Breaking News

NEWS22 EDITOR

തമിഴ്നാട് വിഭജനത്തിനെതിരെ കമൽഹാസൻ…

തമിഴ്നാട് വിഭജനത്തിനെതിരെ കമൽഹാസൻ. ഭിന്നിച്ച് ഭരിക്കാമെന്ന ചിലരുടെ മോഹമാണ് ​​​ഇതിനു പിന്നിൽ. തമിഴ്നാടിന്റെ പടിഞ്ഞാറൻ മേഖലയെ വെട്ടിമുറിക്കാൻ ആണ് ശ്രമം. ഇത്തരം നീക്കം തമിഴ്നാട്ടിൽ നടപ്പാവില്ലെന്നും തമിഴ് ജനത ഒറ്റക്കെട്ടായി എതിർക്കുമെന്നും കമൽ പറഞ്ഞു. തമിഴ്നാടിന്റെ ഭൂപടം ഇപ്പോൾ ഉള്ളതുപോലെ ഇന്ത്യയുടെ ഭൂപടത്തിൽ ഉണ്ടാകുമെന്നും കമൽഹാസൻ കൂട്ടിച്ചേർത്തു. കൊങ്കുനാട് രൂപീകരിക്കണമെന്നപേരിൽ സാമൂഹിക മാധ്യമങ്ങളിലാണ് ക്യംപെയിൻ തുടങ്ങിയത്. ഇതിന്റെ ഉറവിടം വ്യക്തമായിരുന്നില്ലെങ്കിലും ഈ ആവശ്യം ഏറ്റെടുത്ത് ബിജെപി നേതാക്കൾ രം​ഗത്തെത്തിയിരുന്നു. വാർത്തകൾ …

Read More »

ഇംഗ്ലണ്ടില്‍ കോവിഡ് പോസിറ്റീവായ ഇന്ത്യന്‍ താരം റിഷഭ് പന്ത്; വിമര്‍ശനങ്ങളുമായി ആരാധകര്‍…

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കാന്‍ മൂന്നാഴ്ച മാത്രം ബാക്കി നില്‍ക്കെ ഒരു ഇന്ത്യന്‍ താരത്തിന് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഏത് താരത്തിനാണ് കോവിഡ് ബാധിച്ചത് എന്നതില്‍ വ്യക്തത ഇല്ലായിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിനാണ് കോവിഡ് പോസിറ്റീവ് ആയതെന്ന് പി ടി ഐ സ്ഥിരീകരിച്ചിരിക്കുകയാണ്. പന്തിനെ ബാധിച്ചിരിക്കുന്നത് കോവിഡിന്റെ ഡെല്‍റ്റ വകഭേദം ആണെന്നാണ് ലഭ്യമാകുന്ന വിവരം. താരത്തിന് ആദ്യം തൊണ്ട വേദന …

Read More »

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്‍റസ്​ വിടുന്നു? വിശദീകരണവുമായി ക്ലബ് ഡയറക്ടർ…

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിടാൻ ആഗ്രഹിക്കുന്നതായി ഒരു സൂചനയും നൽകിയിട്ടില്ലെന്ന് ക്ലബ് ഡയറക്ടർ പവൽ നെദ്വേഡ്. റൊണാള്‍ഡോ ഈ മാസം അവസാനം തിരിച്ചെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘ക്രിസ്റ്റ്യാനോ അവധി ആഘോഷിക്കുകയാണ്​. ക്ലബ്​ വിടുന്നതായി യാതൊരു സൂചനയും നല്‍കിയിട്ടില്ല. ഞങ്ങള്‍ അദ്ദേഹത്തിനായി കാത്തിരിക്കുകയാണ്​. ഷെഡ്യൂള്‍ അനുസരിച്ച്‌​ ജൂലൈ 25ന്​ അദ്ദേഹം ടീമിനൊപ്പം ചേരും’ – നെദ്വേഡ്​ പറഞ്ഞു. കഴിഞ്ഞ സീസണില്‍ 29 ഗോളുകള്‍ നേടിയ റോണോ ഇറ്റാലിയന്‍ സീരി …

Read More »

പാസ്‌വേഡുകള്‍ എപ്പോഴൊക്കെ മാറ്റം? : ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ.

പാസ്‌വേഡുകള്‍ എങ്ങനെ മാറ്റണമെന്നും ഇക്കാര്യത്തിന്‍ താന്‍ എന്താണ് ചെയ്യുന്നതെന്നും ഗൂഗിള്‍ സിഇഒയും ഇന്ത്യക്കാരനുമായ സുന്ദര്‍ പിച്ചൈ പറയുന്നു. ബിബിസിയുടെ അഭിമുഖത്തിലായിരുന്നു പിച്ചൈ ലോകം കേള്‍ക്കാന്‍ കാത്തിരുന്ന ഉത്തരങ്ങള്‍ക്ക് മറുപടി പറഞ്ഞത്. എത്ര തവണ പാസ്‌വേഡ് മാറ്റുന്നുവെന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോള്‍, താന്‍ പാസ്‌വേഡുകള്‍ പതിവായി മാറ്റില്ലെന്ന് പിച്ചൈ വ്യക്തമാക്കി. ഒന്നിലധികം പരിരക്ഷകള്‍ ഉറപ്പാക്കുന്നതിന് പാസ്‌വേഡുകളുടെ കാര്യത്തില്‍ ‘ടുഫാക്ടര്‍ ഓഥന്റിഫിക്കേഷന്‍’ സ്വീകരിക്കാന്‍ അദ്ദേഹം ഉപയോക്താക്കളോട് പറയുന്നു. അങ്ങനെയെങ്കില്‍ അദ്ദേഹം എത്ര ഫോണുകള്‍ ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു …

Read More »

കര്‍ക്കടക മാസചാരണത്തിന് ശനിയാഴ്ച തുടക്കം, ഇത്തവണയും ആഘോഷങ്ങളുണ്ടാകില്ല…

കര്‍ക്കിടക മാസചരാചരണത്തിനു ശനിയാഴ്ച മുതൽ തുടക്കം. ആഘോഷങ്ങളെ രണ്ടാം വര്‍ഷവും കവര്‍ന്ന് കൊവിഡ്. ക്ഷേത്രങ്ങളില്‍ രാമായണ മാസചാരണ ഭാഗമായി ചടങ്ങുകള്‍ മാത്രമായിരിക്കും നടക്കുക. ട്രിപ്പിള്‍ ലോക് ഡൗണ്‍ ഉള്ള സ്ഥലങ്ങളില്‍ ക്ഷേത്ര ദര്‍ശനത്തിനു കര്‍ശന നിയന്ത്രണം ആണ്‌ ഉള്ളത്. ഗുരുവായൂരില്‍ ഭക്തര്‍ക്ക് നിലവില്‍ പ്രവേശനം അനുവദിക്കുന്നില്ല. ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇതുവരെയും കാര്യമായ കുറവ് ഉണ്ടായിട്ടില്ല. അതു കൊണ്ടു തന്നെ ക്ഷേത്രങ്ങളില്‍ കര്‍ക്കടക മാസചാരണത്തിന്റെ ഭാഗമായി നടത്തുന്ന ഗണപതി …

Read More »

ഇന്ന് എം.ടി. വാസുദേവന്‍ നായരുടെ ജന്മദിനം.

എഴുത്തുകാരന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ മലയാളിയുടെ സാംസ്‌കാരിക ജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറിയ അതുല്യ വ്യക്തിത്വമാണ് എം ടി വാസുദേവന്‍ നായര്‍. മനുഷ്യബന്ധങ്ങളിലെ സങ്കീര്‍ണതകളെയും വൈകാരികമായ ഭാവങ്ങളെയും ഏതൊരു സാധാരണക്കാരനും മനസിലാക്കാനും സ്വയം തിരിച്ചറിയാനും കഴിയുന്ന വിധത്തില്‍ ലളിതമായ ഭാഷയിലേക്ക് പകര്‍ത്തി ആവിഷ്കരിക്കുന്നതില്‍ എം ടിയ്ക്കുള്ള വൈഭവം സമാനതകളില്ലാത്തതാണ്. ഒരു കര്‍ഷകകുടുംബത്തില്‍ ജനിച്ച എം.ടി. കലാജീവിതത്തിലേക്ക് തിരിയുന്നതിന് മുമ്ബ് ഒട്ടേറെ വഴികളിലൂടെ യാത്ര ചെയ്തിട്ടുണ്ട്. രസതന്ത്രത്തില്‍ ബിരുദം നേടിയതിന് ശേഷം …

Read More »

തൊഴിലാളികള്‍ കിണറ്റില്‍ കുടുങ്ങിയ സംഭവത്തിൽ നാലുപേരും മരണപ്പെട്ടു; ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനും ആശുപത്രിയില്‍…

100 അടിയോളം താഴ്ചയുള്ള കിണറ്റില്‍ കുടുങ്ങിയ നാല് തൊഴിലാളികളും മരിച്ചു. ഇവരെ രക്ഷിക്കാനിറങ്ങിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനേയും കുഴഞ്ഞ് വീണതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. കൊല്ലം കുണ്ടറ പെരുമ്ബുഴ കോവില്‍ മുക്കില്‍ രാവിലെ 10 മണിയോടെയാണ് സംഭവം. കിണറ്റിലെ ചെളിമാറ്റി വൃത്തിയാക്കാക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ആദ്യം രണ്ടുപേരാണ് കിണറ്റിലിറങ്ങിയത്. ഇവര്‍ക്ക് ശ്വാസം കിട്ടാന്‍ ബുദ്ധിമുട്ട് ഉണ്ടായി. ഇവര്‍ തിരിച്ചുകയറാനാകാതെ കിണറ്റിനുള്ളില്‍ കുടുങ്ങുകയായിരുന്നു. ഇതോടെ മറ്റുരണ്ടുപേര്‍ കൂടി ഇവരെ രക്ഷിക്കാനായി …

Read More »

തന്റെ അക്കൗണ്ട് പൂട്ടി’: ‘ഫേസ്ബുക്കിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ.സി ജോസഫ്…

ഫേസ്ബുക്ക് തന്‍റെ അക്കൗണ്ട് പൂട്ടിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ്. എന്തുകൊണ്ടാണ് തന്‍റെ അക്കൗണ്ട് നിര്‍ജ്ജീവമാക്കിയതെന്ന് ഫേസ്ബുക്ക് വ്യക്തമാക്കണമെന്ന് കെ.സി ജോസഫ് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് കെ സി ജോസഫ് ഇക്കാര്യം അറിയിച്ചത്. ‘കെ.സി ജോസഫ്99 എന്ന എന്‍റെ അക്കൗണ്ട് എന്തുകൊണ്ട് നിര്‍ജ്ജീവമാക്കി എന്ന് വ്യക്തമാക്കണമെന്ന് ഞാന്‍ ഫേസ്ബുക്കിനോട് അഭ്യര്‍ഥിക്കുന്നു. ഞാന്‍ നിങ്ങളുടെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ്സ് ലംഘിച്ചു എന്ന് പറഞ്ഞാല്‍ പോരാ. എന്താണ് ലംഘനമെന്ന് കൃത്യമായി പറയൂ’- കെ സി …

Read More »

കോവിഡ് മൂന്നാം തരംഗത്തിലേക്ക് ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന..

കോവിഡ് മഹാമാരി നിലവില്‍ മൂന്നാം തരംഗത്തിന്റെ പ്രാരംഭ ഘട്ടത്തിലാണെന്ന് വ്യക്തമാക്കി ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. കോവിഡിന്റെ ഡെല്‍റ്റ വകഭേദം ആഗോളതലത്തില്‍ വ്യാപിച്ച്‌ കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഡബ്ല്യു.എച്ച്‌.ഒയുടെ മുന്നറിയിപ്പ്. ‘നിര്‍ഭാഗ്യവശാല്‍ നമ്മള്‍ ഇപ്പോള്‍ ഒരു മൂന്നാം തരംഗത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്’.ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് റെഗുലേഷന്‍സിന്റെ അടിയന്തര സമിതിയെ അഭിസംബോധന ചെയ്തുകൊണ്ട് ടെഡ്രോസ് അഥനോം വ്യക്തമാക്കി. ‘ഡെല്‍റ്റ വകഭേദം ഇതിനോടകം 111 രാജ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ലോകമെമ്ബാടും വ്യാപിക്കുന്ന ഒരു പ്രബലമായ …

Read More »

സംസ്ഥാനത്ത് പെരുന്നാള്‍ വരെ എല്ലാ ദിവസവും കടകള്‍ തുറക്കുന്നതില്‍ തീരുമാനമെടുക്കാന്‍ നാളെ അവലോകനയോഗം…

പെരുന്നാള്‍ വരെ എല്ലാ ദിവസവും കടകള്‍ തുറന്നേക്കും. ഇളവുകള്‍ ആലോചിക്കാന്‍ അവലോകനയോഗം നാളെ നടത്താൻ സാദ്ധ്യതയുണ്ടെന്ന് സൂചന. വ്യാപാരികളും മതസംഘടനകളും സമ്മര്‍ദ്ദം ശക്തമാക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അയഞ്ഞ സമീപനത്തിലേക്ക് നീങ്ങുന്നുവെന്നാണ് വിവരം. ഇതോടെ ശനിയാഴ്‌ച ചേരാനിരുന്ന ലോക്ക്ഡൗണ്‍ അവലോകനയോഗം നാളെ ചേരാനുളള സാദ്ധ്യത കൂടി.നാളെ രാവിലെയാണ് വ്യാപാരികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നത്. കടകള്‍ നിര്‍ബന്ധപൂര്‍വ്വം തുറക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോയ വ്യാപാരികള്‍ നാളെ അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നുണ്ട്.ജൂലായ് 21ന് …

Read More »