Breaking News

NEWS22 EDITOR

സ്‌ക്വാഡ് പരിശോധന; കൊല്ലത്ത് 29 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി…

കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 29 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കരുനാഗപ്പള്ളി, നീണ്ടകര, ചവറ, ഓച്ചിറ, തേവലക്കര, തൊടിയൂര്‍, തെക്കുംഭാഗം, പൻമന, തഴവ ഭാഗങ്ങളില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. 14 കേസുകളില്‍ പിഴയീടാക്കി. 95 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. കൊട്ടാരക്കര, ചിതറ, ഇളമാട്, കരീപ്ര, എഴുകോണ്‍, കുമ്മിള്‍, നെടുവത്തൂര്‍, നിലമേല്‍, പവിത്രേശ്വരം, പൂയപ്പള്ളി, …

Read More »

കേരളത്തില്‍ നിന്ന് ഖത്തറിലേക്ക് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഗോ ഫസ്റ്റ് എയര്‍ലൈന്‍സ്…

കേരളത്തില്‍ നിന്ന് ഖത്തറിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഗോ ഫസ്റ്റ് എയര്‍ലൈന്‍സ്. ഓഗസ്റ്റ് അഞ്ച് മുതല്‍ കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങള്‍ക്ക് പുറമെ മുംബൈയില്‍ നിന്നും ദോഹയിലേക്ക് സര്‍വീസ് തുടങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലെ ബജറ്റ് എയര്‍ലൈനായിരുന്ന ഗോ എയര്‍ എയര്‍ലൈന്‍സാണ് പേര് മാറ്റി ഗോ ഫസ്റ്റ് എയര്‍ലൈന്‍സായത്. കൊച്ചിയില്‍ നിന്നും കണ്ണൂരില്‍ നിന്നും ആഴ്‍ചയില്‍ രണ്ട് സര്‍വീസുകള്‍ വീതമാണ് നടത്തുന്നത്. വ്യാഴം, ശനി ദിവസങ്ങളില്‍ കൊച്ചിയില്‍ നിന്നും വെള്ളി, …

Read More »

ടോകിയോ ഒളിംപിക്‌സ്: ഇന്‍ഡ്യന്‍ വനിത ഹോകി ടീം സെമിയില്‍…

ചരിത്രമെഴുതി ഇന്ത്യന്‍ വനിത ഹോകി ടീം സെമി ഫൈനലില്‍. ഓസ്ട്രേലിയയ്ക്കെതിരെ ഒരു ഗോളിനാണ് ഇന്ത്യന്‍ വനിത ഹോക്കി ടീം സെമിയില്‍ എത്തിയത്. ഓയ് ഹോക്കി മൈതാനത്തെ ആവേശത്തേരിലാക്കി ഗുര്‍ജിത് കൗര്‍ നേടിയ ഏക ഗോളിനാണ് ലോക രണ്ടാം നമ്ബറുകാരായ കംഗാരുക്കളെ ഇന്ത്യന്‍ വനിതകള്‍ വീഴ്ത്തിയത്. ഇതോടെ, ടീം മെഡലിനരികെയെത്തി. സെമിയില്‍ കരുത്തരായ അര്‍ജന്റീനയാണ് എതിരാളികള്‍. പൂള്‍ എയില്‍ നാലാമതെത്തി നോക്കൗട്ട് യോഗ്യത ഉറപ്പാക്കിയ ഇന്ത്യ പൂള്‍ ബി ചാമ്ബ്യന്മാര്‍ക്കെതിരെ മികച്ച …

Read More »

മൂന്നാം തരംഗം തീവ്രമമാകും; പ്രതിദിന രോഗികളുടെ എണ്ണം 1,50,000 വരെ ആകുമെന്ന് മുന്നറിയിപ്പ്…

ഇന്ത്യയിൽ കോവിഡ് മൂന്നാം തരംഗം തീവ്രമാകുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഹൈദരാബാദ്, കാൺപൂർ എന്നിവിടങ്ങളിലെ ഗവേഷകരാണ് മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്. മതുക്കുമല്ലി വിദ്യാസാഗർ, മനീന്ദ്ര അഗർവാൾ എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടന്നത്. ഓഗസ്റ്റ് മാസത്തിൽ ഇന്ത്യയിൽ കോവിഡ് വ്യാപനം തീവ്രമായി തുടങ്ങും എന്നാണ് മുന്നറിയിപ്പ്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം മുതൽ 1,50,000 വരെ എത്തുമെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു. ഒക്ടോബർ മാസത്തോടെ കോവിഡ് …

Read More »

വാ​ണി​ജ്യ സി​ലി​ണ്ട​ര്‍ വി​ല വീ​ണ്ടും കൂ​ട്ടി; കൂട്ടിയത് 72.50 രൂ​പ…

വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ള്‍ക്കുള്ള ​ സി​ലി​ണ്ട​റി​ന് വി​ല കൂ​ട്ടി. ഹോ​ട്ട​ലു​ക​ളി​ലും മ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന പാ​ച​ക​വാ​ത​ക​ത്തി​നാ​ണ് വി​ല കൂ​ട്ടി​യ​ത്. 19 കി​ലോ സി​ലി​ണ്ട​റി​ന് 72.50 രൂ​പ​യാ​ണ് കൂ​ട്ടി​യ​ത്. ഈ ​വ​ര്‍​ഷം വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് കൂ​ട്ടി​യ​ത് 303 രൂ​പ​യാ​ണ് വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്റെ പു​തി​യ വി​ല 1623. വീ​ട്ടാ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക വാ​ത​ക സി​ലി​ണ്ട​ര്‍ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല. പാചക വാതകം ഉള്‍പ്പെടെയുള്ളവയുടെ വില വര്‍ധിക്കുന്നത് ഏറ്റവും തിരിച്ചടിയാകുന്നത് സാധാരണക്കാര്‍ക്കാണ്.

Read More »

വീഡിയോ ചാറ്റിനിടെ വിവാഹ വാഗ്ദാനം കാമുകി നിരസിച്ചു; 19കാരന്‍ ബെല്‍റ്റില്‍ തൂങ്ങി മരിച്ചനിലയില്‍…

മഹാരാഷ്ട്രയില്‍ വീഡിയോ ചാറ്റിനിടെ തന്റെ വിവാഹ വാഗ്ദാനം കാമുകി നിരസിച്ചതിന്റെ മനോവിഷമത്തില്‍ 19കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍. തുടര്‍ച്ചയായി വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് അമ്മ അറിയിച്ചതിന് പിന്നാലെ അയല്‍വാസികള്‍ വീട് തുറന്ന് നോക്കുമ്ബോള്‍ കൗമാരക്കാരനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുംബൈ കുര്‍ളയിലാണ് സംഭവം. ബെല്‍റ്റില്‍ തൂങ്ങിമരിച്ച നിലയിലാണ് 19കാരന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് മകനെ …

Read More »

ലോക്ഡൗണ് നിയന്ത്രണം ഇനി ഏതു രീതിയില്‍? നിർദേശങ്ങൾ വിദഗ്ദ്ധ സമിതി ഇന്ന് സമർപ്പിക്കും….

ടിപിആർ അടിസ്ഥാനമാക്കിയുള്ള ലോക്ഡൗണ് നിയന്ത്രണ രീതിക്ക് ബദലായുള്ള നിർദേശങ്ങൾ വിദഗ്ദ്ധ സമിതി ഇന്ന് സമർപ്പിക്കും. നാളെ ചേരുന്ന അവലോകന യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. നിലവിലെ രീതി മാറ്റി, മൈക്രോ കണ്ടെയ്‌മെന്റ്റ് സോണുകൾ കേന്ദ്രീകരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാവും പ്രധാന നിർദേശം. വാരാന്ത്യ ലോക്ഡൗണ് പിൻവലിക്കാനും ശുപാർശയുണ്ടാകും. രോഗവ്യാപനം ഇല്ലാത്തയിടങ്ങളിൽ എല്ലാ ദിവസവും എല്ലാ കടകളും തുറക്കുക എന്നതാണ് പരിഗണിക്കപ്പെടുന്ന മറ്റൊരു പ്രധാന നിർദേശം. പരിപൂർണ്ണമായി ഇളവുകൾ നൽകുന്നതിന് എതിരെ …

Read More »

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്തൊട്ടാകെ ഇന്ന് 8599 പേര്‍ക്കെതിരെ കേസ്; മാസ്ക് ധരിക്കാത്ത 21981 പേർ…

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8599 പേര്‍ക്കെതിരെ കേസെടുത്തു. വിവിധ കേസുകളിലായി ഇന്ന് അറസ്റ്റിലായത് 1681 പേരാണ്. 4980 വാഹനങ്ങളും പിടിച്ചെടുത്തു. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ജില്ല തിരിച്ചുള്ള കേസുകളുടെ കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 284, 71, 776 തിരുവനന്തപുരം റൂറല്‍ – 5538, 326, 326 കൊല്ലം സിറ്റി – 1055, 56, 31 …

Read More »

പി.​വി. സി​ന്ധു രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​ന​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി…

ടോ​ക്കി​യോ ഒ​ളി​മ്ബി​ക്സി​ല്‍ വെ​ങ്ക​ല​മെ​ഡ​ല്‍ നേ​ടി​യ ബാ​ഡ്​മി​ന്‍റ​ണ്‍ താ​രം പി.​വി. സി​ന്ധു​വി​നെ അ​ഭി​ന​ന്ദി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. സി​ന്ധു രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​ന​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. ചൈ​ന​യു​ടെ ഹേ ​ബി​ന്‍​ജി​യോ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സി​ന്ധു വെ​ങ്ക​ല മെ​ഡ​ല്‍ നേ​ടി​യ​ത്. ഇ​തോ​ടെ ര​ണ്ട് ഒ​ളി​മ്ബി​ക്സ് മെ​ഡ​ല്‍ നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ വ​നി​താ താ​ര​മെ​ന്ന ച​രി​ത്ര​നേ​ട്ട​വും സി​ന്ധു സ്വ​ന്ത​മാ​ക്കി. 2016-ലെ ​റി​യോ ഒ​ളി​മ്ബി​ക്സി​ല്‍ സി​ന്ധു വെ​ള്ളി നേ​ടി​യി​രു​ന്നു. സു​ശീ​ല്‍ കു​മാ​റി​ന് ശേ​ഷം ഒ​ളി​മ്ബി​ക്സി​ല്‍ ര​ണ്ട് മെ​ഡ​ല്‍ …

Read More »

യുപിഐ ഇടപാടുകളുടെ എണ്ണത്തില്‍ വര്‍ധനവ്: ജൂലൈ മാസത്തില്‍ റെക്കോര്‍ഡ് നേട്ടം…

ജൂലൈ മാസം രാജ്യത്ത് യുപിഐ വഴി നടന്ന ഇടപാടുകളില്‍ വന്‍ വര്‍ധനവ്. 3.24 ബില്യണ്‍ ഇടപാടുകളാണ് ജൂലൈയില്‍ യുപിഐ വഴി നടന്നത്. ജൂണ്‍ മാസത്തെ അപേക്ഷിച്ച്‌ 15.7 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുപിഐ വഴിയുള്ള ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലും വലിയ വര്‍ധനവാണ് ജൂലൈ മാസം ഉണ്ടായിരിക്കുന്നത്. 6.06 ലക്ഷം കോടി രൂപയാണ് ജൂലൈയില്‍ നടന്ന ഇടപാടുകളുടെ ആകെ മൂല്യം. ഇത് ജൂണില്‍ നടന്ന ഇടപാടുകളുടെ മൂല്യത്തേക്കാള്‍ 10.76 ശതമാനം കൂടുതലാണ്. …

Read More »