ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ സുപ്രധാനമായ മാറ്റവുമായി ഇന്ത്യന്‍ റെയില്‍വേ. ടിക്കറ്റ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ടാണ് മാറ്റം. പുതിയ തീരുമാനം പ്രകാരം ഇന്ത്യന്‍ റെയില്‍വേ വെബ്സൈറ്റിലൂടെയും ആപ്പിലൂടേയും ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കിയാല്‍ ഉടനടി റീഫണ്ട് നല്‍കുമെന്നാണ് റെയില്‍വേ പ്രഖ്യാപനം. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഐ.ആര്‍.ടി.സിയുടെ പേയ്മെന്റ് ഗേറ്റ്വേയായ ഐ.ആര്‍.ടി.സി- ഐപേ വഴി പണമടച്ചവര്‍ക്കാണ് അതിവേഗത്തില്‍ പണം തിരികെ ലഭിക്കുക. 2019ലാണ് ഇന്ത്യന്‍ റെയില്‍വേ ഐ.ആര്‍.ടി.സി-ഐപേ സംവിധാനം അവതരിപ്പിച്ചത്. കേന്ദ്രസര്‍ക്കാറിന്റെ ഡിജിറ്റല്‍ ഇന്ത്യ …
Read More »കോവിഡ് വ്യാപനം രൂക്ഷം; തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ 28 വരെ നീട്ടി
തമിഴ്നാട് ലോക്ഡൗണ്‍ ഈ മാസം 28 വരെ നീട്ടി. ആരോഗ്യവിദഗ്ധരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടിയത്. എന്നാല്‍ ചില ജില്ലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്. ജില്ലകളെ മൂന്നായി തിരിച്ചാണ് ഇളവുകള്‍. കോവിഡ് വ്യാപനം രൂക്ഷമായ 11 ജില്ലകളില്‍ നിയന്ത്രണം കര്‍ശനമാണ്. ഇളവുകള്‍ നല്‍കിയിട്ടില്ല. കോയമ്ബത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, കരൂര്‍, നാമക്കല്‍, തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപട്ടണം, മൈയാലാടുദുരൈ തുടങ്ങിയ ജില്ലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവില്ല. പച്ചക്കറി, പലചരക്ക് …
Read More »കൊല്ലത്ത് വള്ളം മറിഞ്ഞ് കാണാതായ രണ്ടാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി…
പടിഞ്ഞാറെ കല്ലട വലിയ പാടംചെമ്ബില്‍ ഏലായല്‍ വള്ളം മറിഞ്ഞ് കാണാതായ യുവാക്കളില്‍ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി. 24-കാരനായ ആദര്‍ശിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നേരത്തെ വലിയപാടം സ്വദേശികളായ മിഥുന്‍ നാഥി(21)ന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. സുഹൃത്തുക്കളുമൊത്ത് മീന്‍പിടിക്കാന്‍ ഇറങ്ങിയതായിരുന്നു ഇരുവരും. വള്ളത്തില്‍ അഞ്ച് പേരുണ്ടായിരുന്നു. മൂന്ന് പേര്‍ നീന്തി രക്ഷപ്പെട്ടു. വ്യാപകമായ തെരച്ചിലിനെടുവിലാണ് മിഥുന്റെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെയാണ് ആദര്‍ശിന്റെ മൃതദേഹം കണ്ടെത്തിയത്
Read More »നഷ്ടമുണ്ടാകുമെന്ന് ആശങ്ക; സംസ്ഥാനത്ത് നാളെ മുതല്‍ ബാറുകള്‍ തുറക്കില്ലെന്ന് ഉടമകള്‍….
സംസ്ഥാനത്തെ ബാറുകള്‍ നാളെ മുതല്‍ അടച്ചിടും. ബാര്‍ ഹോട്ടല്‍ ഉടമകളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. വെയര്‍ ഹൗസ് മാര്‍ജിന്‍ ബെവ്‌കോ വര്‍ധിപ്പിച്ചത് കനത്ത നഷ്ടം ഉണ്ടാക്കുമെന്ന സൂചനയെ തുടര്‍ന്നാണ് തീരുമാനം. ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷനാണ് ബാറുകള്‍ അടയ്ക്കാന്‍ തീരുമാനിച്ചത്. കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകളും മദ്യവില്‍പ്പന നിര്‍ത്തിവെച്ചേക്കും. കണ്‍സ്യൂമര്‍ ഫെഡിന്റേത് എട്ടില്‍ നിന്ന് 20 ശതമാനവും ബാറുകളുടേത് 25 ശതമാനവുമാക്കിയാണ് വെയര്‍ ഹൗസ് മാര്‍ജിന്‍ ഉയര്‍ത്തിയത്. ബെവ്‌കോയില്‍ നിന്ന് വില്‍പ്പനയ്ക്കായി …
Read More »ആശങ്ക; രാജ്യത്ത് വീണ്ടും ഗ്രീന്‍ ഫംഗസ് റിപ്പോർട്ട് ചെയ്തു…
രാജ്യത്ത് വീണ്ടും ഗ്രീന്‍ ഫംഗസ് ബാധ സ്ഥിരീകരിച്ചു. പഞ്ചാബിലെ ജലന്ധറിലാണ് ഗ്രീന്‍ ഫംഗസ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് മുക്തനായി ചികിത്സയില്‍ കഴിയുകയായിരുന്ന 62കാരനാണ് ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ചത്. ഇയാള്‍ നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. രാജസ്ഥാനില്‍ മുപ്പത്തിനാലുകാരനാണ് രാജ്യത്ത് ആദ്യം ഗ്രീന്‍ ഫംഗസ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിരോധ ശേഷി ദുര്‍ബലമാകുന്നതും, മരുന്നുകളോട് പ്രതികരിക്കാതിരിക്കുന്നതുമാണ് ഗ്രീന്‍ ഫംഗസ് രോഗത്തെ അപകടകരമാക്കുന്നത്. രാജ്യത്ത് ഇതിനോടകം 31,000 ത്തിലധികം ആളുകളെ ബ്ലാക്ക് ഫംഗസ് ബാധിക്കുകയും, ഇതില്‍ …
Read More »സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ജൂണ്‍ 22 വരെ മഴ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മുതല്‍ 115 മില്ലിമീറ്റര്‍ വരെയുള്ള മഴയ്ക്കാണ് സാധ്യത. ഇതിന്‍റെ അടിസ്ഥാനത്തില്‍ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്. എന്നിവിടങ്ങളിലാണ് യെല്ലോ അലര്‍ട്ട്. നാളെ മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ …
Read More »ലോക്ക്ഡൌണ്‍ പിന്‍വലിച്ചു ; ജൂലൈ ഒന്നിന് സ്കൂള്‍ തുറക്കാന്‍ അനുമതി…
ലോക്ക്ഡൌണ്‍ പിന്‍വലിച്ചതിന് പിന്നാലെ ജൂലൈ ഒന്നിന് സ്കൂള്‍ തുറക്കാന്‍ അനുമതി നല്‍കി തെലങ്കാന. തെലങ്കാനയിലെ എല്ലാ വിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാനാണ് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശം പുറത്തിറക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. രണ്ടാം തരംഗത്തിന്റെ വ്യാപനം രൂക്ഷമായതോടെ പ്രഖ്യാപിച്ച് ഒരു മാസത്തെ ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ കഴിഞ്ഞ ദിവസമാണ് തെലങ്കാന നീക്കിയത്.
Read More »സ്വര്‍ണവേട്ട; കരിപ്പൂരില്‍ നിന്ന് അഞ്ച് കിലോ സ്വര്‍ണവും രണ്ടര കിലോ സ്വര്‍ണ മിശ്രിതവും പിടികൂടി…
കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. അഞ്ച് കിലോ സ്വര്‍ണവും രണ്ടര കിലോ സ്വര്‍ണ മിശ്രിതവുമാണ് പിടിച്ചെടുത്തത്. ഏകദേശം മൂന്ന് കോടി രൂപ വിലവരും. തുടര്‍ന്ന് നാല് പേരെ പോലീസ് പിടികൂടി. ദുബായില്‍ നിന്നെത്തിയവരാണ് പോലീസ് പിടിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Read More »വിവാഹം കഴിഞ്ഞ ഉടന്‍ തന്റെ പേരിനൊപ്പം ഭര്‍ത്താവിന്റെ പേര് കൂട്ടി പത്രാസിന് ശ്രമിക്കണ്ട: ഭാവിയില്‍ വന്‍ കുരുക്കില്‍ പെടും; അറിയണം ഇക്കാര്യങ്ങൾ…
പൊതുവെ ലോകത്തെല്ലായിടത്തും വിവാഹം കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ എല്ലാ രേഖകളിലും സ്വന്തം പേരിനൊപ്പം ഭര്‍ത്താവിന്റെ പേര് ചേര്‍ത്ത് കൊടുക്കുന്നത് സാധാരണയാണ്. എന്നാല്‍ അത് ഉചിതമല്ലെന്നുള്ളതാണ് സത്യം. ജനന സര്‍ട്ടിഫിക്കറ്റിലെയും എസ്.എസ്.എല്‍.സി ബുക്കിലെയും പേര് മാത്രമേ എല്ലായിടത്തും കൊടുക്കാവൂ. കാരണം വിവാഹ ശേഷം സ്വയം ഉണ്ടാക്കിയ പേരാണ് നല്‍കുന്നത്. കല്ല്യാണം കഴിഞ്ഞ് എടുക്കുന്ന എല്ലാ ആധികാരിക രേഖകളിലും ആളുകള്‍ ചെയ്യുന്ന വലിയ വിഡ്ഢിത്തം ആണിത്. ഒരാളുടെ ഐഡന്റിറ്റി എന്നും ഒന്ന് തന്നെയാവണം. വിവാഹ …
Read More »പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തി…
പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ആന്ധ്രപ്രദേശിലെ കഡപ്പ ജില്ലയിലെ ചിന്താല ചെരു ഗ്രാമത്തിലാണ് ദാരുണ സംഭവം ഉണ്ടായത്. കഴിഞ്ഞ കുറേ കാലമായി യുവാവ് പെണ്‍കുട്ടിയെ പ്രണയത്തിന്റെ പേരില്‍ ശല്യം ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ പെണ്‍കുട്ടി പ്രണയാഭ്യര്‍ത്ഥന നിരസിച്ചു. തുടര്‍ന്ന് വെള്ളിയാഴ്ച പെണ്‍കുട്ടിയെ പിന്തുടര്‍ന്നെത്തിയ യുവാവ് കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയായിരുന്നു. ചരണ്‍ എന്നയാളാണ് ക്രൂരകൃത്യം നടത്തിയതെന്ന് ബാഡ്‌വെല്‍ റൂറല്‍ പോലീസ് സ്റ്റേഷന്‍ എസ് ഐ പറഞ്ഞു.
Read More »