Breaking News

NEWS22 EDITOR

വെറും വയറ്റില്‍ ഇളം ചൂടുവെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങള്‍ അറിയാമോ ?

വെള്ളം കുടിച്ച്‌ കൊണ്ട് ദിവസം തുടങ്ങണമെന്ന് ഡോക്ടര്‍മാര്‍ പറയാറുണ്ട്. വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് ധാരാളം ആരോ​ഗ്യ​ഗുണങ്ങള്‍ നല്‍കുന്നു. രാവിലെ വെറും വയറ്റില്‍ ഇളം ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കുന്നു. ഇളം ചൂടു വെള്ളത്തില്‍ ഒരു നാരങ്ങ കൂടി പിഴിഞ്ഞാല്‍ അത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുകയും കരളിന്റെ പ്രവര്‍ത്തനം മികച്ചതാക്കുകയും ചെയ്യുന്നു. രാവിലെ ചൂടുള്ള വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ മികച്ചതാക്കുന്നു. രാവിലെ ചൂടുവെള്ളം കുടിക്കുന്നത് ഭാരം നിയന്ത്രിക്കാനും …

Read More »

MonkeyPox: വാനര വസൂരി; ജാഗ്രതയില്‍ സംസ്ഥാനം; കുട്ടികളില്‍ ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ…

സംസ്ഥാനത്ത് മങ്കിപോക്സ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് കേരളത്തിലെത്തിയയാള്‍ക്ക് വാനര വസൂരിയുടെ (മങ്കിപോക്‌സ്) ലക്ഷണങ്ങള്‍ കണ്ടതോടെ ഇദ്ദേഹത്തെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇയാള്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. 35 വയസ്സുള്ള പുരുഷനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു. ആഫ്രിക്കയില്‍ നിന്നു മറ്റു രാജ്യങ്ങളിലേക്കു വ്യാപിക്കുന്ന മങ്കിപോക്സ് കേസുകളില്‍ വന്‍ വര്‍ധനവുണ്ടെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ …

Read More »

കുഞ്ഞിന്റെ മൃതദേഹം ചുമന്ന് പിതാവ്: മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു…

റോഡില്ലാത്ത സ്ഥലത്തേക്ക് ആംബുലൻസ് ലഭിക്കാത്തതിനാൽ നാലു മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹവുമായി പിതാവ് രണ്ടു കിലോമീറ്റർ നടന്ന് ഊരിലെത്തിയ ദുരവസ്ഥക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് ജില്ലാ കലക്ടർക്ക് നോട്ടീസയച്ചു. പാലക്കാട് ജില്ലാ കലക്ടറും ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസറും ഇത് സംബന്ധിച്ച്‌ ആവശ്യമായ അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഓഗസ്റ്റിൽ പാലക്കാട് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ …

Read More »

ഭാര്യ താലി അഴിച്ചുമാറ്റുന്നത് ഭര്‍ത്താവിനോടുള്ള മാനസികമായ ക്രൂരതയെന്ന് ഹൈകോടതി

ഭാര്യ താലി അഴിച്ചുമാറ്റിയത് ഭര്‍ത്താവിനോട് മാനസികമായി ക്രൂരതകാണിക്കുന്ന നടപടിയാണെന്ന് ചൂണ്ടിക്കാട്ടി വിവാഹമോചനം നല്‍കി മദ്രാസ് ഹൈകോടതി. വി.എം. വേലുമണി, എസ്. സൗന്ദര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് വിധി. ഈറോഡ് മെഡിക്കല്‍ കോളജിലെ പ്രഫസര്‍ സി. ശിവകുമാറിന് വിവാഹമോചനം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം. 2016 ജൂണ്‍ 15 ന് കുടുംബകോടതി വിവാഹമോചനം നിഷേധിച്ചിരുന്നു. അതിനെതിരായി സി. ശിവകുമാര്‍ നല്‍കിയ അപ്പീലിലാണ് വിധി. ഭര്‍ത്താവുമായി അകന്നു കഴിഞ്ഞപ്പോള്‍ താലി ചെയിന്‍ അഴിച്ചുമാറ്റിയെന്ന് ഭാര്യ …

Read More »

കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്; കഴിഞ്ഞ 24 മണിക്കൂറിനിടെ 20,000ലധികം രോഗികള്‍; സൗജന്യ ബൂസ്റ്റര്‍ ഡോസ് നാളെ മുതല്‍

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,139 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 38 പേര്‍ മരിച്ചു. 16,482 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. സജീവരോഗികളുടെ എണ്ണം 1,36,076 ആയി. കഴിഞ്ഞദിവസത്തെക്കോള്‍ രോഗികളുടെ എണ്ണത്തില്‍ 19 ശതമാനമാണ് വര്‍ധന. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.10ശതമാനമായി ഉയര്‍ന്നു. കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 5,25557 ആയപ്പോള്‍ രോഗമുക്തി നേടിയവരുടെ എണ്ണം 4,30,28356 ആയി. …

Read More »

കല്ലേലി കാവിൽ വാവൂട്ടി കർക്കടക വാവ് പിതൃ പൂജയും ബലി കര്‍മ്മവും 28 ന്

പത്തനംതിട്ട (കോന്നി ) : പിതൃക്കളുടെ ഓര്‍മ്മയുമായി ഒരു കര്‍ക്കടക വാവ് കൂടി എത്തുന്നു. മണ്‍മറഞ്ഞ പ്രിയപ്പെട്ടവരുടെ ഓര്‍മ്മകളുണര്‍ത്തി അവരുടെ ആത്മാക്കള്‍ക്ക് ശാന്തി നേരാനുള്ള അവസരം. അന്നമൂട്ടി വളർത്തിയ കൈകളെ കൊട്ടി വിളിച്ചുണർത്തി ഒരുപിടി അരിയും ഒരുനുള്ള് എള്ളും ഒരിറ്റ് കുടിനീരും കൊടുത്ത് ഓർമ്മകൾക്ക് അശ്രുപൂജ അർപ്പിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കർക്കടക വാവ് ബലിയും പിതൃ തർപ്പണവും വാവൂട്ടും പർണ്ണ ശാല പൂജയും ജൂലൈ 28 …

Read More »

കുത്തൊഴുക്കില്‍ നദിയിലേക്ക് യാത്രക്കാരുമായി പതിക്കുന്ന കാറും മരണത്തിലേക്ക് അവര്‍ ഒഴുകി നീങ്ങുന്നത് നോക്കി നില്‍ക്കുന്ന ജനക്കൂട്ടവും.. ഞെട്ടിക്കുന്ന വീഡിയോ

മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിന്നുള്ളതാണ് ഞെട്ടിക്കുന്ന ഈ ദൃശ്യങ്ങള്‍. കൈവരികളില്ലാത്ത പാലം മുറിച്ചുകടക്കാനുള്ള ശ്രമത്തിനിടെ പെട്ടെന്ന് വെള്ളം കൂടിയതോടെയാണ് നദിയിലേക്ക് പതിച്ചതാണ് കാര്‍. എട്ടോളം യാത്രക്കാരാണ് എസ്.യു.വിയില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ സ്ത്രീയുള്‍പ്പടെ മൂന്ന് പേര്‍ മരിച്ചുവെന്നും മൂന്ന് പേരെ കാണാതായെന്നും പൊലിസ് അറിയിച്ചു. ഒഴുക്കില്‍ പെടുന്നതിന് മുമ്ബ് രണ്ട് പേര്‍ രക്ഷപ്പെട്ടു. മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയതായി പൊലിസ് പറഞ്ഞു. മധ്യപ്രദേശിലെ മുള്‍ട്ടായിയില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. വിവാഹാഘോഷത്തിനായാണ് ഇവര്‍ നാഗ്പൂരിലെത്തിയത്. റോഷ്‌നി …

Read More »

നടി ആക്രമണ കേസ്; തുടരന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടുകൊണ്ടുള്ള ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും…

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടുകൊണ്ട് ക്രൈം ബ്രാഞ്ച് നല്‍കിയഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണം വേണമെന്ന് ഹര്‍ജിയില്‍ പരാമര്‍ശമുണ്ട്. ആര്‍ ശ്രീലേഖയുടെ പരാമര്‍ശത്തില്‍ വിശദമായ പരിശോധന വേണമെന്നും അന്വേഷണ സംഘം ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, മെമ്മറി കാര്‍ഡിന്റെ ഫോറന്‍സിക് പരിശോധനാഫലം ഇന്നലെ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. കേസില്‍ തുടരന്വേഷണത്തിനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കവേയാണ് …

Read More »

പത്ത് വിക്കറ്റ് വിജയത്തോടെ പാക്കിസ്ഥാനെ പിന്നിലാക്കി ഇന്ത്യ ; റാങ്കിങ്ങില്‍ ഇന്ത്യന്‍ മുന്നേറ്റം

ഇം​ഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിലെ തകർപ്പൻ വിജയത്തിന് പിന്നാലെ ഐസിസി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യ മുന്നേറ്റം നടത്തി. ഏറ്റവും പുതിയ ഐസിസി റാങ്കിങ്ങില്‍ പാക്കിസ്ഥാനെ പിന്തള്ളി ഇന്ത്യ മൂന്നാം സ്ഥാനത്തേക്കാണ് കയറി. 105 പോയന്റുമായി ഇന്ത്യ നാലാം സ്ഥാനത്തായിരുന്നു. ഇംഗ്ലണ്ടിനെതിരെ ഓവലില്‍ നേടിയ പത്ത് വിക്കറ്റ് വിജയമാണ് പോയിന്‍റ് പട്ടികയില്‍ മുന്നേറാന്‍ ഇന്ത്യക്ക് സഹായകമയത്. ജയത്തോടെ ഇന്ത്യയുടെ പോയന്റ് നില 108 ആയി. ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് കയറിയതോടെയാണ് 106 പോയന്റാണുള്ള …

Read More »

കെ ഫോണ്‍: ആദ്യഘട്ടത്തില്‍ നല്‍കുന്നത്‌ 40,000 ഇന്റര്‍നെറ്റ്‌ കണക്‌ഷന്‍

കെ ഫോണില്‍ ആദ്യഘട്ടത്തില്‍ 40,000 ഇന്റര്‍നെറ്റ്‌ കണക്‌ഷന്‍ ലഭ്യമാക്കും. 26,000 സര്‍ക്കാര്‍ ഓഫീസിലും 14,000 ബി.പി.എല്‍ കുടുംബത്തിലുമാകും ആദ്യം ഇന്റര്‍നെറ്റ് കണക്ഷന്‍ എത്തുക. നിലവില്‍ ഓരോ അസംബ്ലി മണ്ഡലത്തിലും 100 വീതം ബി.പി.എല്‍ കുടുംബത്തിനാണ് കണക്ഷന്‍ നല്‍കുന്നതെന്നും വൈകാതെ ഒരു ലക്ഷം കുടുംബത്തിനുകൂടി നല്‍കുമെന്നും കെ.എസ്‌.ഐ.ടി.ഐ.എല്‍ എം.ഡി ഡോ. സന്തോഷ്‌ ബാബു പറഞ്ഞു. ബി.എസ്‌.എന്‍.എല്ലാണ്‌ ബാന്‍ഡ്‌ വിഡ്‌ത്‌ നല്‍കുക. കെ ഫോണ്‍ നേരിട്ട്‌ സേവനദാതാവാകും. ഇതിനുള്ള ഇന്റര്‍നെറ്റ്‌ സര്‍വീസ്‌ പ്രൊവൈഡര്‍ …

Read More »