Breaking News

NEWS22 EDITOR

ലെയ്‌സ് നൽകാത്തതിന് കൊല്ലത്ത് യുവാവിനെ മർദ്ദിച്ച കേസ്; ഒരാൾ അറസ്റ്റിൽ…

കൊല്ലത്ത് ലെയ്‌സ് നൽകാത്തതിന് യുവാവിനെ മർദ്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. മൂന്ന് പേർ ഒളിവിലാണ്. കൊല്ലം വാളത്തുങ്കൽ സ്വദേശി മണികണ്ഠനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിയെ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനമെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ലെയ്‌സ് ചോദിച്ചാണ് മർദ്ദനമെന്നായിരുന്നു ആക്രമണത്തിനിരയായ നീലകണ്ഠന്റെ മൊഴി. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കൊല്ലം വാളത്തുങ്കൽ ഫിലിപ്പ് മുക്കിൽ ഇന്നലെ വൈകുന്നേരത്താണ് സംഭവം നടന്നത്. കൊല്ലം പള്ളിമുക്ക് സ്വദേശിയായ നീലകണ്ഠനും കുടുംബവും വാളത്തുങ്കലിലേക്ക് …

Read More »

ആഫ്രിക്കന്‍ പന്നിപ്പനി; വയനാട്ടില്‍ പന്നികളെ കൊന്നുതുടങ്ങി

വയനാട്ടില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പന്നികളെ കൊന്നുതുടങ്ങി. തവിഞ്ഞാല്‍ പഞ്ചായത്തിലെ ഫാമില്‍ രാത്രി 10 മണിയോടെയാണ് പന്നികളെ കൊന്നു തുടങ്ങിയത്. ഇന്നലെ സ്ഥലത്തെത്തിയ മൃഗസംരക്ഷണ വകുപ്പിന്‍റെ വിദഗ്ധ സംഘം പ്രദേശത്ത് ക്യാമ്ബ് ചെയ്യുകയാണ്. തവിഞ്ഞാലിലെ ഫാമില്‍ 360 പന്നികളാണ് ഉള്ളത്. ഘട്ടം ഘട്ടമായി പന്നികളെ കൊല്ലാന്‍ തീരുമാനിച്ചതനുസരിച്ച്‌ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാത്രി 10 മണിയോടെ പന്നികളെ കൊന്നുതുടങ്ങി. മാനന്തവാടി നഗരസഭയിലെ രോഗബാധിത പ്രദേശങ്ങളില്‍ നിരീക്ഷണത്തിനായി സര്‍വൈലന്‍സ് ടീം രൂപീകരിച്ചിട്ടുണ്ട്. …

Read More »

76 ബൈക്കുകള്‍ മോഷ്ടിച്ച്‌ സോഷ്യല്‍ മീഡിയയില്‍ അഭ്യാസ പ്രകടനങ്ങളുടെ വിഡിയോ; കൈയ്യോടെ പൊക്കി പൊലീസ് ( വീഡിയോ )

ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിച്ച്‌ അഭ്യാസപ്രകടനം നടത്തിയയാളെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. സുഹൈല്‍ എന്നയാളെയാണ് അറസ്റ്റിലായത്. 76 ബൈക്കുകളാണ് മൂന്ന് വര്‍ഷത്തിനിടെ സുഹൈല്‍ മോഷ്ടിച്ചത്. മോഷ്ടിച്ച വാഹനങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ വില്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത വാഹനങ്ങളില്‍ 53 എണ്ണം ഹോണ്ട ഡിയോയും ഒമ്ബതെണ്ണം ഹോണ്ട ആക്ടീവയുമാണ്. മോഷ്ടിച്ച ബൈക്ക് ഉപയോഗിച്ചുള്ള അഭ്യാസപ്രകടനങ്ങളുടെ വിഡിയോകള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലാണ്. ഇന്‍സ്റ്റഗ്രാമില്‍ കായികതാരമെന്നാണ് ഇയാള്‍ തന്നെ വിശേഷിപ്പിക്കുന്നത്. വാഹനങ്ങള്‍ മോഷ്ടിച്ച ശേഷം …

Read More »

ഇന്ന് മുങ്ങിമരണ പ്രതിരോധ ദിനം; അഞ്ചുവര്‍ഷത്തിനിടെ മരിച്ചത് 6710 പേര്‍..

സംസ്ഥാനത്ത് മുങ്ങിമരണങ്ങള്‍ ഏറുന്നു. അഞ്ചുവര്‍ഷത്തിനിടെ 6710 പേരാണ് മുങ്ങിമരിച്ചത്. അഗ്നിശമന സേനയുടെ കണക്കുപ്രകാരം പ്രതിദിനം മൂന്നുപേര്‍ മുങ്ങിമരിക്കുന്നുണ്ടെന്നാണ്. 2021ല്‍ മാത്രം 1102 പേര്‍. മുന്‍ വര്‍ഷങ്ങളില്‍ ആയിരത്തില്‍ താഴെയാണ് കണക്ക്. നീന്താനറിയാത്തയാള്‍ വെള്ളത്തില്‍ മുങ്ങിയാല്‍ നാല് മിനിറ്റ് മാത്രമേ പിടിച്ചുനില്‍ക്കാനാകൂ. സംസ്ഥാനത്ത് കടലില്‍ മുങ്ങിമരിക്കുന്നവരില്‍ 95 ശതമാനവും നീന്തല്‍ അറിയുന്നവരാണ്. അതില്‍ത്തന്നെ കൂടുതലും 50 വയസ്സില്‍ താഴെയുള്ളവരാണ്‌. 13 മുതല്‍ 18 വരെ പ്രായമുള്ളവരും കൂടുതലായി അപകടത്തില്‍പ്പെടുന്നു. കാലാവസ്ഥവ്യതിയാനം ശക്തമായതിനാല്‍ …

Read More »

മരിച്ച്‌ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും വാടക ഈടാക്കി ഹൗസിംഗ് അസോസിയേഷന്‍; തിരഞ്ഞ് ചെന്നവരെ കാത്തിരുന്നത് സോഫയിലെ അസ്തികൂടം..

മരിച്ച്‌ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും സ്ത്രീയില്‍ നിന്ന് വാടക ഈടാക്കി ഹൗസിംഗ് അസോസിയേഷന്‍. 58 കാരിയായ ഷീല സീലിയോണ്‍ എന്ന സ്ത്രീയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്ത്രീയുടെ അസ്തകൂടം ഫ്ളാറ്റിലെ സോഫയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ യു.കെയിലെ പീബോഡി ഹൗസിംഗ് സൊസൈറ്റി ക്ഷമാപണം നടത്തി. 2019 ഓഗസ്റ്റിലാണ് ഷീലയെ അവസാനമായി ജീവനോടെ കാണുന്നത്. അതില്‍ പിന്നെ ആരും ഷീലയെ കണ്ടിട്ടില്ല. രണ്ട് വര്‍ഷമായി ഒരു വ്യക്തിയെ കുറിച്ച്‌ യാതൊരു വിവരവും …

Read More »

വീണ്ടും കൃത്രിമ മഴ പെയ്യിക്കാന്‍ നടപടി ആരംഭിച്ചു…

ജിദ്ദ: രാജ്യത്ത് വീണ്ടും കൃത്രിമ മഴ പെയ്യിക്കാന്‍ നടപടി തുടങ്ങി. രണ്ടാംഘട്ട മഴ പെയ്യിക്കാനുള്ള ഒരുക്കമാണിത്. അസീര്‍, അല്‍ബാഹ, ത്വാഇഫ് എന്നിവയുള്‍പ്പെടെ തെക്കുപടിഞ്ഞാറന്‍ മേഖലയിലെ ഉയര്‍ന്ന പ്രദേശങ്ങളിലാണ് ഈ ഘട്ടത്തില്‍ മഴ പെയ്യിക്കുന്നത്. ‘ക്ലൗഡ് സീഡിങ്​ പ്രോഗ്രാം’ എന്ന പദ്ധതിയുടെ ഒരുക്കം പൂര്‍ത്തിയായതായി​ കാലാവസ്ഥ നിരീക്ഷണ ദേശീയ കേന്ദ്രം സി.ഇ.ഒ അയ്​മന്‍ സാലിം ഗുലാം അറിയിച്ചു. ഈ വര്‍ഷം ഏപ്രിലിലാണ് ആദ്യഘട്ട മഴപെയ്യിക്കല്‍ നടത്തിയത്. അത് റിയാദ്, ഖസീം, ഹാഇല്‍ …

Read More »

ഉഗ്രവിഷമുള്ള പാമ്ബ് കുട്ടിയെ വിടാതെ പിന്തുടരുന്നു, പതിനഞ്ച് ദിവസത്തിനിടെ കടിയേറ്റത് മൂന്ന് തവണ; പേടിയോടെ ഒരു കുടുംബം

പതിനഞ്ച് ദിവസത്തിനെ കുട്ടിയ്ക്ക് വിഷപ്പാമ്ബിന്റെ കടിയേറ്റത് മൂന്ന് തവണ. ബീഹാറിലെ ഔറംഗബാദിലാണ് സംഭവം. പന്ത്രണ്ടുകാരനാണ് തുടര്‍ച്ചയായി പാമ്ബ് കടിയേല്‍ക്കുന്നത്. അത്ഭുതകരമായിട്ടാണ് കുട്ടി മൂന്ന് തവണയും രക്ഷപ്പെട്ടതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വീടിന് വെളിയില്‍ കളിക്കുന്നതിനിടയില്‍ ഈ മാസം രണ്ടിനാണ് കൊച്ചുമകന് ആദ്യം പാമ്ബിന്റെ കടിയേറ്റതെന്ന് കുട്ടിയുടെ മുത്തച്ഛന്‍ പറഞ്ഞു. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചികിത്സ കഴിഞ്ഞ് വീട്ടിലെത്തി, ഒരാഴ്ചയ്ക്കുളളില്‍ വീണ്ടും പാമ്ബ് കടിയേറ്റു. ഇത്തവണ ആരോഗ്യനില …

Read More »

പ്രവാസികൾക്ക് ആശ്വാസം; ഗള്‍ഫില്‍ നിന്നുമുള്ള ടിക്കറ്റ് നിരക്ക് കുറച്ച്‌ വിമാന കമ്ബനികള്‍

ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാര്‍ കുറഞ്ഞതോടെ ടിക്കറ്റ് നിരക്ക് കുറച്ച്‌ വിമാന കമ്ബനികള്‍. ആഗസ്റ്റ് ആദ്യവാരം മുതല്‍ സാധാരണ നിരക്കിലേക്ക് എത്തും. ഗള്‍ഫിലെ സ്‌കൂളുകള്‍ മദ്ധ്യവേനല്‍ അവധിക്ക് അടച്ചതും ബലിപെരുന്നാളും അവസരമാക്കി കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് വിമാന കമ്ബനികള്‍ നാലിരട്ടിയിലധികം വര്‍ദ്ധിപ്പിച്ചിരുന്നു. ജൂലായിലെ ആദ്യ രണ്ട് ആഴ്ചകളിലായിരുന്നു ഏറ്റവും കൂടിയ നിരക്ക് ഈടാക്കിയിരുന്നത്. ഇതോടെ സാധാരണക്കാര്‍ക്ക് നാട്ടിലേക്കുള്ള യാത്ര തന്നെ ഉപേക്ഷിക്കേണ്ടി വന്നു. ജൂലായ് ഒന്നിന് അടച്ച സ്‌കൂളുകള്‍ ആഗസ്റ്റ് …

Read More »

ഇനി രക്ഷയില്ല,​ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഭീമന്‍ പിഴ മാത്രമല്ല ലെെസന്‍സും റദ്ദാക്കും..

റോഡിലെ നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ കടുത്ത പിഴയാണ് ഇപ്പോള്‍ ഈടാക്കി വരുന്നത്. ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്കും സീറ്റ്ബെല്‍റ്റ് ഉപയോഗിക്കാത്തവര്‍ക്കും ഇത്രയും നാള്‍ പിഴ അടച്ച്‌ തലയൂരാമായിരുന്നു. എന്നാല്‍ ഇനി കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. 500 രൂപ മുതലാണ് ഇത്രയും നാള്‍ നിയമലംഘനങ്ങള്‍ക്ക് പിഴയായി ഈടാക്കിയിരുന്നത്. ഇതിന് പുറമെ ഡ്രൈവറുടെ ലൈസന്‍സ് കൂടി സസ്‌പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍ വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്. അപകടങ്ങള്‍ക്കു കാരണമാകുന്ന നിയമലംഘനങ്ങള്‍ക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യണമെന്ന് സുപ്രീം കോടതി സമിതി ശുപാര്‍ശയുണ്ട്. …

Read More »

ഇത്തവണ ഓണത്തിന് പതിമൂന്നിന ഭക്ഷ്യക്കിറ്റുമായി സര്‍ക്കാര്‍: തയ്യാറാക്കാന്‍ സപ്ലൈകോയ്ക്ക് നിര്‍ദ്ദേശം

ഇത്തവണത്തെ ഓണത്തിന് എല്ലാ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍പതിമൂന്ന് ഇനങ്ങള്‍ അടങ്ങിയ കിറ്റ് തയ്യാറാക്കാന്‍ സപ്ലൈകോയ്ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ഈ കിറ്റിന് പുറമെ 1000 രൂപയുടെ ഭക്ഷ്യകിറ്റ് സപ്ലൈകോയും വിതരണം ചെയ്യും. കിറ്റ് തയ്യാറാക്കുന്നതിന് സൗജന്യനിരക്കില്‍ സ്ഥലം കണ്ടെത്താന്‍ ശ്രമിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. പഞ്ചസാര, ചെറുപയര്‍, തുവരപരിപ്പ്, ഉണക്കലരി, വെളിച്ചെണ്ണ, ചായപ്പൊടി, മുളക് പൊടി, മഞ്ഞള്‍പൊടി, ഉപ്പ്, ശര്‍ക്കരവരട്ടി, കശുവണ്ടി, ഏലക്ക, നെയ്യ്, എന്നിവയാണ് കിറ്റില്‍ …

Read More »