നെയും തിരിച്ചടി. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിന് മുന്നോടിയായി പഞ്ചാബ് കിങ്സ് താരം ദീപക് ഹൂഡ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ചിത്രം വിവാദങ്ങള്‍ക്ക് വഴി വെച്ചിരിക്കുകയാണ്. താരത്തിന് എതിരെ ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗം അന്വേഷണം നടത്തും. രാജസ്ഥാനെതിരായ മത്സരത്തിന് മണിക്കൂറുകള്‍ മാത്രം മുന്‍പ് ദീപക് ഹൂഡ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച തന്റെ ഫോട്ടോയും അടിക്കുറിപ്പുമാണ് …
Read More »അടിമാലിയില്‍ ശൈശവ വിവാഹം; വരനും പൂജാരിയുമടക്കം അഞ്ചുപേര്‍ക്കെതിരെ കേസ്…
ഇടുക്കി ബൈസണ്‍വാലിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിയ സംഭവത്തില്‍ വരനും ബന്ധുക്കളും അടക്കം അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. ഈ മാസം ഒന്‍പതിനാണ് വിവാഹം നടന്നത്. ദേവികുളം സ്വദേശിയായ പെണ്‍കുട്ടിയ്ക്ക് 17 വയസ് മാത്രമാണ് പ്രായമുള്ളത്. ബൈസണ്‍വാലിയിലെ ശ്രീമാരിയമ്മന്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ വിവാഹം നടക്കുന്നതായി ചൈല്‍ഡ് ലൈന്‍ വിവരം ലഭിക്കുകയും തുടര്‍ന്ന്, ദേവികുളം, രാജാക്കാട് പൊലീസ് സ്‌റ്റേഷനുകളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിക്കുയുമായിരുന്നു. എന്നാല്‍ അപ്പോഴേയ്ക്കും വിവാഹം …
Read More »ബസില്‍ ഒരു സീറ്റില്‍ ഒരു കുട്ടി മാത്രം; നിന്നു കൊണ്ടുള്ള യാത്ര അനുവദിക്കില്ല; സ്കൂള്‍ ബസുകള്‍ക്കായുള്ള കോവിഡ് മാര്‍ഗ്ഗ നിര്‍ദേശം പുറപ്പെടുവിച്ച് സര്‍ക്കാർ
കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമ്ബോള്‍ വിദ്യാര്‍ത്ഥികളുടെ യാത്ര സുഗമമാക്കുവാനും വാഹനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുവാനും വിശദമായ മാര്‍ഗരേഖ തയ്യാറാക്കി ഗതാഗത വകുപ്പ്. ഒക്ടോബര്‍ 20-ന് മുന്‍പ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂളുകളില്‍ നേരിട്ടെത്തി വാഹനങ്ങളുടെ യാന്ത്രിക ക്ഷമതാ പരിശോധന പൂര്‍ത്തിയാക്കും. ഫിറ്റ്‌നസ് പരിശോധന പൂര്‍ത്തിയാക്കി ട്രയല്‍ റണ്ണിനു ശേഷം മാത്രമേ വിദ്യാര്‍ത്ഥികളുടെ യാത്രയ്ക്കായി വാഹനം ഉപയോഗിക്കാന്‍ അനുവദിക്കു. കോവിഡ് പശ്ചാത്തലത്തില്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ …
Read More »നായ മാന്തിയത് കാര്യമാക്കിയില്ല; യുവാവ് പേവിഷബാധയേറ്റ് മരിച്ചു…
നായയുടെ മാന്തുകൊണ്ട യുവാവ് പേവിഷബാധയേറ്റ് മരിച്ചു. മുത്തങ്ങ മന്മഥന്മൂല കരുണന്റെ മകന്‍ കിരണ്‍കുമാര്‍ (30) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ മുതലാണ് കിരണിന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. വെള്ളം കാണുമ്ബോള്‍ ശ്വാസംമുട്ട് അനുഭവപ്പെട്ടുകൊണ്ടായിരുന്നു തുടക്കം. തുടര്‍ന്ന് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലും ബത്തേരി ഗവ. താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. ഇവിടെവെച്ച് ഡോക്ടര്‍ അന്വേഷിച്ചപ്പോഴാണ് ആഴ്ചകള്‍ക്ക് മുമ്ബ് നായ കാല്‍മുട്ടിന് മുകളില്‍ മാന്തിയ വിവരം കിരണ്‍ പറയുന്നത്. കോഴിക്കോട് ഗവ. …
Read More »