Breaking News

NEWS22 EDITOR

ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ചു. സ്വര്‍ണവില 36,000 കടന്നു;

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 36,000 കടന്നു. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 4515 രൂപയും പവന് 36,120 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ബുധനാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വര്‍ധിച്ചിരുന്നു. മൂന്നു ദിവസമായി ഒരേ നിരക്കില്‍ തുടര്‍ന്ന ശേഷം തിങ്കളാഴ്ച സ്വര്‍ണ വില കുറഞ്ഞിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് തിങ്കളാഴ്ച …

Read More »

ആൾക്കൂട്ട നിയന്ത്രണം ഫലപ്രദമല്ല, കടകൾ തുറക്കുന്ന കാര്യത്തിൽ നയപരമായ തീരുമാനം വേണം; സര്‍ക്കാരിനോട് കോടതി

കേരളത്തിൽ ആൾക്കൂട്ട നിയന്ത്രണം ഫലപ്രദമായി നടപ്പാക്കുന്നില്ലെന്ന് ഹൈക്കോടതി. കടകൾ തുറക്കുന്ന കാര്യത്തിൽ സർക്കാർ നയപരമായ തീരുമാനമെടുക്കേണ്ട സമയമായെന്നും കോടതി അഭിപ്രായപ്പെട്ടു. വസ്ത്ര വിൽപ്പനശാലകൾ തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. പൊതു ഇടങ്ങളിൽ സാമൂഹിക അകലം പാലിക്കപ്പെടുന്നില്ലെന്ന് കോടതി വിമർശിച്ചു. ആകെയുള്ളത് ആളുകൾ മാസ്ക് ധരിക്കുന്നു എന്നത് മാത്രമാണ്. കേരളത്തിലെ പൊതുഇടങ്ങളിലെ കാഴ്ച ഇതാണെന്നും ജസ്റ്റിസ് ടി ആർ രവി അഭിപ്രായപ്പെട്ടു. വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് …

Read More »

കൊടകര കുഴല്‍പ്പണക്കേസ്; സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കും…

കൊടകര കുഴല്‍പ്പണക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍. അഡ്വ. എന്‍ കെ ഉണ്ണികൃഷ്ണനെയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കുക. ഇദ്ദേഹം കൂടത്തായി കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറാണ്. തൃശൂര്‍ ബാറിലെ മുതിര്‍ന്ന അഭിഭാഷകനാണ് അഡ്വ. എന്‍ കെ ഉണ്ണികൃഷ്ണന്‍. ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടായേക്കും. അടുത്ത ദിവസം തന്നെ നിയമനം ഉണ്ടായേക്കും. അതേസമയം കൊടകര കള്ളപ്പണ കവര്‍ച്ച കേസ് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അരീഷ്, അബ്ദുല്‍ ഷാഹിദ്, …

Read More »

സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും ഓണക്കിറ്റ്; കിറ്റ് വിതരണം ആഗസ്റ്റ് ഒന്നുമുതൽ…

സംസ്ഥാനത്ത് ഓണത്തിന് നല്‍കുന്ന സ്‌പെഷ്യല്‍ കിറ്റില്‍ 17 ഇന സാധനങ്ങള്‍. സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും കിറ്റ് ലഭിക്കും. കിറ്റ് വിതരണം ആഗസ്റ്റ് ഒന്നിന് ആരംഭിക്കും. മുഖ്യമന്ത്രിയും ധനമന്ത്രിയുമായി ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ നടത്തിയ ആലോചനായോഗത്തിലാണ് ഓണത്തിന് സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും 17 ഇനങ്ങള്‍ അടങ്ങിയ സ്പെഷ്യല്‍ ഓണക്കിറ്റ് നല്‍കാന്‍ തീരുമാനിച്ചത്. പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയര്‍, തുവരപ്പരിപ്പ്, തേയില, മുളക്പൊടി, ഉപ്പ്, മഞ്ഞള്‍, ആട്ട, ഉപ്പേരി, ബാത്ത് സോപ്പ് …

Read More »

മാലികിന് മികച്ച പ്രതികരണം, ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ ടെലിഗ്രാമില്‍.

ഫ​ഹദ് ഫാസിലിന്റെ കരിയറിലെ ബി​ഗ് ബജറ്റ് ചിത്രമായ മാലിക് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ ടെലി​ഗ്രാമില്‍ പ്രചരിക്കുന്നു. ഇന്നലെ രാത്രിയാണ് ആമസോണ്‍ പ്രൈമില്‍ മാലിക് പ്രദര്‍ശനത്തിന് എത്തിയത്. മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച്‌ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇതിനിടെയാണ് ചിത്രത്തിന്റെ ലിങ്കുകള്‍ ടെലി​ഗ്രാമിലും വാട്സാപ്പിലും പ്രചരിക്കുന്നത്. ഒടിടി റിലീസ് ചെയ്ത് ഒരു മണിക്കൂറിനുളളില്‍ ചിത്രത്തിന്റെ വ്യാജ കോപ്പികള്‍ പ്രചരിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. മഹേഷ് നാരായണന്റെ തിരക്കഥയിലും സംവിധാനത്തില്‍ ഒരുങ്ങിയ മാലിക് തിയറ്റര്‍ റിലീസായിരുന്നു …

Read More »

രണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇംഗ്ലണ്ട് പര്യടനം മൂലം കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍.

ഇംഗ്ലണ്ട് പര്യടനത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ രണ്ട് താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ റിപ്പോര്‍ട്ട് നല്‍കി . ഇവരില്‍ ഒരു താരത്തിന്‍റെ പരിശോധനാ ഫലം നെഗറ്റീവായെന്നും ഒരാള്‍ ഐസൊലേഷനില്‍ തുടരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൊവിഡ് ബാധിച്ച താരങ്ങള്‍ ആരൊക്കെയെന്ന് ബിസിസിഐ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. രണ്ടു താരങ്ങള്‍ക്കും രോഗലക്ഷണങ്ങളൊന്നുമില്ല. കൊവിഡ് കണ്ടെത്തിയ താരങ്ങള്‍ക്ക് ചൊവ്വാഴ്‌ചത്തെ സന്നാഹ മത്സരം നഷ്‌ടമാകും. മത്സരത്തിനായി ഇവര്‍ ഇന്ത്യന്‍ ടീമിനൊപ്പം ദര്‍ഹാമിലേക്ക് യാത്ര ചെയ്യില്ല. …

Read More »

രാജ്യത്ത് ഇന്ന് 41,806 കൊവിഡ് കേസുകൾ; 581 മരണം…

രാജ്യത്ത് 24 മണിക്കൂറിനിടെ 41,806 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. കൂടാതെ 581 മരണങ്ങളും റിപ്പോർട്ട് ചെയ്തു. നിലവിൽ 4,32,041 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,130 പേർ രോഗമുക്തിയും നേടി.

Read More »

വാട്‌സ് ആപ് സന്ദേശങ്ങള്‍ തെളിവായി കണക്കാക്കാനാവില്ല: സുപ്രിം കോടതി…

വാട്‌സ് ആപ് സന്ദേശങ്ങള്‍ തെളിവായി കണക്കാക്കാനാവില്ലെന്ന് സുപ്രിം കോടതി. പ്രത്യേകിച്ച്‌ വ്യാപാര കരാറുകളില്‍ വാട്‌സ് ആപ് സന്ദേശങ്ങള്‍ തെളിവായി സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് സുപ്രിം കോടതി ചൂണ്ടിക്കാട്ടി. 2016 ഡിസംബര്‍ രണ്ടിലെ ഒരു കരാറുമായി ബന്ധപ്പെട്ട കേസിലാണ് ചീഫ് ജസ്റ്റിസ് എന്‍.വി രമണ ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, ഋഷികേശ് റോയ് എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് നിരീക്ഷണം. ‘ഇക്കാലത്ത് വാട്‌സാപ്പ് സന്ദേശങ്ങളുടെ എങ്ങനെയാണ് തെളിവായി പരിഗണിക്കുക. സോഷ്യല്‍ മീഡിയയില്‍ എന്തും നിര്‍മിക്കുകയും ഡിലീറ്റ് ചെയ്യുകയും …

Read More »

ഫ്രാന്‍സില്‍ വാക്‌സീന്‍ വിരുദ്ധരുടെ പ്രക്ഷോഭം; കണ്ണീര്‍ വാതകമുപയോഗിച്ച് പൊലീസ്…

ഫ്രാന്‍സിലെ വിവിധ നഗരങ്ങളില്‍ വാക്‌സീന്‍ വിരുദ്ധരുടെ പ്രക്ഷോഭം. പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കണമെങ്കില്‍ വാക്‌സീനെടുക്കുകയോ കൊവിഡ് നെഗറ്റീവ് സര്‍ട്ടഫിക്കറ്റ് കാണിക്കുകയോ വേണമെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് നിരവധി പേര്‍ രംഗത്തെത്തിയത്. വാക്‌സീന്‍ വിരുദ്ധര്‍ക്കുനേരം പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ബുധനാഴ്ച രാവിലെ പാരിസിലാണ് പ്രക്ഷോഭം ആരംഭിച്ചത്. പിന്നീട് വിവിധ സ്ഥലങ്ങളിലേക്ക് പ്രക്ഷോഭം പടര്‍ന്നു. പാരിസില്‍ വാര്‍ഷിക മിലിട്ടറി പരേഡില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു പ്രക്ഷോഭം. പ്രക്ഷോഭകര്‍ക്കുനേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുന്ന ദൃശ്യങ്ങള്‍ ഇവര്‍ …

Read More »

ഇന്ധനവില വീണ്ടും വർധിച്ചു; തിരുവനന്തപുരത്ത് പെട്രോളിന് 103.58 രൂപ…

പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു. രാജ്യത്ത് ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് വർധിപ്പിച്ചിരിക്കുന്നത്. ഈ മാസം ഇത് ഏഴാം തവണയാണ് ഇന്ധന  വില വർധിപ്പിപ്പിക്കുന്നത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 103.58 രൂപയായി. ഡീസൽ വില 96.52 രൂപയാണ്. കൊച്ചിയിൽ പെട്രോൾ വില 101.70 രൂപയാണ്. ഡീസലിന്റെ വില 94.76 രൂപയായി ഉയർന്നിട്ടുണ്ട്. കോഴിക്കോട് പെട്രോൾ വില 102.01 രൂപയും ഡീസൽ വില 95.07 …

Read More »