ഒൻപതാംക്ലാസുകാരന്റെ ഓൺലൈൻ കളിക്ക് വേണ്ടി കളഞ്ഞത് സഹോദരിയുടെ വിവാഹത്തിനായി വീട്ടുകാർ സൂക്ഷിച്ച നാലു ലക്ഷം രൂപ. കൃഷിയും കൂലിപ്പണിയും ചെയ്ത് സമ്പാദിച്ച മുഴുവൻ പണവും നഷ്ടപ്പെട്ടത് മാതാപിതാക്കൾ അറിയുന്നത് വിവാഹം ഉറപ്പിച്ചതിനുശേഷം മാത്രം. വിവാഹം അടുത്തപ്പോൾ തുക പിൻവലിക്കാൻ ബാങ്കിൽ ചെന്നപ്പോഴാണ് ഒരു പൈസപോലും ഇല്ലെന്ന് മനസ്സിലായത്. പക്ഷേ, ബാങ്ക് അധികൃതർ കൈമലർത്തി. പണം പല അക്കൗണ്ടുകളിലേക്കായി പോയതിന്റെ രേഖകൾ അവരുടെ കൈവശമുണ്ടായിരുന്നു. ഈ രേഖകളുമായി ഇവർ പോലീസിനെ സമീപിച്ചു. …
Read More »കോട്ടയം മെഡി. കോളജില്‍ രോഗികളെ മയക്കാതെ ശസ്ത്രക്രിയ; രണ്ടു അപൂര്‍വ ശസ്ത്രക്രിയകളും വിജയം.
കോട്ടയം മെഡിക്കല്‍ കോളജില്‍ ന്യൂറോ സര്‍ജറി വിഭാഗം രണ്ടു ദിവസങ്ങളായി തലയോട്ടി തുറന്നുനടത്തിയ രണ്ടു അപൂര്‍വ ശസ്ത്രക്രിയകളും വിജയം. ട്യൂമര്‍ ബാധിച്ച രോഗികളെ പൂര്‍ണമായി മയക്കാതെ (അനസ്തേഷ്യ നല്‍കാതെ) അവരുമായി സംവദിച്ചുകൊണ്ടു നടത്തുന്ന എവേക് ക്രീനിയോട്ടമി ശസ്ത്രക്രിയയാണ് വിജയമായത്. കടുത്തുരുത്തി തിരുവമ്ബാടി മറ്റക്കോട്ടില്‍ പീറ്റര്‍ എം. വര്‍ക്കി (46), തൃശൂര്‍ കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശി പ്രദീപ്(49) എന്നിവരാണ് ശസ്ത്രക്രിയകള്‍ക്ക് വിധേയരായത്. പീറ്റര്‍ കഴിഞ്ഞ ജൂലൈ 27ന് വലതുകൈ തളര്‍ന്നു പോകുന്നതു …
Read More »പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അവസാന തീയതി നീട്ടി: ആദ്യഘട്ട അലോട്ട്മെന്റ് സെപ്റ്റംബര്‍ 22ന്.
ഹയര്‍ സെക്കന്‍ഡറി / വൊക്കേഷല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 8വരെ നീട്ടി. 8ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം. പുതുക്കിയ പ്രവേശന ഷെഡ്യൂള്‍ അഡ്മിഷന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുതുക്കിയ പ്രവേശന ഷെഡ്യൂള്‍ പ്രകാരം ട്രയല്‍ അലോട്ട്മെന്റ് തീയതി ഈ മാസം 13നാണ്. ആദ്യ അലോട്ട്മെന്റ് തീയതി ഈ മാസം 22 നും. പ്രവേശനം ആരംഭിക്കുക 23 ന് ആയിരിക്കും. മുഖ്യ അലോട്ട്മെന്റ് …
Read More »കൊട്ടാരക്കരയിൽ കെ.എസ്‌ആ.ര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് അപകടം : നിരവധി പേര്‍ക്ക് പരിക്ക്….
കൊട്ടാരക്കര കിഴക്കേത്തെരുവ് ജംഗ്‌ഷനില്‍ നിര്‍ത്തി ഇട്ടിരുന്ന കെ.എസ്‌ആ.ര്‍.ടി.സി ഓര്‍ഡിനറി ബസ്സിന്റെ പിറകിലേക്ക് സൂപ്പര്‍ ഫാസ്റ്റ് ബസ്സ് ഇടിച്ച് കയറി നിരവധി പേര്‍ക്ക് പരിക്ക്. ആലപ്പുഴയിലേക്ക് പോയ കെ.എസ്‌ആ.ര്‍.ടി.സി ഫാസ്റ്റ് പാസ്സഞ്ചര്‍ ബസ് നിയത്രണം വിട്ട് പത്തനാപുരത്ത് നിന്ന് കൊട്ടാരക്കരയിലേക്ക് പോയ ഓര്‍ഡിനറി ബസില്‍ ഇടിക്കുകയായിരുന്നു. നിര്‍ത്തി ഇട്ടിരുന്ന ബസിന്റെ പിറക് സീറ്റില്‍ ഇരുന്ന പെണ്‍കുട്ടിയുടെ കാല്‍ ഇടിയുടെ ആഘാതത്തില്‍ സീറ്റിനു ഇടയില്‍ കുരുങ്ങി ഗുരുതര പരിക്ക് ഏറ്റിട്ടുണ്ട്. പതിനഞ്ചോളം യാത്രക്കാര്‍ക്ക് …
Read More »നൃത്തചുവടില്‍ തോളൊന്നു ചരിച്ച് ലാലേട്ടന്‍, പൊളി ലുക്കെന്ന് ആരാധകര്‍.
ലോക്ക്ഡൗണില്‍ മലയാള സിനിമയ്ക്ക് സഡന്‍ ബ്രേക്കിട്ടപ്പോഴും ദൃശ്യം 2 വിലൂടെ ആരാധകരെ ആസ്വാദത്തിന്റെ പുതിയ തലത്തിലെത്തിച്ച നടനാണ് മോഹന്‍ലാല്‍. ഇനിയും താരത്തിന്റെ പൂര്‍ത്തീകരിച്ച ഒന്നിലധികം ചിത്രങ്ങളുടെ റിലീസിനായി കാത്തിരിക്കുകയാണ് മലയാളികള്‍. ഇപ്പോള്‍ താരം ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. നൃത്തച്ചുവടില്‍ തോള് ചരിച്ചുള്ള ഫോട്ടോ അനീഷ് ഉപാസനയാണ് എടുത്തിട്ടുള്ളത്. കമന്റ് ബോക്സില്‍ ഈ ഗെറ്റപ്പില്‍ ഒരു സിനിമ ചെയ്യാമോ എന്നാണ് ആരാധകര്‍ കൂടുതലും ആവശ്യപ്പെടുന്നത്.
Read More »‘ചിയേഴ്സ്’ പറഞ്ഞ് കെഎസ്‌ആര്‍ടിസിയും ബെവ്കോയും; ഇനി ബസ് സ്റ്റാന്‍ഡുകളില്‍ നിന്ന് മദ്യം വാങ്ങാം…
കെഎസ്‌ആര്‍ടിസിയുടെ കെട്ടിടങ്ങളില്‍ മദ്യവില്‍പന ശാലകള്‍ തുറക്കാന്‍ ബിവറേജസ് കോര്‍പറേഷന്‍. കെഎസ്‌ആര്‍ടിസിയാണ് നിര്‍ദേശം മുന്‍പോട്ട് വെച്ചത്. ഇതിനെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ സ്ഥലപരിശോധന ആരംഭിച്ചു. കെഎസ്‌ആര്‍ടിസി മാനേജിങ് ഡയറക്ടറുടെ നിര്‍ദേശം ബിവറേജസ് കോര്‍പറേഷന്‍ അതാത് ജില്ലകളിലെ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇതിനെതുടര്‍ന്നാണ് ഡിപ്പോകളിലെ സൗകര്യങ്ങള്‍ പരിശോധിക്കുന്നത്. മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മെച്ചപ്പെട്ട സൗകര്യം നല്‍കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം പിന്തുടര്‍ന്നാണ് കെഎസ്‌ആര്‍ടിസി ഇത്തരമൊരു നിര്‍ദേശം വെച്ചതെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകര്‍ പറഞ്ഞു. ചിലയിടങ്ങളില്‍ പുതിയ …
Read More »കൊവിഡ് പ്രതിസന്ധി മറികടക്കണം – തീയേറ്ററുകള്‍ ക്രിസ്മസ് റിലീസുകള്‍ക്കായി ഡിസംബറില്‍ തുറക്കും.
കൊവിഡ് പ്രതിസന്ധിയിലായ സിനിമ തീയേറ്ററുകള്‍ തുറക്കാനുള്ള ആലോചനയില്‍ സര്‍ക്കാര്‍. ദീര്‍ഘകാലം അടച്ചിടല്‍ ഗുണകരമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്. ഇതിന്റെ ഭാഗമായി ഡിസംബറില്‍ ക്രിസ്മസ് റിലീസുകള്‍ തിയറ്ററുകളില്‍ എത്തിക്കാന്‍ സിനിമ മേഖലയിലുള്ളവരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. തിയറ്ററുകള്‍ തുറന്നാലും കടുത്ത നിയന്ത്രണങ്ങളോടെയായിരിക്കും പ്രവേശനം. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കായിരിക്കും മുന്‍ഗണന. തിയറ്ററില്‍ നൂറ് ശതമാനം പ്രേക്ഷകരെ അനുവദിക്കാനും സാധ്യതയില്ല. നിയന്ത്രണങ്ങളോടെയാണെങ്കിലും, തിയറ്ററുകള്‍ തുറന്നാല്‍ സിനിമാ വ്യവസായം കൂടുതല്‍ ഉണര്‍വിലേക്ക് എത്തുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
Read More »തട്ടികൊണ്ട് പോകുമോ എന്ന് ഭയം : പത്തൊന്‍പതുകാരി ടോയ്‌ലറ്റ് ക്ലീനര്‍ കുടിച്ചു ആത്മഹത്യ ചെയ്തു.
തട്ടികൊണ്ട് പോകുമെന്ന ഭയം മൂലം പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ടോയ്‌ലറ്റ് ക്ലീനര്‍ കുടിച്ചാണ് പെണ്‍കുട്ടി ആത്മഹത്യചെയ്തത്. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയോട് പ്രദേശവാസികളായ മൂന്ന് പുരുഷന്മാര്‍ മോശമായി സംസാരിച്ചിരുന്നു. ഇത് എതിര്‍ത്ത പെണ്‍കുട്ടിയെ തട്ടികൊണ്ട് പോകുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനേതുടര്‍ന്ന് പെണ്‍കുട്ടി മാനസികമായി തകര്‍ന്നിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. കേസില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വിജു, ചന്ദ്രഭന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് …
Read More »വീട്ടമ്മയുടെ മൃതദേഹം ഒളിപ്പിച്ചത് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ്; പൊലീസ് നായ മണം പിടിച്ചെത്താതിരിക്കാൻ കുഴിയിൽ ചെയ്തത്…
കൊലപാതകത്തിന് ശേഷം വീട്ടമ്മയുടെ മൃതദേഹം ഒളിപ്പിക്കാൻ പ്രതി ബിനോയി ചെയ്തത് വൻ ശ്രമങ്ങൾ. മൃതദേഹം പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ ശേഷമാണ് അടുക്കളയിൽ കുഴിച്ചുമൂടിയത്. അന്വേഷണമുണ്ടായാൽ പൊലീസ് നായ മണം പിടിച്ചെത്താതിരിക്കാൻ കുഴിയിലാകെ മുളക് പൊടി വിതറി. വസ്ത്രം പൂർണമായും മാറ്റിയിട്ടുണ്ട്. മൃതദേഹം ഇന്ന് രാവിലെ പുറത്തെടുത്തു. കാണാതായ വീട്ടമ്മയുടെ തന്നെയാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇൻക്വസ്റ്റ് പൂർത്തിയായ ശേഷം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. അതിനിടെ കേസ് അന്വേഷണത്തിൽ പൊലീസിൻ്റെ …
Read More »കെഎസ്‌ആര്‍ടിസി സ്‌റ്റാന്‍റുകളില്‍ മദ്യക്കടകള്‍ തുടങ്ങും; യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ല എന്ന് മന്ത്രി ആന്‍റണി രാജു.
തിരുവനന്തപുരം കെഎസ്‌ആര്ടിസി സ്റ്റാന്ഡില്‍ മദ്യക്കടകള്‍ തുടങ്ങാന്‍ അനുമതി നല്‍കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധമാണ് മദ്യക്കടകള്‍ ക്രമീകരിക്കുക. കെഎസ്‌ആര്ടിസിയുടെ കെട്ടിടങ്ങളില് ഔട്ട്ലെറ്റുകള് തുറക്കാന് ബവ്റിജസ് കോര്പറേഷന് അനുമതി നല്‍കും. കെഎസ്‌ആര്‍ടിസിയുടെ കെട്ടിടങ്ങള്‍ ലേലത്തിനെടുത്ത് മദ്യക്കടകള്‍ തുറക്കാം. ഇതിലൂടെ കെഎസ്‌ആര്‍ടിസിക്ക് വാടക വരുമാനം ലഭിക്കുന്നതിനൊപ്പം ബസ് യാത്രക്കാരുടെ എണ്ണവും കൂടുമെന്നാണ് വിലയിരുത്തല്. കൂടുതല് സൗകര്യമുള്ള സ്ഥലങ്ങളില് ക്യൂ ഒഴിവാക്കി കാത്തിരിപ്പിനു സ്ഥലം നല്കാമെന്ന നിര്ദ്ദേശവും കെഎസ്‌ആര്ടിസി …
Read More »