Breaking News

NEWS22 EDITOR

ആഡംബര കാറിന് നികുതിയിളവ്: ഹർജി തള്ളിയത് ചോദ്യം ചെയ്ത് വിജയ് വീണ്ടും ഹൈക്കോടതിയിൽ

വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത ആഡംബര കാറിന് നികുതി ഇളവ് തേടിയുള്ള കേസിൽ നടൻ വിജയ് വീണ്ടും മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. കാറിന് നികുതിയിളവ് തേടി നേരത്തെ വിജയ് നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴയിട്ട്ത ള്ളിയിരുന്നു. ഈ വിധി ചോദ്യം ചെയ്താണ് വിജയ് അപ്പീലുമായി കോടതിയെ സമീപിച്ചത്. പ്രവേശന നികുതിയുടെ പേരിൽ രജിസ്ട്രേഷൻ വൈകിയതിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് വിജയ് വീണ്ടും ഹൈക്കോടതിയെ …

Read More »

മാറ്റിവെച്ച വയർമാൻ പ്രായോഗിക പരീക്ഷയുടെ പുതുക്കിയ തീയതി നിശ്ചയിച്ചു…

കൊവിഡ് സാഹചര്യത്തിൽ മാറ്റിവച്ചിരുന്ന സംസ്ഥാന ഇലക്ട്രിക്കൽ ഇൻസ്പെക്റ്ററേറ്റ് വകുപ്പ് വയർമാൻ പ്രായോഗിക പരീക്ഷയുടെ തീയതികൾ പുതുക്കി നിശ്ചയിച്ചു. 2021 ഏപ്രിൽ 19 മുതൽ 28 വരെ ഗവ എൻജിനീയറിങ് കോളേജിലെ ഇലക്ട്രിക്കൽ വർക്ക് ഷോപ്പിൽ വെച്ച് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ ജൂലൈ 26 മുതൽ 31 വരെ ഇതേ കോളേജിൽ നടത്തുന്നതാണ്. ഹാൾ ടിക്കറ്റ് നമ്പർ 20080133 മുതൽ 165 വരെ 26 ആം തിയ്യതിയും, 166 – 202 …

Read More »

എ.ടി.എം സേവനങ്ങള്‍ക്ക്​ ചിലവേറും; ഓരോ ഇടപാടിനും 21 രൂപ വരെ നഷ്​ടമാകാം…

എ.ടി.എം സേവനങ്ങള്‍ക്ക്​ ഇനി ചിലവേറും. എ.ടി.എം ചാര്‍ജുകള്‍ വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ക്ക്​ റിസര്‍വ്​ ബാങ്ക്​ അനുമതി നല്‍കിയതോടെയാണിത്. ഇതോടെ സൗജന്യ എ.ടി.എം ഇടപാടുകള്‍ക്ക്​ ശേഷമുള്ള ഓരോ ഇടപാടിനും​​ 21 രൂപവരെ ഉപഭോക്താക്കളില്‍നിന്ന്​ ഈടാ​ ക്കാം. എ.ടി.എമ്മില്‍നിന്ന്​ പണം പിന്‍വലിക്കല്‍, ഡെബിറ്റ്​ -ക്രെഡിറ്റ്​ കാര്‍ഡുകളുടെ ഉപയോഗം തുടങ്ങിയവക്കാണ്​ നിരക്ക്​ ഈടാക്കുക. 2022 ജനുവരി ഒന്നുമുതലാണ്​ പുതുക്കിയ നിരക്കുകള്‍​ പ്രാബല്യത്തില്‍ വരികയെന്ന്​ റിസര്‍വ്​ ബാങ്ക്​ വിജ്ഞാപനത്തില്‍ പറയുന്നു. നിലവില്‍ ഉപ​ഭോക്താക്കള്‍ക്ക്​ ബാങ്ക്​ എ.ടി.എമ്മില്‍നിന്ന്​ പരമാവധി …

Read More »

പെഗാസസ് ഫോൺ ചോർത്തൽ പട്ടികയിൽ രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരും; അടിസ്ഥാന രഹിതമെന്ന് സർക്കാർ

പെഗാസസ് ഫോൺ ചോർത്തലിൽ ഉൾപെട്ടവരിൽ സുപ്രീംകോടതി ജഡ്ജിമാരും മാധ്യപ്രവർത്തകരും. 17 ഓളം അന്താരാഷ്ട്ര മാധ്യമസ്ഥാപനങ്ങൾ നടത്തിയ അന്വേഷണത്തിലാണ് പെഗാസസ് ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് ഇന്ത്യയിലെ രാഷ്ട്രീയക്കാർ, ആക്ടിവിസ്റ്റുകൾ, മാധ്യമപ്രവർത്തകർ എന്നിവരുടേതടക്കം ഫോൺ ചോർത്തിയതായി പുറത്തു വന്നത്. എന്നാൽ, ആരോപണം കേന്ദ്ര സർക്കാർ നിഷേധിച്ചിട്ടുണ്ട്. വിഷയം പ്രതിപക്ഷം പാർലമെന്റിൽ ഉന്നയിക്കും. സർക്കാർ ഏജൻസികൾ അനധികൃത ഇടപെടലുകളൊന്നും നടത്തിയിട്ടില്ലെന്നും പുറത്തു വന്ന റിപ്പോർട്ട് വസ്തുതകൾ ഇല്ലാത്തത് മാത്രമല്ല, മുൻകൂട്ടി തീരുമാനിച്ച നിഗമനങ്ങളിൽ …

Read More »

വിമർശനങ്ങൾ കേട്ട് ഒളിച്ചോടില്ല; മാലിക്ക് പിൻവലിക്കാൻ ആലോചിച്ചിട്ടില്ലെന്നും മഹേഷ് നാരായണൻ

വിമർശനങ്ങൾ കേട്ട് ഒളിച്ചോടില്ല; മാലിക്ക് പിൻവലിക്കാൻ ആലോചിച്ചിട്ടില്ലെന്നും മഹേഷ് നാരായണൻ

Read More »

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വൻ കുറവ്…

കോവിഡും ലോക്ക്ഡൗണും പിടിമുറുക്കിയതോടെ ശബരിമലയിലെ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വലിയ കുറവ്. പ്രതിദിന ദര്‍ശനത്തിന് തീര്‍ത്ഥാടകരുടെ എണ്ണം സര്‍ക്കാര്‍ പതിനായിരമായി വര്‍ധിപ്പിച്ചെങ്കിലും വളരെ കുറവാണ് സംഭവിച്ചിരിക്കുന്നത്. കര്‍ക്കടകം ഒന്നിന് 1838 പേരാണ് ദര്‍ശനം നടത്തിയത്. 3865 പേര്‍ വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്തിരുന്നെങ്കിലും പകുതിപ്പേര്‍പോലും ദര്‍ശനത്തിന് എത്തിയില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകാനുളള സാധ്യത വളരെ കുറവാണ്. ഇന്നലെ 40387 പേര്‍ ബുക്ക് ചെയ്‌തെങ്കിലും 2822 …

Read More »

ബെംഗളൂരു താരങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് മാറ്റിവച്ച എഎഫ്സി പ്ലേ ഓഫ് മത്സര തീയതി പ്രഖ്യാപിച്ചു….

ബെംഗളൂരു എഫ്സി താരങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് മാറ്റിവച്ച എഎഫ്സി പ്ലേ ഓഫ് മത്സരം ഓഗസ്റ്റ് 15ന്. മാൽദീവ്സ് ക്ലബ് ഈഗിൾസിനെയാണ് അവരുടെ നാട്ടിൽ വച്ച് ബെംഗളൂരു നേരിടുക. മത്സരത്തിൽ വിജയിക്കുന്ന ടീം എടികെ മോഹൻബഗാൻ, മാസിയ, ബസുന്ധര കിംഗ്സ് എന്നീ ടീമുകൾക്കൊപ്പം ഡി ഗ്രൂപ്പിൽ ഇടം നേടും. ബെംഗളൂരു എഫ്സി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മെയ് മാസത്തിലാണ് മത്സരത്തിനായി മാൽദീവ്സിലെത്തിയ ബെംഗളൂരു ടീം അംഗങ്ങൾ കൊവിഡ് …

Read More »

കനത്ത മഴ തുടരുന്നു ; പേമാരിയിൽ മരണം 33 കഴിഞ്ഞു, നിരവധി പേര്‍ക്ക് പരിക്ക് ; റെഡ് അലേര്‍ട്ട്…

മുംബൈയില്‍ കനത്ത മഴ തുടരുന്നു. കഴിഞ്ഞ ദിവസം തുടര്‍ച്ചയായി പെയ്ത മഴയില്‍ അഞ്ചിടങ്ങളിലായി നടന്ന അപകടങ്ങളില്‍ 33 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നും രാവിലെ മുതല്‍ മുംബൈയിലും പ്രാന്തപ്രദേശങ്ങളിലും ശക്തിയായ മഴ തുടരുകയാണ്. മുംബൈയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ഉദ്യോഗസ്ഥരോടും രക്ഷാ പ്രവര്‍ത്തകരോടും അതീവ ജാഗ്രത പുലര്‍ത്തണമെന്നും അപകട മേഖലകളില്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്നും …

Read More »

സംസ്ഥാനത്ത് ബക്രീദ് പൊതു അവധി ബുധനാഴ്ച; സര്‍ക്കാര്‍ ഉത്തരവിറങ്ങി …

സംസ്ഥാനത്ത് ബക്രീദ് പൊതു അവധി ബുധനാഴ്ച. നാളെത്തെ അവധി മറ്റെന്നാളത്തേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവിങ്ങി. അതേസമയം, ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രദേശങ്ങളില്‍ ഇന്ന് കടകള്‍ തുറക്കാം. ബക്രീദ് പ്രമാണിച്ചാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. തുണിക്കട, ചെരിപ്പു കട, ഇലക്ട്രോണിക്സ് കട, ഫാന്‍സി കട, സ്വര്‍ണക്കട എന്നിവ രാത്രി എട്ടു വരെ തുറക്കാം. പലചരക്ക്, പഴം, പച്ചക്കറി, മീന്‍, ഇറച്ചി എന്നിവ വില്‍ക്കുന്ന കടകള്‍ക്ക് ഇളവ് തുടരും. എ, ബി പ്രദേശങ്ങളില്‍ ഇലക്ട്രോണിക് ഷോപ്പുകളും …

Read More »

മറിഞ്ഞ ടാങ്കറില്‍നിന്ന്​ എണ്ണയൂറ്റുന്നതിനിടെ തീഗോളമായി; 13 പേര്‍ വെന്തുമരിച്ചു; മരണസംഖ്യ ഉയരാൻ സാധ്യത…

എണ്ണയുമായി പോയ ടാങ്കര്‍ മറിഞ്ഞ്​ തീപിടിച്ച്‌​ 13 പേര്‍ വെന്തുമരിച്ചു. കിസുമു- ബുസിയ ഹൈവേയില്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ്​ അപകടം. വാഹനം മറിഞ്ഞയുടന്‍ എണ്ണയൂറ്റാനായി സമീപ വാസികള്‍ പാത്രങ്ങളുമായി ഓടിയെത്തുകയായിരുന്നു. അതിനിടെ ഉഗ്രശബ്​ദത്തോടെ പൊട്ടിത്തെറിച്ച ടാങ്കറും പരിസരവും അഗ്​നിഗോളമായി. ഇതിനിടയില്‍പെട്ടാണ്​ 13 പേര്‍ മരണത്തിന്​ കീഴടങ്ങിയത്​. 24 പേര്‍ക്ക്​ പരിക്കേറ്റിട്ടുണ്ട്​. പലര്‍ക്കും പൊള്ളലേറ്റ പരിക്ക്​ സാരമുള്ളതാണ്​​. കുട്ടികളും ദുരന്തത്തിനിരയായവരില്‍ പെടും. മരണസംഖ്യ ഉയരുമെന്ന്​ പൊലീസ്​ അറിയിച്ചു. അഗ്​നിബാധ അണക്കാന്‍ രക്ഷാസേന …

Read More »