ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണം ഡോക്ടര്‍മാരുടെ അനാസ്ഥ മൂലമെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ചികിത്സയില്‍ അനാസ്ഥ കാണിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്ന ഏഴ് പേര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യാ കുറ്റത്തിന് കേസെടുത്തു. കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ ഇവര്‍ക്ക് 8 മുതല്‍ 25 വര്‍ഷം വരെ തടവ് ലഭിക്കും എന്നാണു റിപ്പോര്‍ട്ട്. മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ബോര്‍ഡ് നടത്തിയ അന്വേഷണത്തിന്റെ ഫലം പരിഗണിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മറഡോണയുടെ കുടുംബ ഡോക്ടര്‍ …
Read More »സംസ്ഥാനത്ത് ആദ്യമായി ഡ്രോണ്‍ ഉപയോഗിച്ച് നഗരം അണുവിമുക്തമാക്കി തൃശൂര്‍ കോര്‍പറേഷന്‍…
കോവിഡ് വ്യാപനം കുറക്കുന്നതിനുവേണ്ടി ഡ്രോണ്‍ ഉപയോഗിച്ച് നഗരം വൃത്തിയാക്കി തൃശൂര്‍ കോര്‍പറേഷന്‍. സംസ്ഥാനത്ത് ഇതാദ്യമായാണ് ഡ്രോണ്‍ ഉപയോഗിച്ച് സാനിറ്റൈസേഷന്‍ നടത്തുന്നത്. കോവിഡ് രോഗികള്‍ നഗരത്തില്‍ കൂടുന്ന സാഹചര്യത്തിലാണ് അണവിമുക്തമാക്കിയതെന്ന് കോര്‍പറേഷന്‍ അധുകൃതര്‍ വ്യക്തമാക്കി. ആളുകള്‍ അധികം വന്നുപോകുന്ന വടക്കെ ബസ് സ്റ്റാന്‍ഡ്, ശക്തന്‍ സ്റ്റാന്‍റ്, മാര്‍ക്കറ്റുകള്‍, കോര്‍പറേഷന്‍ ഓഫിസ് പരിസരം എന്നിവിടങ്ങളിലാണ് ആദ്യഘട്ടം പദ്ധതി നടപ്പാക്കിയത്. ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗരുഡ എയറോസ്‌പേസ് എന്ന സ്ഥാപനം സൗജന്യമായാണ് കോര്‍പറേഷനുവേണ്ടി സാനിറ്റൈസേഷന്‍ …
Read More »യാസ് ചുഴലിക്കാറ്റ് ; മുന്നൊരുക്കങ്ങള്‍ ആരംഭിച്ച് തീരസംരക്ഷണ സേന…
യാസ് ചുഴലിക്കാറ്റിന് മുന്നോടിയായി തീരസംരക്ഷണ സേന കിഴക്കന്‍ തീരങ്ങളില്‍ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. ബംഗാള്‍ ഉള്‍ക്കടലിലേക്കും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലേക്കും യാസ് എത്താന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തുര്‍ന്ന് തീരസംരക്ഷണ സേന കിഴക്കന്‍ തീരത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. നങ്കൂരമിടുന്ന ബോട്ടുകള്‍ക്ക് സഹായമൊരുക്കുമെന്നും അറിയിച്ചു. സുരക്ഷാ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
Read More »രാജ്യത്ത് 2.57 ലക്ഷം പുതിയ കോവിഡ് രോഗികൾ; ആശങ്കയേറ്റി മരണ നിരക്ക്…
രാജ്യത്ത് 24 മണിക്കൂറിനിടെ 2,57,299 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐ.സി.എം.ആറിന്റെ കണക്കുകള്‍ പ്രകാരം 20,66,284 സാംപിളകളാണ് പരിശോധനകളാണ് നടത്തിയത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പരിശോധന നിരക്കാണിത്. തമിഴ്നാട് (36,184), കര്‍ണാടക (32,218), കേരളം (29,673), മഹാരാഷ്ട്ര (29,644), ആന്ധ്രപ്രദേശ് (20,937) എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് രാജ്യത്ത് പ്രതിദിന രോഗബാധ മൂന്ന് ലക്ഷത്തില്‍ താഴേക്ക് എത്തിയത്. 4194 പേരാണ് കഴിഞ്ഞ …
Read More »കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത ജൂണ്‍ പകുതിയോടെ കുറയുമെന്ന് ‘സുത്ര’…
കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത ജൂണ്‍ പകുതിയോടെ കുറയുമെന്ന് പഠനം. ഒക്ടോബറോടെ മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്നും കാണ്‍പുര്‍ ഐഐടി നടത്തിയ പഠനത്തില്‍ പറയുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ മികച്ചഫലമാണ് ഉണ്ടാക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. മനീന്ദര്‍ അഗര്‍വാള്‍ സ്വകാര്യ എഫ്‌എം റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. രാജ്യത്ത് കോവിഡുമായി ബന്ധപ്പെട്ട പ്രവചനങ്ങളില്‍ ഇതുവരെ കൃത്യമായത് കാണ്‍പുര്‍ ഐഐടിയുടേതാണ്. ‘സുത്ര’ എന്നൊരു മാതൃകയുണ്ടാക്കിയാണ് ഇവരുടെ പഠനം. …
Read More »ബാര്‍ജ് ദുരന്തം:3 മലയാളികളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി…
ടൗട്ടേ ചുഴലിക്കാറ്റില്‍ മുംബയ്ക്ക് സമീപം അറബിക്കടലില്‍ ബാര്‍ജ് മുങ്ങി മരിച്ച മലയാളികള്‍ അഞ്ചായി. കൊല്ലം, ശക്തികുളങ്ങര പുത്തന്‍തുരുത്ത് ഡാനി ഡെയിലില്‍ ആന്റണി എഡ്വിന്‍ (27), തൃശൂര്‍ വടക്കാഞ്ചേരി ആര്യംപാടം പുതുരുത്തി മുനപ്പി വീട്ടില്‍ അര്‍ജ്ജുനന്‍ (38), വയനാട് സുല്‍ത്താന്‍ ബത്തേരി മുപ്പൈനാട് വടുവഞ്ചാല്‍ കല്ലികെണി വളവില്‍ സുമേഷ് (31) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെടുത്തത്. വയനാട് പള്ളിക്കുന്ന് സ്വദേശി ജോമിഷ് ജാേസഫ്, കോട്ടയം പൊന്‍കുന്നം സ്വദേശി സസിന്‍ ഇസ്മയില്‍ എന്നിവരുടെ …
Read More »സംസ്ഥാനം കോവിഡ് വാക്‌സിന്‍ ഉല്പാദനത്തിനായി ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍…
കേരളം കോവിഡ് വാക്‌സിന്‍ ഉല്പാദനത്തിനായി ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്‍സ്റ്റിട്യൂട്ട് ഓഫ് വൈറോളജിയില്‍ വാക്‌സിന്‍ നിര്‍മിക്കാന്‍ കഴിയുമോ എന്നത് പരിശോധിക്കും. ഇതിനായി വാക്‌സിന്‍ ഉല്പാദന മേഖലയിലെ വിദഗ്ധരുമായി ചര്‍ച്ച നടത്തയുകയാണ് എന്നും അദ്ദേഹം പറഞ്ഞു. മെഡിസിന്‍ ആന്‍ഡ് അലൈഡ് സയന്‍സിലെ ശാസ്ത്രജ്ഞര്‍ കോവിഡ് ചികിത്സയ്ക്ക് വേണ്ടി മരുന്ന് കണ്ടു പിടിച്ചിട്ടുണ്ട്. ഇതിന് ഡ്രഗ് കോണ്‍ട്രോളര്‍ ജനറലിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read More »എല്ലാ ഞായറാഴ്ചയും ഡ്രൈ ഡേ ആയിരിക്കുമെന്ന് മുഖ്യമന്ത്രി…
എല്ലാ ഞായറാഴ്ചയും ഡ്രൈ ഡേ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലവര്‍ഷം വരികയാണ്. മൂന്നോ നാലോ വര്‍ഷം കൂടുമ്ബോള്‍ ഡെങ്കിപ്പനി ശക്തമായി വരുന്ന പ്രവണതയുണ്ട്. 2017-ല്‍ വ്യാപകമായി ഡെങ്കിപ്പനി വന്നിരുന്നു. ഈ വര്‍ഷവും അങ്ങനെ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ഇനി മുതല്‍ എല്ലാ ഞായറാഴ്ചയും ഡ്രൈ ഡേ ആയിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വീട്ടിലും പരിസരത്തും വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കരുത്. വീടും പരിസരവും വൃത്തിയായി കൊണ്ടു നടക്കുകയും കൊതുകുകളെ പ്രതിരോധിക്കുകയും …
Read More »വരുന്ന മൂന്ന് ആഴ്ച നിര്‍ണായകം; മരണസംഖ്യ ഇനിയും ഉയരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കോവിഡ് മരണസംഖ്യ ഉയരുമെന്നാണ് വിദഗ്ധരുടെ നിഗമനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റുള്ള സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകളില്‍ പെട്ടെന്ന് വര്‍ദ്ധനവും കുറവും രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ ഈ പ്രക്രിയ സാവധാനമാണ് നടക്കുന്നത്. വരുന്ന മൂന്ന് ആഴ്ചകള്‍ സംസ്ഥാനത്തിന് നിര്‍ണായകമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മെയ് 12 ന് ആയിരുന്നു രണ്ടാമത്തെ തരംഗത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 43,529 പുതിയ രോഗികളാണ് അന്നുണ്ടായത്. ആ തരത്തില്‍ ആ …
Read More »കൊവിഡ്: അട്ടപ്പാടി മേഖലയില്‍ ഊരുകള്‍ കേന്ദ്രീകരിച്ച് വാക്‌സിന്‍ നല്‍കിത്തുടങ്ങി…
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അട്ടപ്പാടി മേഖലയില്‍ കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്ബുകള്‍ക്ക് തുടക്കമായി. പട്ടികവര്‍ഗ വിഭാഗക്കാരിലേക്ക് കൂടുതലായി വാക്‌സിന്‍ എത്തിക്കുന്നതിനായി ഊരുകള്‍ കേന്ദ്രീകരിച്ചാണ് വാക്‌സിന്‍ ക്യാമ്ബുകള്‍ നടത്തുന്നതെന്ന് ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡല്‍ ഓഫിസറുമായ അര്‍ജുന്‍പാണ്ഡ്യന്‍ പറഞ്ഞു. കൂടാതെ അഗളി, ഷോളയൂര്‍, പുതൂര്‍, ആനക്കട്ടി, കോട്ടത്തറ എന്നിവിടങ്ങളിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും വാക്‌സിനേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ക്യാമ്ബുകള്‍ സജീവമാക്കി കൂടുതല്‍ പേരിലേക്ക് വാക്‌സിന്‍ എത്തിക്കാനാണ് ശ്രമം. ട്രൈബല്‍ വിഭാഗത്തില്‍ നിന്നായി …
Read More »