Breaking News

NEWS22 EDITOR

പെഗസിസ് ഫോൺ ചോർത്തൽ: നിലപാട് കടുപ്പിച്ച് സുപ്രിംകോടതി…

പെഗസിസ് ഫോൺ ചോർത്തൽ ഹർജികളിൽ നിലപാട് കടുപ്പിച്ച് സുപ്രിംകോടതി. അധിക സത്യവാങ്മൂലം സമർപ്പിക്കാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ അറിയാൻ താത്പര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ.വ്. രമണ. നിയമവിരുദ്ധ ചോർത്തൽ ഉണ്ടായിട്ടില്ലെന്ന് സോളിസ്റ്റർ ജനറൽ തുഷാർ മേത്ത. പൊതുമധ്യത്തിൽ സംവാദത്തിന് വയ്‌ക്കേണ്ട വിഷയമല്ലെന്നും കേന്ദ്രസർക്കാർ കൂട്ടിച്ചേർത്തു. വിദഗ്ധ സമിതി രൂപീകരിക്കാൻ തയാറാണെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ. പെഗസിസ് ഉപയോഗിച്ചോ എന്ന് സത്യവാങ്‌മൂലത്തിൽ പറയാനാകില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. പൊതുതാത്പര്യവും രാജ്യസുരക്ഷയും മുൻനിർത്തി …

Read More »

താലിബാൻ സർക്കാരിനെ പിന്തുണച്ചുകൊണ്ട് അഫ്​ഗാനിസ്ഥാനിൽ സ്ത്രീകളുടെ പ്രകടനം…

താലിബാൻ സർക്കാരിന്റെ പുതിയ നയങ്ങളെ പിന്തുണച്ച് അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ പ്രകടനം. മുഖവും ശരീരവും മൂടുന്ന വസ്ത്രം ധരിച്ച മുന്നോറോളം അഫ്ഗാൻ സ്ത്രീകളാണ് ശനിയാഴ്ച താലിബാനെ പിന്തുണച്ച് കാബൂൾ യൂണിവേഴ്സിറ്റി പ്രഭാഷണ തിയേറ്ററിൽ എത്തിയത്. പലരും കറുത്ത കയ്യുറകളും ധരിച്ചിരുന്നു. ലിംഗവിവേചനത്തെക്കുറിച്ചുള്ള താലിബാന്റെ കർക്കശ നയങ്ങളെ അവർ പിന്തുണച്ചു. പാശ്ചാത്യർക്കെതിരെ സംസാരിച്ച അവർ പുതിയ സർക്കാരിന്റെ നയങ്ങൾക്ക് പിന്തുണ പ്രഖ്യാപിയ്ക്കുകയും, താലിബാൻ പതാകകൾ വീശുകയും ചെയ്തു. സർക്കാരിൽ തങ്ങളുടെ പങ്കാളിത്തത്തിന് വേണ്ടിയും, …

Read More »

കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അഞ്ച് ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി ഗോവ..

കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അഞ്ച് ദിവസത്തെ ക്വറന്റൈന്‍ നിര്‍ബന്ധമാക്കി ഗോവ. ഗോവയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് സ്ഥാപനങ്ങളിലുള്ള ജീവനക്കാര്‍ക്കും ക്വാറന്റൈന്‍ ബാധകമാണ്. കേരളത്തില്‍ നിലവിലുള്ള കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനത്തിന് നിര്‍ബന്ധിതമായതെന്ന് ഗോവ അധികൃതര്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വാറന്റൈന്‍ അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധികാരികളോ പ്രിന്‍സിപ്പള്‍മാരോ ഒരുക്കികൊടുക്കണമെന്നും ജീവനക്കാരുടെ ക്വാറന്റൈന്‍ അതാത് സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമായിരിക്കുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. അഞ്ച് ദിവസത്തെ ക്വാറന്റൈന് ശേഷം ഇവര്‍ ആര്‍ ടി …

Read More »

സഹോദരങ്ങളായ അന്തര്‍സംസ്​ഥാന തൊഴിലാളികള്‍ തമ്മിലടിച്ചു; ഒരാള്‍ക്ക് കുത്തേറ്റു…

നി​ര്‍​മാ​ണ​ത്തൊ​ഴി​ലി​നാ​യി എ​ത്തി​യ അ​ന്ത​ര്‍​സം​സ്​​ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ള്‍ ത​മ്മി​ലു​ള്ള വാ​ക്കേ​റ്റ​ത്തി​ല്‍ ജ്യേ​ഷ്​​ഠ​െന്‍റ കു​ത്തേ​റ്റ് അ​നു​ജ​ന് പ​രി​ക്ക്. ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട് നാ​ലി​ന്​ പാ​യം വ​ട്ടി​യ​റ സ്​​കൂ​ളി​നു സ​മീ​പ​ത്താ​ണ് സം​ഭ​വം. പ്ര​ദേ​ശ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വീ​ടു​നി​ര്‍​മാ​ണ ജോ​ലി​ക്കാ​യി എ​ത്തി​യ പ​ഞ്ചാ​ബ് സ്വ​ദേ​ശി​ക​ളും സ​ഹോ​ദ​ര​ങ്ങ​ളു​മാ​യ വി​ജ​യ്റാം (49), മം​ഗ​ത് റാം (51) ​എ​ന്നി​വ​രാ​ണ് താ​മ​സ​സ്ഥ​ല​ത്ത് ഏ​റ്റു​മു​ട്ടി​യ​ത്. സം​ഘ​ര്‍​ഷ​ത്തി​നി​ടെ മം​ഗ​ത്റാം ക​ത്തി ഉ​പ​യോ​ഗി​ച്ച്‌ വി​ജ​യ്റാ​മിന്റെ വ​യ​റി​ന് കു​ത്തി​പ്പ​രി​ക്കേ​ല്‍​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​നി​ടെ സ​ഹോ​ദ​രന്റെ …

Read More »

ആദിവാസി യുവതി വനത്തിനുള്ളില്‍ മരിച്ച നിലയില്‍…

ആദിവാസി യുവതിയെ വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അതിരപ്പിള്ളി വാഴച്ചാലില്‍ വനവിഭവം ശേഖരിക്കാന്‍ പോയ ശാസ്താംപൂവ് കോളനിയിലെ പഞ്ചമിയാണ് മരിച്ചത്. പഞ്ചമിയും ഭര്‍ത്താവും ഒരുമിച്ചാണ് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടിലേക്ക് പോയത്. ഇന്ന് രാവിലെയാണ് പഞ്ചമിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് പൊന്നപ്പനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Read More »

കാലികറ്റ് സര്‍വകലാശാല ബി എഡ് പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രെജിസ്ട്രേഷന്‍ ആരംഭിച്ചു….

2021 അധ്യയന വര്‍ഷത്തെ ബി എഡ് പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രെജിസ്ട്രേഷന്‍ ആരംഭിച്ച്‌ കാലികറ്റ് സര്‍വകലാശാല. 21 വരെ അപേക്ഷ സമര്‍പിക്കാം. അപേക്ഷാ ഫീസ് ജനറല്‍ വിഭാഗം 555 രൂപയും എസ് എസ്, എസ് ടി വിഭാഗം 170 രൂപയുമാണ്. സ്പോര്‍ട്സ് ക്വാട വിഭാഗത്തിലുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലാണ്. സ്പോര്‍ട്സ് ക്വാട അപേക്ഷകര്‍ അപേക്ഷയുടെ പ്രിന്റ് ഔടും അനുബന്ധരേഖകളും സ്പോര്‍ട്സ് സെര്‍ടിഫികെറ്റുകളുടെ പകര്‍പുകളും സെക്രടറി, കേരളാ …

Read More »

മത്സരത്തിനിടെ എതിർ ടീം അംഗത്തിന്റെ ടാക്കിൾ; ലിവർപൂൾ യുവതാരം ഹാർവി എലിയറ്റിന് ഗുരുതര പരുക്ക്: വിഡിയോ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീം ലിവർപൂളിൻ്റെ യുവതാരം ഹാർവി എലിയറ്റിന് ഗുരുതര പരുക്ക്. ഇന്നലെ ലീഡ്സ് യുണൈറ്റഡുമായി നടക്കുന്ന മത്സരത്തിനിടെയാണ് താരത്തിൻ്റെ മുട്ടുകാലിന് ഗുരുതര പരുക്ക് പറ്റിയത്. ലീഡ്സ് യുണൈറ്റഡ് താരം പാസ്കൽ സ്ട്രുയ്കിൻ്റെ ടാക്കിളിലായിരുന്നു പരുക്ക്. ടാക്കിളിൽ വേദന കൊണ്ട് പുളഞ്ഞ് നിലത്തുവീണ താരത്തെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട്. മത്സരത്തിൻ്റെ 60ആം മിനിട്ടിലായിരുന്നു സംഭവം. പന്തുമായി കുതിക്കുകയായിരുന്ന ഹാർവിയെ പാസ്കൽ സ്ലൈഡിംഗ് ടാക്കിളിൽ വീഴ്ത്തുകയായിരുന്നു. ഉടൻ ഇരു …

Read More »

‘വിഭാഗീയത വിതയ്ക്കരുത്’; ഭൂരിപക്ഷം ന്യൂനപക്ഷത്തിന്‍റെ സംരക്ഷകരാകണം; ഫ്രാൻസിസ് മാർപ്പാപ്പ

മതനേതാക്കൾ വിഭജനമോ വിഭാഗീയതയോ വിതയ്ക്കരുതെന്ന് ഫ്രാൻസീസ് മാര്‍പ്പാപ്പാ. ഹംഗറിയിൽ ക്രൈസ്തവ ജൂതമത നേതാക്കളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തികളുടെയും സമൂഹങ്ങളുടെയും സൗഹാർദ്ദതയാണ് ദൈവം ആഗ്രഹിക്കുന്നത്. മതനേതാക്കളുടെ നാവുകളിൽനിന്ന് വിഭജനമുണ്ടാക്കുന്ന വാക്കുകൾ ഉണ്ടാകരുത്. സമാധാനവും ഐക്യവുമാണ് ഉദ്‌ഘോഷിക്കേണ്ടത്. ‘അപരന്‍റെ പേര് പറഞ്ഞല്ല, നാം സംഘടിക്കേണ്ടത് ദൈവത്തിന്‍റെ പേരിലാണ്. ഭൂരിപക്ഷം ന്യൂനപക്ഷത്തിന്‍റെ സംരക്ഷകർ ആകണം. ഒട്ടേറെ സംഘർഷങ്ങൾ നിറഞ്ഞ ലോകത്ത് നാം സമാധാന പക്ഷത്ത് നിൽക്കണം എന്നും മാര്‍പ്പാപ്പാ പറഞ്ഞു.

Read More »

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…

കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മുന്നറിയിപ്പിനെ തുടർന്ന് 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ കിട്ടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ ഫലമായാണ് കാലവര്‍ഷം സജീവമാകുന്നത്. കേരളത്തില്‍ ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതിനാല്‍ മത്സ്യതൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. കടലാക്രമണത്തിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യത ഉള്ളതിനാല്‍ തീരവാസികള്‍ ജാഗ്രത …

Read More »

ഡ്യൂറണ്ട് കപ്പില്‍ ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം; ഇന്ത്യ നേവിയെ വീഴ്ത്തിയത് 1-0ന്

ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോള്‍ ടൂര്‍ണമെന്‍റായ ഡ്യൂറണ്ട് കപ്പില്‍ കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം. ആദ്യ മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് ബ്ലാസ്റ്റേഴ്സ് ഇന്ത്യന്‍ നേവിയെ പരാജയപ്പെടുത്തി. എഴുപതാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ അഡ്രിയാന്‍ ലൂണയാണ് ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടിയത്. മത്സരത്തിൽ സമ്ബൂര്‍ണ ആധിപത്യം പുലര്‍ത്തിയെങ്കിലും, ലക്ഷ്യം കാണുന്നതില്‍ ബ്ലാസ്റ്റേഴ്സ് അമ്ബേ പരാജയമായിരുന്നു. മത്സരത്തില്‍ ഗോളെന്നുറച്ച അര ഡസന്‍ അവസരങ്ങളെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് പാഴാക്കി. അതേസമയം കൂടുതല്‍ ഒത്തൊരുമ പ്രകടിപ്പിച്ച ഇന്ത്യന്‍ നേവി, …

Read More »