എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സികെ ജാനു ബിജെപിയോട് ആവശ്യപ്പെട്ടത് 10 കോടി രൂപയും പാര്‍ട്ടിക്ക് അഞ്ച് നിയമസഭ സീറ്റും കേന്ദ്രമന്ത്രി സ്ഥാനവുമാണെന്ന് ജെ ആര്‍ പി ട്രഷറര്‍ പ്രസീത. എന്നാല്‍ ഇതുസംബന്ധിച്ച് കോട്ടയത്ത് നടന്ന ചര്‍ച്ചയില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇതൊന്നും അംഗീകരിച്ചില്ല. പിന്നീടാണ് സാമ്ബത്തിക ബുദ്ധിമുട്ട് പറഞ്ഞ് 10 ലക്ഷം രൂപ ആവശ്യപ്പെട്ടതെന്നും പ്രസീത പറഞ്ഞു. പ്രസീതയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും തമ്മിലുള്ള ഫോണ്‍ സംഭാഷണം …
Read More »നിയമസഭയില്‍ ബഹളം; പിണറായി വിജയനെയും പി എ മുഹമ്മദ് റിയാസിനെയും ബന്ധപ്പെടുത്തി പ്രതിപക്ഷ പരാമര്‍ശം…
മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി പി എ മുഹമ്മദ് റിയാസിനെയും ബന്ധപ്പെടുത്തിയുള്ള പ്രതിപക്ഷത്തിന്റെ പരാമര്‍ശത്തില്‍ നിയമസഭയില്‍ ബഹളം. പ്രതിപക്ഷത്ത് നിന്നും കോണ്‍ഗ്രസ് എം എല്‍ എ കെ ബാബുവാണ് മുഖ്യമന്ത്രിയേയും മകളുടെ ഭര്‍ത്താവിനേയും ബന്ധപ്പെടുത്തി സംസാരിച്ചത്. മക്കള്‍ രക്ഷപ്പെടണമെന്ന് ഏതു പിതാവാണ് ആഗ്രഹിക്കാത്തത് എന്നായിരുന്നു ബാബുവിന്റെ പരിഹാസം. റിയാസിനെ മന്ത്രിയാക്കിയതിന് മുഖ്യമന്ത്രിയെ താന്‍ കുറ്റം പറയില്ലെന്നും തൃപ്പൂണിത്തുറ എം എല്‍ എ കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ എം എല്‍ എയുടെ പ്രസംഗത്തിന് …
Read More »വിദേശ വാക്സിനുകൾ രാജ്യത്ത് പരീക്ഷണം നടത്തേണ്ടതില്ല : ഡിസിജിഐ
വാക്സിൻ മാനദണ്ഡങ്ങളിൽ ഇളവ് നൽകി ഡിസിജിഐ. വിദേശ വാക്സിനുകൾ രാജ്യത്ത് പരീക്ഷണം നടത്തണം എന്ന് നിബന്ധന ഒഴിവാക്കാമെന്ന് ഡിസിജിഐ അറിയിച്ചു. ലോകാരോഗ്യ സംഘടന അംഗീകാരം നൽകി വിദേശരാജ്യങ്ങളിൽ ഉപയോഗിക്കുന്ന വാക്സിനുകൾക്കാണ് ഈ ഇളവ് ബാധകമാകുക. മൊഡേണ, ഫൈസർ വാക്സിനുകൾ ഇന്ത്യയിൽ ഉപയോഗിക്കാൻ പരിഗണനയിലിരിക്കെയാണ് മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയത്. യുഎസ്എഫ്ഡിഎ, ഇഎംഎ (യൂറോപ്യൻ മെഡിസിൻസ് ഏജൻസി), യുകെയിലെ എംഎച്ച്ആർഎ, ജപ്പാന്റെ പിഎംഡിഎ എന്നീ സംഘടനകളുടെ അനുമതി ലഭിച്ച വാക്സിനുകളും ഉപയോഗിക്കാം എന്ന് …
Read More »ബെംഗളൂരു കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ;ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി…
ബെംഗളൂരു കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതി വീണ്ടും മാറ്റി. ജൂണ്‍ 9 തിലേയ്ക്കാണ് ഹര്‍ജി പരിഗണിക്കാന്‍ മാറ്റിയത്. കേസില്‍ ബിനീഷിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യവും കോടതി തള്ളി. പതിവായി ഇഡിക്ക് വേണ്ടി ഹാജരാകുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്‌വി രാജുവിന് കോവിഡ് ബാധിച്ചതിനാല്‍ കേസ് രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കണമെന്ന് ഇഡി അഭ്യര്‍ത്ഥിച്ചു. ബിനീഷിന്റെ അക്കൗണ്ടിലേക്കെത്തിയ അഞ്ച് കോടിയിലധികം രൂപ സംബന്ധിച്ച രേഖകള്‍ …
Read More »പ്രായപൂര്‍ത്തിയായില്ല ; ആത്മഹത്യ ചെയ്ത ആണ്‍കുട്ടിയുടെ മൃതദേഹം കൊണ്ട് പെണ്‍കുട്ടിയ്ക്ക് സിന്ദൂരം ചാര്‍ത്തിച്ചു…
പ്രായപൂര്‍ത്തിയാകാത്തതിന്റെ പേരില്‍ വിവാഹം നടക്കാത്തതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത ആണ്‍കുട്ടിയുടെ കൈകൊണ്ട് പെണ്‍കുട്ടിയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിച്ചതായി റിപ്പോര്‍ട്ട്. പശ്ചിമബംഗാളിലെ ബര്‍ധമാനില്‍ നിന്നാണ് ഈ നടുക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പരസ്പരം പ്രണയത്തിലായിരുന്ന ആണ്‍കുട്ടിയും പെണ്‍കുട്ടിയും വിവാഹ പ്രായമെത്താത്തതുകൊണ്ട് പെണ്‍കുട്ടിയുടെ അമ്മ വിവാഹത്തെ എതിര്‍ത്തിരുന്നു. ഇതിനെത്തുടര്‍ന്ന് ഇരുവരും വാക്കേറ്റത്തിലാവുകയും ആണ്‍കുട്ടി ആത്മഹത്യ ചെയ്യുകയുമായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത് വീട്ടിലെത്തിച്ചപ്പോഴാണ് എങ്ങും കേള്‍ക്കാത്ത നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ആണ്‍കുട്ടിയുടെ ബന്ധുക്കളും അയല്‍ക്കാരും പെണ്‍കുട്ടിയുടെ …
Read More »നടന്‍ അജിത്തിന്റെ വീട്ടില്‍ ബോംബ് വെച്ചതായി വ്യാജ സന്ദേശം; ആളെ കണ്ടെത്തി…
തമിഴ് നടന്‍ അജിത്തിന്റെ വീട്ടില്‍ ബോംബ് വെച്ചതായി വ്യാജ സന്ദേശം. മേയ് 31ന് തമിഴ്നാട് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് അജ്ഞാത ഫോണ്‍ കോള്‍ വന്നത്. തൊട്ടുപിന്നാലെ പൊലീസ് അജിത്തിന്റെറ വീട്ടിലെത്തി തെരച്ചില്‍ നടത്തിയെങ്കിലും വ്യാജ സന്ദേശമാണെന്ന് തെളിഞ്ഞു. 24 മണിക്കൂറിനകം പൊലീസ് ഫോണ്‍കോളിന്റെ ഉറവിടം കണ്ടെത്തി. മാനസിക വെല്ലുവിളി നേരിടുന്ന ദിനേഷ് എന്നയാളാണ് ഫോണ്‍ ചെയ്തതെന്ന് പൊലീസ് കണ്ടെത്തി. സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെറയും വിജയ്യുടെയും പേരിലും ദിനേഷ് കഴിഞ്ഞ വര്‍ഷം …
Read More »കൊല്ലത്ത് കോവിഡ് ബാധിച്ചു ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചെന്ന് അറിയിപ്പ്; വേദനയോടെ ബന്ധുക്കള്‍, സംസ്കാരത്തിന് ഒരുക്കങ്ങള്‍ നടത്തി ആംബുലന്‍സ് വന്നപ്പോള്‍ കണ്ടത്….
കൊല്ലത്ത് കോവിഡ് ബാധിച്ചു ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചെന്ന് പൊലീസ്. സംസ്കാരത്തിന് ഒരുക്കങ്ങള്‍ നടത്തി ആംബുലന്‍സ് മൃതദേഹം ഏറ്റുവാങ്ങാന്‍ ആശുപത്രിയിലെത്തിയപ്പോഴാണ് ബന്ധുക്കള്‍ക്ക് ശ്വാസം നേരെ വീണത്. മരിച്ചെന്നു കരുതിയ വീട്ടമ്മ ചികിത്സയിലുണ്ടൈന്ന് അറിഞ്ഞപ്പോഴാണു പൊലീസിനു പറ്റിയ പിഴവ് വ്യക്തമായത്. നിലമേല്‍ കൈതക്കുഴി സ്വദേശിനിയായ 55 വയസുകാരിയായ വീട്ടമ്മ കോവിഡ് പോസിറ്റീവ് ആയി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പരിശോധനാഫലം നെഗറ്റീവ് ആയതിനാല്‍ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകാന്‍ ആശുപത്രി അധികൃതര്‍ ബന്ധുക്കളെ ഫോണില്‍ …
Read More »ക്ലബ്ബ് ഹൗസിലെ അക്കൗണ്ടുകള്‍ തങ്ങളുടേതല്ലെന്ന് ആസിഫ് അലിയും ടൊവീനോ തോമസും…
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ക്ലബ്ബ് ഹൗസില്‍ വ്യാജന്‍മാരെ കുറിച്ച് പരാതിയുമായി ആദ്യം എത്തിയത് ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് എന്നിവരായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ടൊവീനോ തോമസും ആസിഫ് അലിയും ഇതേ കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ്. തങ്ങള്‍ക്ക് ഇതുവരെ ക്ലബ്ബ് ഹൗസ് അക്കൗണ്ടുകള്‍ ഇല്ലെന്നാണ് ഇരുവരും അറിയിക്കുന്നത്. തന്‍റെ പേരിലുള്ള വ്യാജ അക്കൗണ്ടുകളെ കരുതിയിരിക്കാന്‍ ടൊവീനോ പറയുമ്ബോള്‍ താന്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും മാത്രമാണ് നിലവില്‍ ആക്റ്റീവ് ആയിരിക്കുന്നതെന്ന് ആസിഫ് അലി പറയുന്നു. മറ്റേതെങ്കിലും …
Read More »കൊറോണ യോദ്ധാവ് ; കര്‍മ്മരംഗത്ത് സജീവ സാന്നിധ്യം; പശ്ചിമ ബംഗാളിലെ ആദ്യത്തെ വനിതാ ആംബുലന്‍സ് ഡ്രൈവര്‍ക്ക് ആദരവുമായി എംഎല്‍എ…
കോവിഡിന്റെ തുടക്കം മുതല്‍ തന്നെ കര്‍മ്മരംഗത്ത് സജീവ സാന്നിധ്യമായിരുന്ന പശ്ചിമ ബംഗാളിലെ ആദ്യത്തെ വനിതാ ആംബുലന്‍സ് ഡ്രൈവറായ സെലീന ബീഗത്തിന് ആദരവുമായി എംഎല്‍എ. സെലീന ബീഗത്തിന് ജോലിയിലെ ആത്മാര്‍ത്ഥയ്ക്കുള്ള പാരിതോഷികം ലഭിച്ചിരിക്കുകയാണ്. കോവിഡ് രോഗികളെ എത്തിക്കുന്ന സെലീന ബീഗത്തിന് കഴിഞ്ഞയാഴ്ച റൈഗഞ്ച് എംഎല്‍എ കൃഷ്ണ കല്യാണിയാണ് 50,000 രൂപയുടെ ചെക്ക് പാരിതോഷികമായി നല്‍കിയത്. സെലീന ബീഗത്തിന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം എല്‍ എയില്‍ നിന്ന് ലഭിച്ചത് രണ്ടാമത്തെ ചെക്കാണ്. കഴിഞ്ഞ …
Read More »രാജ്യം കോവിഡ് മുക്തമാക്കാന്‍ വാക്സിന്‍ സൗജന്യമാക്കണം; രോഗക്കിടക്കയില്‍ നിന്ന് ശശിതരൂർ….
കേന്ദ്ര സര്‍ക്കാറിന്റെ വാക്സിന്‍ നയത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. വാക്സിന്‍ നയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ കേന്ദ്രം തയാറാകണം. വാക്സിന്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കണമെന്നും കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തരൂര്‍ ട്വിറ്റര്‍ വിഡിയോയിലൂടെ പറഞ്ഞു. ‘ഞാന്‍ കോവിഡ് ബാധിച്ച് രോഗക്കിടക്കയിലാണ്. കേന്ദ്രസര്‍ക്കാറിന്‍റെ വാക്സിന്‍ നയത്തില്‍ വ്യക്തതയില്ല. ഡിസംബര്‍ അവസാനത്തോടെ രാജ്യത്തെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന്‍റെ പ്രസ്താവന കണ്ടിരുന്നു. വാക്‌സിന് കടുത്ത ക്ഷാമം നേരിടുന്ന …
Read More »