സൗദി അറേബ്യയില്‍ വീണ്ടും യെമനില്‍ നിന്നുള്ള ഹൂതി വിമതരുടെ വ്യോമാക്രമണ ശ്രമം. ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്തിലാണ് സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ആളില്ലാ വിമാനം ഉപയോഗിച്ച് ശനിയാഴ്‍ച ആക്രമണം നടത്താന്‍ ശ്രമിച്ചത്. ഡ്രോണ്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് പിന്തുടര്‍ന്ന് തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചു. സൗദി അറേബ്യയിലെ സാധാരണ ജനങ്ങളെയും സിവിലിയന്‍ പ്രദേശങ്ങളും ലക്ഷ്യമിട്ട് നടത്തുന്ന എല്ലാ ആക്രമണങ്ങളും ശക്തമായി പ്രതിരോധിക്കുമെന്ന് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന അറിയിച്ചു. …
Read More »തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ നിന്ന് ലോറിയിൽ ഒളിപ്പിച്ച 160 കിലോ കഞ്ചാവ് പിടികൂടി…
പാലിയേക്കര ടോൾ പ്ലാസയിൽ വച്ച് ലോറിയിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി. 160 കിലോഗ്രാം രണ്ടുപേർ പിടിയിൽ. തമിഴ് നാട്ടിൽ നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന ലോറിയിൽ നിന്നാണ് പിടികൂടിയത്. വാഹനത്തിലെ രഹസ്യ അറകൾ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ അരുൺ, ഷണ്മുഖദാസ് എന്നിവർ പിടിയിലായി. കൊണ്ടുപോകുന്നത് കൊച്ചിയിലേക്കുള്ള കഞ്ചാവെന്ന് പ്രതികൾ മൊഴി നൽകി. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്.
Read More »പ്രളയ ഭീഷണിയിൽ ഡൽഹി; സാക്ഷ്യം വഹിക്കുന്നത് 18 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയ്ക്ക്; ജനങ്ങളെ ഒഴിപ്പിക്കുന്നു…
ഡൽഹി സാക്ഷ്യം വഹിക്കുന്നത് 18 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയ്ക്ക്. യമുന നദിയിലെ ജലനിരപ്പ് വീണ്ടും അപകടനിലയിലേക്ക് ഉയരുകയാണ്. പ്രളയ ഭീഷണിയിൽ സംസ്ഥാനത്ത് പ്രത്യേക ജാഗ്രത നിർദേശം നൽകി. ശരാശരി 210 മില്ലിമീറ്റർ മഴലഭിക്കുന്നിടത്ത് ഇക്കഴിഞ്ഞ ജൂലൈയിൽ 507 മില്ലിമീറ്ററാണ് ഡൽഹിയിൽ പെയ്തത്. പരിസരപ്രദേശമായ നോയ്ഡ, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിലൊക്കെ തുടർച്ചയായി മഴപെയുകയാണ്. ഓഗസ്റ്റ് നാല് വരെ മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. യമുന നദിയിൽ ജലനിരപ്പ് അപകടനിലയായ …
Read More »പത്ത് വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ബാർബർ ഷോപ്പ് ഉടമ അറസ്റ്റിൽ…
പത്ത് വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ബാർബർ ഷോപ്പ് ഉടമ അറസ്റ്റിൽ. കുലുക്കല്ലൂർ പഞ്ചായത്തിലെ നാട്യമംഗലം സ്വദേശിയെയാണ് കൊപ്പം പോലീസ് അറസ്റ്റ് ചെയ്തത്. നാട്യമംഗലത്ത് ബാർബർ ഷോപ്പ് നടത്തുകയാണ് ഇയാൾ. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം ഉണ്ടായത്. ഇയാൾ കുട്ടിയെ മുടിവെട്ടിതരാം എന്നു പറഞ്ഞ് തന്റെ ബാർബർ ഷോപ്പിലേക്ക് വിളിച്ചു വരുത്തി പ്രകൃതി വിരുദ്ധ ലൈഗിംകാതിക്രമം നടത്തുകയായിരുന്നു. പോക്‌സോ കേസിൽ ഇന്നലെ വൈകിട്ടോടെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. …
Read More »കൊവിഡ് വാക്‌സിനെടുക്കുന്നവർ ഒരാഴ്ചത്തേക്ക് ചിക്കൻ കഴിക്കരുത്?? ; നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ്…
കൊവിഡ് വാക്‌സിൻ എടുക്കുന്നവരും എടുക്കാൻ പോകുന്നവരും ഒരാഴ്ചത്തേക്ക് ചിക്കൻ കഴിക്കാൻ പാടില്ലെന്ന് വ്യാജ പ്രചാരണം. വാക്‌സിനെടുത്ത ശേഷം ചിക്കൻ കഴിച്ച രണ്ട് പേർ മരണപ്പെട്ടുവെന്നും വാട്‌സ് ആപ്പിലൂടെ പ്രചരിക്കുന്ന വ്യാജ ശബ്ദ സന്ദേശത്തിൽ പറയുന്നു. വാക്‌സിൻ എടുക്കാൻ പോകുന്നവർ കാറ്ററിംഗുകാർ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കരുതെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്. ആരോഗ്യ വകുപ്പ് പ്രതിനിധിയുടേതെന്ന പേരിലാണ് വാട്‌സാപ്പിൽ വ്യാജ ശബ്ദ സന്ദേശം പ്രചരിക്കുന്നത്. ആരോഗ്യവകുപ്പ് സ്‌പെഷ്യൽ ഡയറക്ടർ ഗംഗാദത്തൻ എന്ന് പരിചയപ്പെടുത്തുന്ന …
Read More »അജ്ഞാതന്റെ ഫേസ്ബുക്ക് സൗഹൃദവലയിൽ കുരുങ്ങി; 3 സ്ത്രീകൾക്ക് നഷ്ടമായത് 60 ലക്ഷം രൂപ
ഫേസ്ബുക്കിൽ പരിചയപ്പെട്ട അജ്ഞാത സുഹൃത്ത് മൂന്ന് സ്ത്രീകളിൽ നിന്ന് തട്ടിയെടുത്തത് 60 ലക്ഷം രൂപ. യൂറോപ്പിൽ നിന്ന് വിലകൂടിയ സമ്മാനങ്ങൾ അയച്ചിട്ടുണ്ടെന്നും ഇതു കൈപ്പറ്റാൻ കസ്റ്റംസ് നികുതി അടയ്ക്കണമെന്നും പറഞ്ഞു വിശ്വസിപ്പിച്ചാണ് തൃശൂർ സ്വദേശിനികളായ 3 പേരെ പറ്റിച്ചത്. ഇതിലൊരാൾ ഭൂമി വിറ്റും സ്വർണം പണയംവച്ചും നൽകിയത് 30 ലക്ഷം രൂപ. സിറ്റി സൈബർ സെല്ലിന് ഇവർ പരാതി നൽകിയിട്ടുണ്ട്. ഫേസ്ബുക്കിൽ സജീവമായ സ്ത്രീകളുടെ പ്രൊഫൈൽ മാസങ്ങളോളം നിരീക്ഷിച്ച ശേഷം …
Read More »ആഴ്ചയിൽ ഒരു ദിവസം നിർബന്ധമായും അവധിയെടുക്കണം; പൊലീസുകാരോട് തമിഴ്നാട് സർക്കാർ…
കുടുംബത്തിനൊപ്പം കൂടുതൽ സമയം ചെലവഴിക്കാനായി പൊലീസ് ഉദ്യോഗസ്ഥർക്ക് തമിഴ്നാട് സർക്കാർ 5 ദിവസം അധിക അവധി അനുവദിച്ചു. ആഴ്ചയിൽ ഒരു ദിവസം നിർബന്ധമായും ജോലിയിൽ നിന്നു മാറി നിൽക്കണമെന്ന നിർദേശവും പുതിയ ഉത്തരവിലുണ്ട്. തമിഴ്നാട് സംസ്ഥാന പൊലീസ് മേധാവി സി. ശൈലേന്ദ്ര ബാബുവാണ് ഉത്തരവിറക്കിയത്. നിലവിൽ ആഴ്ചയവധി ഉണ്ടെങ്കിലും പലർക്കും കിട്ടാറില്ല. 10 ദിവസത്തെ കാഷ്വൽ ലീവ് 15 ആക്കിയാണ് ഇപ്പോൾ ഉയർത്തിയിരിക്കുന്നത്. പിറന്നാൾ, വിവാഹവാർഷികം തുടങ്ങിയ ആഘോഷങ്ങളിൽ ഏതിലെങ്കിലും …
Read More »ചർച്ചയിൽ പരിഹാരമായില്ല; തിങ്കളാഴ്ച്ച പ്രഖ്യാപിച്ച സൂചന പണിമുടക്കിന് മാറ്റമില്ലെന്ന് പിജി ഡോക്ടേഴ്‌സ്…..
തിങ്കളാഴ്ച്ച പ്രഖ്യാപിച്ച സൂചന പണിമുടക്കിന് മാറ്റമില്ലെന്ന് മെഡിക്കൽ കോളജുകളിലെ പിജി ഡോക്ടേഴ്‌സ്. ഇന്ന് നടത്തിയ ചർച്ചയിൽ പരിഹാരമാവാത്തതിനെ തുടർന്നാണ് പണിമുടക്കുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. മെഡിക്കൽ വിദ്യഭ്യാസ ഡയറക്ടർ, ജെഡിഎംഇ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാർ എന്നിവരുമായാണ് പിജി ഡോക്ടേഴ്‌സ് പ്രതിനിധികൾ ചർച്ച നടത്തിയത്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ആവശ്യങ്ങൾ കേൾക്കുകയും അവ ഉന്നത തലത്തിലേക്ക് എത്തിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തുവെങ്കിലും ഉന്നയിച്ച ആവശ്യങ്ങളിൽ പരിഹാരം കാണാൻ സാധിച്ചില്ല. കഴിഞ്ഞ ആറ് …
Read More »കേരളത്തിൽ ലോക്കോ അതോ അൺലോക്കോ? നിലവിലെ ലോക്ക്ഡൗൺ രീതി മാറുന്നു; വാരാന്ത്യ ലോക്ക് ഡൗണും ഉണ്ടാകില്ല; തീരുമാനം ഉടൻ….
സംസ്ഥാനത്ത് ടിപിആർ അടിസ്ഥാനത്തിലുള്ള കൊവിഡ് നിയന്ത്രണങ്ങളിൽ ചൊവ്വാഴ്ചയോടെ മാറ്റം വരും. രോഗവ്യാപനം കൂടിയ വാർഡുകൾ മാത്രം അടച്ചുള്ള ബദൽ നടപടിയാണ് ആലോചനയിൽ. ഇതിനിടെ കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്താൻ കൂടുതൽ സിഎഫ്എൽടിസികൾ തുറക്കണമെന്ന് സംസ്ഥാനം സന്ദർശിക്കുന്ന കേന്ദ്ര സംഘം ആവശ്യപ്പെട്ടു. ഒരുവശത്ത് മുഴുവൻ അടച്ചുപൂട്ടിയിട്ടും കുറയാത്ത കേസുകൾ, മറുവശത്ത് ലോക്ക് ഡൗണിനെതിരെ ഉയരുന്ന കടുത്ത പ്രതിഷേധം, മുഴുവൻ തുറന്നിടരുതെന്ന കേന്ദ്ര നിർദ്ദേശം. വലിയ സമ്മർദ്ദത്തിലാണ് സംസ്ഥാന സർക്കാർ. തുറക്കലിനോട് കേന്ദ്രം യോജിക്കുന്നില്ലെങ്കിലും …
Read More »സാമ്പത്തിക പ്രതിസന്ധി: സർക്കാർ ജീവനക്കാർക്ക് ഇത്തവണ ഓണത്തിന് ശമ്പള അഡ്വാൻസ് ഇല്ല…
ഇത്തവണ ഓണത്തിന് സർക്കാർ ജീവനക്കാർക്ക് ശമ്പള അഡ്വാൻസ് ഇല്ല. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് നിർദേശം. ഉത്സവബത്തയും ബോണസും നൽകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. മാസത്തെ 15ാം തീയതിക്ക് ശേഷമാണ് ഓണമെങ്കിൽ അടുത്ത മാസത്തെ ശമ്പളം നേരത്തെ നൽകാറുണ്ട്. ഇത്തവണ 20നാണ് ഓണമെങ്കിലും അഡ്വാൻസ് ശമ്പളം നൽകേണ്ടതില്ലെന്നാണ് നിർദേശം. നേരത്തെ പിടിച്ച ശമ്പളവും ഗഡുക്കളായി നൽകുകയാണ്. അതിനിടെ അഡ്വാൻസ് ശമ്പളം കൂടി നൽകേണ്ടതില്ലെന്നാണ് നിർദേശം. അന്തിമ തീരുമാനമായില്ലെങ്കിലും ഇവ ഒഴിവാക്കണമെന്ന നിർദ്ദേശം …
Read More »