രാജ്യത്തുടനീളം വര്‍ദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകള്‍ക്കിടയില്‍, ബീഹാര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ബ്ലാക്ക് ഫംഗസ് അണുബാധയുടെ കേസുകളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ ബീഹാറിലെ പാറ്റ്‌നയില്‍ ബ്ലാക്ക്ഫംഗസിനോടൊപ്പം വൈറ്റ് ഫംഗസും കണ്ടെത്തിയിരിക്കുകയാണ്. കറുത്ത ഫംഗസിനേക്കാള്‍ അപകടകരമെന്ന് കരുതപ്പെടുന്ന വൈറ്റ് ഫംഗസ് അണുബാധയുടെ നാല് കേസുകള്‍ ബീഹാറിലെ പട്‌നയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗബാധിതരില്‍ ഒരാള്‍ പട്‌നയില്‍ നിന്നുള്ള പ്രശസ്ത ഡോക്ടറാണ്. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍, വൈറ്റ് ഫംഗസ് അണുബാധ ബ്ലാക്ക് …
Read More »കോവിഡ് വ്യാപനം; ടി20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുക എന്നത് ബുദ്ധിമുട്ടാണെന്ന് ഹസി…
ഈ വര്‍ഷത്തെ ടി20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുക ഏറെ ബുദ്ധിമുട്ടായിരിക്കുമെന്ന് മുന്‍ ഓസ്ട്രേലിയന്‍ താരം മൈക് ഹസി. ഐപിഎല്ലിലേതുപോലെ എട്ടോ പത്തോ ടീമുകളാണ് ലോകകപ്പിനുമുള്ളതെങ്കിലും നിലവിലെ സാഹചര്യത്തില്‍ പല വേദികളിലായി മത്സരം നടത്തുന്നത് വലിയ റിസ്കാണെന്നും ഹസി പറഞ്ഞു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ബാറ്റിംഗ് കോച്ചായിരുന്ന ഹസിക്ക് കൊവിഡ് ബാധിച്ചിരുന്നു. കൊവിഡ് മുക്തനായശേഷം കഴിഞ്ഞ ദിവസമാണ് ഹസി ഓസ്ട്രേലിയയിലേക്ക് പോയത്. ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ …
Read More »സ്‌ക്വാഡ് പരിശോധന: കൊല്ലത്ത് 27 കേസുകള്‍ക്ക് പിഴയീടാക്കി….
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാനദണ്ഡലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കളക്ടറുടെ നിര്‍ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 27 കേസുകള്‍ക്ക് പിഴ ചുമത്തി. കുന്നത്തൂര്‍ താലൂക്കിലെ നെടിയവിള, ഭരണിക്കാവ്, ശാസ്താംകോട്ട, ചക്കുവള്ളി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ നാലു കേസുകള്‍ക്ക് പിഴ ഈടാക്കി. 68 കേസുകള്‍ക്ക് താക്കീത് നല്‍കി. താലൂക്കിലെ മെഡിക്കല്‍ സ്റ്റോറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ പള്‍സ് ഓക്സീമീറ്ററുകള്‍ ബില്ല് നല്‍കാതെ വില്‍പ്പന നടത്തിയതായി കണ്ടെത്തി. കൊട്ടാരക്കരയിലെ കരീപ്ര, കൊട്ടാരക്കര, മൈലം, …
Read More »കണ്ണില്ലാത്ത ക്രൂരത, ഐസിയുവില്‍ വച്ച് കോവിഡ് രോഗിയായ അമ്മയെ ജീവനക്കാര്‍ ലൈംഗികമായി പീഡിപ്പിച്ചു; മരണത്തിന് പിന്നാലെ മകളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ…
കോവിഡ് ബാധിച്ച് മരിച്ച 45കാരി ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ലൈംഗികാതിക്രമത്തിന് ഇരയായതായി മകളുടെ പരാതി. അമ്മയുടെ മരണത്തിന് പിന്നാലെ മകള്‍ സോഷ്യല്‍മീഡിയയിലുടെയാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ അന്വേഷണം നടത്താന്‍ ബിഹാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പറ്റ്‌നയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് സംഭവം. ചൊവ്വാഴ്ചയാണ് അമ്മയ്ക്ക് ഉണ്ടായ ദുരനുഭവം സോഷ്യല്‍മീഡിയയിലുടെ മകള്‍ വെളിപ്പെടുത്തിയത്. ആശുപത്രിയിലെ മൂന്നോ നാലോ ജീവനക്കാര്‍ ചേര്‍ന്ന് തന്നെ ലൈംഗികാതിക്രമത്തിന് ഇരയാക്കി എന്ന് 45 കാരി പറഞ്ഞതായാണ് …
Read More »അട്ടപ്പാടി മേഖലയില്‍ വാക്സിന്‍ ക്യാമ്ബുകള്‍ക്ക് തുടക്കമായി…
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അട്ടപ്പാടി മേഖലയില്‍ കോവിഡ് വാക്സിനേഷന്‍ ക്യാമ്ബുകള്‍ക്ക് തുടക്കമായതായി ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡല്‍ ഓഫീസറുമായ അര്‍ജുന്‍പാണ്ഡ്യന്‍ പറഞ്ഞു. പട്ടികവര്‍ഗ വിഭാഗക്കാരിലേക്ക് കൂടുതലായി വാക്സിന്‍ എത്തിക്കുന്നതിനായി ഊരുകള്‍ കേന്ദ്രീകരിച്ചാണ് വാക്സിന്‍ ക്യാമ്ബുകള്‍ നടത്തുന്നത്. കൂടാതെ അഗളി, ഷോളയൂര്‍, പുതൂര്‍, ആനക്കട്ടി, കോട്ടത്തറ എന്നിവിടങ്ങളിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും വാക്സിനേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ക്യാമ്ബുകള്‍ സജീവമാക്കി കൂടുതല്‍ പേരിലേക്ക് വാക്സിന്‍ എത്തിക്കാനാണ് ശ്രമം. ട്രൈബല്‍ വിഭാഗത്തില്‍ നിന്നായി …
Read More »കാലം സാക്ഷി, ചരിത്രം സാക്ഷി: പിണറായി വിജയന്‍ തുടര്‍ച്ചയായ രണ്ടാം തവണയും കേരള മുഖ്യമന്ത്രി
കാലം സാക്ഷി, ചരിത്രം സാക്ഷി. പിണറായി വിജയന്‍ വീണ്ടും കേരള മുഖ്യമന്ത്രി. തുടര്‍ഭരണമെന്ന ചരിത്രം രചിച്ച്, കേരളത്തിന്റെ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സത്യവാചകം ചൊല്ലികൊടുത്തു. പിണറായിക്കൊപ്പം മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധി കാരമേല്ക്കുകയാണ്. ചടങ്ങില്‍ ഇടതുപക്ഷത്തുനിന്നുള്ള 99 എംഎല്‍എമാരും പങ്കെടുത്തു. അതേസമയം, പ്രതിപക്ഷം വിട്ടുനിന്നു. നേരത്തേ, പ്രമുഖ സംഗീതജ്ഞര്‍ അണിനിരന്ന നവകേരള …
Read More »ഭീകരതക്കെതിരെയുള്ള പോരാട്ടത്തിന് ഇനി ഇരട്ടി കരുത്തുമായി കവചിത വാഹനം ജമ്മു കശ്മീര്‍ പോലീസ് സേനയ്ക്ക് കൈമാറി…
ഭീകരതക്കെതിരെയുള്ള പോരാട്ടത്തിന് ഇനി ഇരട്ടി കരുത്ത്. ജമ്മു കശ്മീര്‍ പോലീസ് സേനയ്ക്ക് കവചിത വാഹനം കൈമാറി. പരിശോധകള്‍ക്ക് പോകുമ്ബോള്‍ ഭീകരാക്രമങ്ങളില്‍ നിന്നും രക്ഷനേടാനായാണ് ജമ്മു കശ്മീര്‍ പോലീസ് സേനയ്ക്ക് കവചിത വാഹനം നല്‍കിയത്. ജമ്മുകശ്മീര്‍ പോലീസ് മേധാവി ദില്‍ബാഗ് സിംഗാണ് വാഹനം കൈമാറിയത്. ജമ്മുമേഖലാ പോലീസ് മേധാവി മുകേഷ് സിംഗ് വാഹനം ഏറ്റുവാങ്ങി. ഒളിഞ്ഞിരിക്കുന്ന ഭീകരരെ കണ്ടെത്താനായി ആദ്യം തെരച്ചിലിനിറങ്ങുക കശ്മീര്‍ പോലീസാണ്. പോലീസ് വിവരം അറിയിക്കുന്നത് അനുസരിച്ചാണ് സിആര്‍പിഎഫ് …
Read More »സംശയരോഗം: കൊല്ലത്ത് ഭാര്യയെയും രണ്ടു മക്കളെയും വിഷം കുത്തിവച്ചു കൊലപ്പെടുത്തിയ കേസ് ; ഗൃഹനാഥനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും….
ഭാര്യയെയും രണ്ടു മക്കളെയും വിഷം കുത്തിവച്ചു കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായ ഗൃഹനാഥനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്നു കുണ്ടറ സിഐ. മണ്ട്രോ തുരുത്ത് പെരുങ്ങാലം എറോപ്പില്‍ വീട്ടില്‍ എഡ്വേര്‍ഡിനെയാണ് (40) കസ്റ്റഡിയില്‍ വാങ്ങുന്നത്. ഭാര്യ വര്‍ഷ (26), മക്കളായ അലൈന്‍ , ആരവ് എന്നിവരെയാണ് വിഷം കുത്തിവച്ച് കൊലപ്പെടുത്തിയത്. മേയ് 11-നായിരുന്നു സംഭവം നടന്നത്. സംശയരോഗമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നു പോലീസ് പറഞ്ഞു. കുടുംബ വീട്ടില്‍ താമസിച്ചു വന്ന വര്‍ഷയെ സംഭവ …
Read More »വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവാകും?; ഔദ്യോഗിക പ്രഖ്യാപനം ഉടൻ…
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത തിരിച്ചടിയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് തലമുറമാറ്റത്തിനൊരുങ്ങുന്നു. വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവായേക്കുമെന്നാണ് സൂചന. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി വി.ഡി.സതീശന്റെ പേര് ഹൈക്കമാന്‍ഡ് അംഗീകരിച്ചതായാണ് റിപ്പോർട്ട്. കെ.സുധാകരന്‍ എം.പിയെ കെ.പി.സി.സി പ്രസിഡന്റായും പി.ടി.തോമസ് എം.എല്‍.എയെ യു.ഡി.എഫ് കണ്‍വീനറായും തെരഞ്ഞെടുക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടായേക്കും. സര്‍ക്കാരിനെതിരായ ഓരോ വിഷയവും കൃത്യമായി ഉന്നയിക്കുകയും പ്രതിപക്ഷ നേതാവിന്റെ റോള്‍ ഭംഗിയായി നിര്‍വഹിച്ചു. അതിനാല്‍, …
Read More »കോവിഡ് വ്യാപനം, “ബിഗ് ബോസ്’ നിര്‍ത്തിവെച്ചു…??
മോഹന്‍ലാല്‍ അവതാരകനായ് മലയാളത്തിലെ പ്രമുഖ ചാനല്‍ സംപ്രേഷണം ചെയുന്ന പോപ്പുലര്‍ റിയാലിറ്റി ഷോ ബിഗ് ബോസ് സീസണ്- 3 നിര്ത്തിവെച്ചതായ് റിപ്പോർട്ട്. തമിഴ്നാട്ടിലെ കോവിഡ് വ്യാപനവും ഒപ്പം ലോക്ക്ഡൗണും പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം ഉണ്ടായിരിക്കുന്നത്. ഇപ്പോഴത്തെ പ്രതിസന്ധികള്‍ മാറിയാല്‍ ഷോ പുനരാരംഭിക്കുമെന്ന് ചാനല്‍ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ സീസണ് 75ദിവസം കഴിഞ്ഞപ്പോള്‍ കോവിഡ് വ്യാപനത്തില്‍ ഒഴിവാക്കേണ്ടി വന്നിരുന്നു.എന്നാല്‍ ഈ വര്‍ഷം ഫിനാലേക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പുതിയപ്രതിസന്ധി …
Read More »