ബംഗ്ലാദേശില്‍ ഇടിമിന്നലേറ്റ് വിവാഹ ചടങ്ങില്‍ പങ്കെടുത്ത 16 പേര്‍ മരിച്ചു. അപകടത്തില്‍ വരനും പരിക്കേറ്റു. അതേസമയം, ചടങ്ങില്‍ പങ്കെടുക്കാതിരുന്നതിനാല്‍ വധു സുരക്ഷിതയാണ്. മിന്നലില്‍നിന്ന് രക്ഷനേടാനായി വിവാഹ പാര്‍ട്ടി സംഘം നദീതീരത്തെ ഷിബ്ഗഞ്ചില്‍ബോട്ടില്‍നിന്ന് പുറത്തേക്ക് കടന്നതായി സര്‍ക്കാര്‍ അഡ്മിനിസ്‌ട്രേറ്റര്‍ പറഞ്ഞു. പടിഞ്ഞാറന്‍ ജില്ലയായ ചപൈനാവബ്ഗഞ്ചിലാണ് ദുരന്തമുണ്ടായത്. ഇടിമിന്നലിനെത്തുടര്‍ന്ന് നിമിഷനേരംകൊണ്ടാണ് 16 പേരും കൊല്ലപ്പെട്ടതെന്ന് സക്കീബ് അല്‍റാബി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ബംഗ്ലാദേശില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രകൃതിദുരന്തങ്ങള്‍ നാശംവിതച്ചുകൊണ്ടിരിക്കുകയാണ്. ശക്തമായ മണ്‍സൂണ്‍ കൊടുങ്കാറ്റ് …
Read More »സര്‍ക്കാര്‍ അറിയാതെ എങ്ങനെ വില കൂട്ടി? പുതിയ വില ഇട്ടത് എന്തിന്: വിദേശ മദ്യത്തിന്‍റെ വില കൂട്ടിയതില്‍ വിശദീകരണം…
വിദേശ നിര്‍മിത വിദേശ മദ്യത്തിന്‍റെ വില കൂട്ടിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദേശം. വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എക്സൈസ് വകുപ്പ് മന്ത്രി ബവ്കോ സി എം ഡി യോഗേഷ് ഗുപ്തയെ ചുമതലപ്പെടുത്തി. ആഭ്യന്തരമായി തയാറാക്കിയ പട്ടിക എങ്ങനെ പുറത്തായി, സര്‍ക്കാര്‍ അറിയാതെ എങ്ങനെ വില കൂട്ടി, എന്ന് ബവ്കോ എം ഡി വിശദീകരിക്കേണ്ടിവരും. അബദ്ധത്തിലാണ് വില കൂട്ടിയ നിര്‍ദേശം പുറത്തിറങ്ങിയതെന്നാണ് ഐ ടി വിഭാഗം നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട്. തിങ്കളാഴ്ചയാണ് പുതിയ …
Read More »ടി-20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താൻ മത്സരം തീയതി പ്രഖ്യാപിച്ചു…
ഇക്കൊല്ലം നടക്കുന്ന ടി-20 ലോകകപ്പിൽ ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഗ്രൂപ്പ് ഘട്ട മത്സരം ഒക്ടോബർ 24നു നടക്കും. ദുബായ് ആവും വേദി. ലോകകപ്പുകളിൽ ഇതുവരെ ഇന്ത്യയെ പരാജയപ്പെടുത്താൻ പാകിസ്താനു കഴിഞ്ഞിട്ടില്ല. മുൻപ് 11 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോഴും ഇന്ത്യക്കായിരുന്നു ജയം. ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലാണ് ഉൾപ്പെട്ടിട്ടുള്ളത്. ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയെയും പാകിസ്തനെയും കൂടാതെ ന്യൂസിലൻഡ്, അഫ്ഗാനിസ്ഥാൻ, ഗ്രൂപ്പ് എ റണ്ണറപ്പ്, ഗ്രൂപ്പ് ബി …
Read More »ചരിത്ര നിമിഷം ; ഐ.എന്‍.എസ് വിക്രാന്ത് പരീക്ഷണത്തില്‍ ; നാവികസേനയുടെ ഭാഗമായേക്കും…
ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ ഐ.എന്‍.എസ് വിക്രാന്ത് സമുദ്ര പരീക്ഷണത്തിനായി അറബികടലിലേക്ക്. നാലു ദിവസം നീണ്ട പരിശീലനങ്ങളും പരിശോധനകളും പൂര്‍ത്തിയാക്കുന്നതോടെ വിക്രാന്ത് നാവികസേനയുടെ ഭാഗമായി മാറും. മൂന്നു റണ്‍വേകളാണ് ഐ.എന്‍.എസ് വിക്രാന്തില്‍ സജ്ജീകരിച്ചിട്ടുള്ളത്. ഇതില്‍ രണ്ടെണ്ണം വിമാനങ്ങള്‍ക്ക് പറന്നുയരാനും ഒരെണ്ണം വിമാനത്തിന് പറന്നിറങ്ങുന്നതിനുമാണ്. 20 യുദ്ധവിമാനങ്ങളും 10 ഹെലികോപ്റ്ററുകളും കപ്പലില്‍ സൂക്ഷിക്കാന്‍ സാധിക്കും. കൂടാതെ, കപ്പലിന്‍റെ ഡെക്കിന്‍റെ ഉള്ളിലേക്ക് വിമാനം ഇറക്കാനും ആവശ്യാനുസരണം പുറത്തു കൊണ്ടുവരാനും സൗകര്യമുണ്ട്. …
Read More »സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു; വാരാന്ത്യ ലോക്ഡൗൺ ഞായറാഴ്ച മാത്രം; കടകൾ രാത്രി ഒമ്പത് വരെ…
സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ജനസംഖ്യയില്‍ ആയിരം പേരില്‍ എത്രപേര്‍ക്ക് രോഗം വരുന്നുവെന്നത് പരിഗണിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആയിരത്തില്‍ പത്ത് രോഗികളില്‍ കൂടുതല്‍ ഒരാഴ്ച ഉണ്ടായാല്‍ ആ പ്രദേശം ട്രിപ്പിള്‍ ലോക്ക് ഡൗണിലാകും. കടകളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മണി മുതല്‍ 9 മണി വരെയാക്കി. ഓണം അവിട്ടം ദിനവും സ്വാതന്ത്ര്യദിനവും ഞായറാഴ്ചയാണ് വരിക. ആ രണ്ട് ദിവസങ്ങളിലും വാരാന്ത്യ ലോക്ക്ഡൗണുണ്ടാകില്ല. ആള്‍ക്കൂട്ട നിരോധനം …
Read More »ടോക്കിയോയില്‍ വീണ്ടും പെണ്‍കരുത്ത്: ബോക്‌സിംഗില്‍ ലവ്‌ലിനയ്‌ക്ക് വെങ്കലം…
ഒളിംപിക്‌സ് ഇടിക്കൂട്ടിൽ ഇന്ത്യയുടെ ലവ്‍ലിന ബോർഗോഹെയ്‌ന് വെങ്കലത്തോടെ മടക്കം. വനിതാ ബോക്‌സിംഗ് 69 കിലോ വിഭാഗം സെമിയില്‍ ലോകം ഒന്നാം നമ്പര്‍ താരം തുർക്കിയുടെ ബുസേനസാണ് ലവ്‍ലിനയെ തോല്‍പിച്ചത്. ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ മൂന്നാം മെഡലാണിത്. നേരത്തെ ഭാരോദ്വഹനത്തില്‍ മീരബായ് ചനു വെള്ളിയും ബാഡ്‌മിന്‍റണില്‍ പി വി സിന്ധു വെങ്കലവും നേടിയിരുന്നു. ബുസേനസിനെ ഇടിച്ചിട്ടിരുന്നെങ്കില്‍ ഒളിംപിക്‌സ് ബോക്‌സിംഗ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമാകുമായിരുന്നു ലവ്‍ലിന ബോർഗോഹെയ്‌ന്‍. 2008ല്‍ വിജേന്ദർ സിംഗും …
Read More »കൊച്ചി കപ്പല്‍ശാലയില്‍ അഫ്ഗാന്‍ പൗരനെ പിടികൂടിയ സംഭവം; ഈദ് ഗുല്‍ പാകിസ്താനിൽ ജോലി ചെയ്തതായി കണ്ടെത്തല്‍…
കൊച്ചി കപ്പല്‍ശാലയില്‍ നിന്ന് പിടികൂടിയ അഫ്ഗാന്‍ പൗരൻ പാകിസ്താനില്‍ ജോലി ചെയ്തതായി കണ്ടെത്തല്‍. കറാച്ചി തുറമുഖത്ത് ഈദ് ഗുൽ പണിയെടുത്തതായി സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു. ഈദ് ഗുല്ലിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. ഈദ് ഗുലിന്റെ പാക് ബന്ധം പരിശോധിക്കുകയാണ് ഇനി ലക്ഷ്യം. ഇതിനായി ഇയാളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും. ഈദ് ഗുൽ കൊച്ചിയിലേക്കുള്ള പാക് റിക്രൂട്ട്മെന്റാണോയെന്നും പരിശോധിക്കും. കൊച്ചി കപ്പൽ ശാലയിൽ ഐഎന്‍എസ് വിക്രാന്തിന്റെ പണികൾ നടക്കുന്നുണ്ട്. …
Read More »ജാവലിന്‍ ത്രോയില് നീരജ് ചോപ്ര ഫൈനലില്‍..
ടോക്യോ ഒളിമ്ബിക്സില്‍ പുരുഷന്മാരുടെ ജാവലിന് ത്രോയില് നീരജ് ചോപ്ര ഫൈനല്‍ യോഗ്യത നേടി. യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തില് 86.65 മീറ്റര്‍ എറിഞ്ഞാണ് നീരജ് ഫൈനലിലേക്ക് കടന്നത്. 83.50 മീറ്ററായിരുന്നു യോഗ്യത നേടാന്‍ മറികടക്കേണ്ട ദൂരം. അണ്ടര് 20 ലോകചാംപ്യനും ഏഷ്യന് ഗെയിംസിലും ഗോള്ഡ് കോസ്റ്റ് കോമണ്വെല്ത്ത് ഗെയിംസിലും സ്വര്ണ മെഡല്‍ ജേതാവുമാണ് നീരജ്. യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് എ മികച്ച ദൂരം നിലവില്‍ നീരജ് ചോപ്രയുടെതാണ്
Read More »കുട്ടികള്‍ക്കുള്ള ഇന്‍സ്റ്റഗ്രാം പതിപ്പുമായി ഫേസ്ബുക്ക് മുന്നോട്ട്…
കുട്ടികള്‍ക്കുള്ള ഇന്‍സ്റ്റഗ്രാം പതിപ്പുകള്‍ ഇറക്കാനുള്ള തീരുമാനത്തിനെതിരായ എതിര്‍പ്പുകള്‍ പരിഗണിക്കാതെ, തീരുമാനവുമായി ഫേസ്ബുക്ക് മുന്നോട്ട് പോകുന്നു. സാമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്ന എതിര്‍പ്പിനെ തുടര്‍ന്നാണ് ഫേസ്ബുക്ക് ഈ പദ്ധതി നിര്‍ത്തിയിരുന്നത്. കുട്ടികള്‍ക്ക് അവരവരുടെ പ്രായത്തിനനുസരിച്ചുള്ളതും, രക്ഷിതാക്കള്‍ക്ക് നിയന്ത്രിക്കാന്‍ സാധിക്കുന്ന ഉള്ളടക്കമുള്ള ഇന്‍സ്റ്റാഗ്രാം പതിപ്പ് നല്‍കുന്നതാണ് ഈ സാഹചര്യത്തില്‍ ഏറ്റവും ഉത്തമമെന്നു കരുതുന്നതായി ഫേസ്ബുക്ക് വൈസ് പ്രസിഡന്റ് പവ്നി ദിവാന്‍ജി പറഞ്ഞു. പതിമൂന്ന് വയസില്‍ താഴെയുള്ള മിക്ക കുട്ടികളും ഇപ്പോള്‍ തെറ്റായ വിവരങ്ങള്‍ നല്‍കി …
Read More »ഡൽഹി കൊലപാതകം: പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് രാഹുൽ ഗാന്ധി
ഡൽഹി നങ്കലിൽ ഒൻപത് വയസ്സുള്ള ദലിത് പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസിനെതിരെ പെൺകുട്ടിയുടെ കുടംബം രംഗത്ത്. പൊലീസുകാർ തെളിവ് നശിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. രാഹുൽ ഗാന്ധി പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചു. സമര സ്ഥലത്താണ് രാഹുൽ ഗാന്ധി പെൺകുട്ടികളുടെ മാതാപിതാക്കളെ സന്ദർശിച്ചത്. പെൺകുട്ടിയുടെ കുടുംബവുമായി സംസാരിച്ച രാഹുൽ ഗാന്ധി കുടുംബത്തിന് നീതി ലഭിക്കണമെന്ന് അറിയിച്ചു. നീതി ലഭിക്കും വരെ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്നും രാഹുൽ ഗാന്ധി …
Read More »