Breaking News

NEWS22 EDITOR

സൗമ്യ ഇസ്രയേല്‍ ജനതയ്ക്ക് മാലാഖ, സര്‍ക്കാര്‍ കൂടെയുണ്ട്; ഇസ്രായേല്‍‍ കോണ്‍സല്‍ ജനറല്‍ വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു…

ഹമാസ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നേഴ്‌സ് സൗമ്യയെ ഇസ്രയേല്‍ ജനത കാണുന്നത് മാലാഖ ആയെന്ന് ഇസ്രായേല്‍ കോണ്‍സല്‍ ജനറല്‍. ഭീകരാക്രമണത്തിന്റെ ഇരയാണ് സൗമ്യ. അവരുടെ കുടുംബത്തിനൊപ്പം ഇസ്രായേല്‍ സര്‍ക്കാര്‍ കൂടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൗമ്യയുടെ വീട് സന്ദര്‍ശിക്കവേയാണ് കോണ്‍സല്‍ ജനറല്‍ ജൊനാദന്‍ സട്ക ഇക്കാര്യം അറിയിച്ചത്. ‘വളരെ സങ്കീര്‍ണമായ സമയം ആണ് ഇത്. ഈ കുടുംബത്തെ സംബന്ധിച്ച്‌ സൗമ്യയുടെ നഷ്ടം അവിശ്വസനീയമാണ്. ഇസ്രായേല്‍ ജനങ്ങള്‍ സൗമ്യയെ ഒരു മാലാഖയായാണ് കണ്ടിരുന്നത്. …

Read More »

കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ കോവിഡ് രോഗി തൂങ്ങിമരിച്ച നിലയില്‍…

സ്വകാര്യ ആശുപത്രിയില്‍ കോവിഡ് രോഗിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം തങ്കശ്ശേരി സ്വദേശിയാണ് മരിച്ചത്. 70 വയസ്സായിരുന്നു. ഭാര്യക്കൊപ്പം ആശുപത്രിയില്‍ 17 ദിവസമായി ചികിത്സയിലായിരുന്നു ഇയാള്‍. ഭാര്യയുടെ നില വഷളായതിനെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. ഇതില്‍ മനംനൊന്ത് ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. മലപ്പുറത്ത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് കോവിഡ് രോഗി വീട്ടിലെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഇയാള്‍ മാനസിക സമ്മര്‍ദം …

Read More »

ഇടിമിന്നലും ശക്തമായ മഴയും കാറ്റും: പൊതുജനങ്ങളും ബന്ധപ്പെട്ടവരും ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മിന്നറിയിപ്പ്…

കേരളത്തില്‍ ഇടിമിന്നലും ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളും ബന്ധപ്പെട്ടവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു. മെയ് 16 മുതല്‍ മെയ് 19 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 30-40 കി.മീ.വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും …

Read More »

ദേശീയ രാഷ്ട്രീയത്തിലേക്കില്ല, കേരളത്തില്‍ തന്നെ പ്രവര്‍ത്തിക്കും: നിലപാട് അറിയിച്ച്‌ ചെന്നിത്തല…

ഡല്‍ഹി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കാനില്ലെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തോട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് തന്നെ പ്രവര്‍ത്തിക്കാനാണ് താത്പര്യമെന്നും ചെന്നിത്തല വ്യക്തമാക്കി. തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ കേരളത്തിലേക്ക് എത്താനിരിക്കെയാണ് ചെന്നിത്തല നിലപാട് അറിയിച്ചത്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ താന്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചത്. തെറ്റായ വിവരങ്ങള്‍ കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ചെന്നിത്തല എഐസിസി നേതൃത്വത്തെ അറിയിച്ചു. ഗ്രൂപ്പുകളുടെ വീഴ്ചയല്ല നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടാന്‍ …

Read More »

കോവിഡ് വ്യാപനം രൂക്ഷം; ഒരാഴ്ചത്തേക്ക് കൂടി ലോക് ഡൗണ്‍ നീട്ടി ഡെല്‍ഹി….

ലോക് ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി ഡെല്‍ഹി സര്‍കാര്‍. ഡെല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ലോക് ഡൗണ്‍ നീട്ടിയതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു. നിലവില്‍ 11 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ 11,591 പേരാണ് രോഗമുക്തി നേടിയത്. 66000 പേരാണ് ചികിത്സയിലുള്ളത്. ഡെല്‍ഹിയില്‍ മാര്‍ച് മാസം അവസാനത്തോടെയാണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത്.

Read More »

വിമര്‍ശനങ്ങള്‍ക്ക് ഫലം; രണ്ടാം എല്‍ഡിഎഫ് സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ആളുകളുടെ എണ്ണം കുറയ്ക്കാന്‍ തീരുമാനം; പങ്കെടുപ്പിക്കുക 250- 300 പേരെ…

രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യ പ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുപ്പിക്കുന്ന ആളുകളുടെ എണ്ണം കുറയ്ക്കും. ഇടത് കേന്ദ്രത്തില്‍ നിന്നടക്കം വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറക്കാന്‍ മുന്നണിയില്‍ ധാരണയായത്. വേദി തലസ്ഥാനത്തെ സെന്‍ട്രല്‍ സ്റ്റേഡിയം തന്നെയാകും. എത്രപേരെ പങ്കെടുപ്പിക്കുമെന്നത് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വിശദീകരിച്ചേക്കുമെന്നാണ് വിവരം. തലസ്ഥാനം ട്രിപ്പിള്‍ ലോക് ഡൗണിലേക്ക് പോകുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിച്ച്‌ ചടങ്ങ് നടത്തുന്നതിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. …

Read More »

കാലവര്‍ഷാരംഭം: ജാഗ്രതാ നിര്‍ദേശവുമായി കൊല്ലം ജില്ലാ ഭരണകൂടം…

കാലാവര്‍ഷാരംഭത്തിന് സ്വീകരിക്കേണ്ട വകുപ്പുതല നടപടിക്രമങ്ങളില്‍ ജാഗ്രതാപൂര്‍ണമായ സമീപനം അനിവാര്യമെന്ന് കളക്ടര്‍. മുന്നൊരുക്കങ്ങളും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ ചേര്‍ന്ന ഗൂഗിള്‍ യോഗത്തിലാണ് പരാമര്‍ശം. കണ്‍ട്രോള്‍ റൂമുകള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുകയും നോഡല്‍ ഓഫീസര്‍മാര്‍ ക്രമീകരണങ്ങള്‍ ഉറപ്പാക്കുകയും വേണം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ ഡൊമിസിലറി കെയര്‍ സെന്ററുകളുടെ ഏകോപനവും രോഗികളുടെ റഫറല്‍ സംവിധാനവും കാര്യക്ഷമമാക്കണം. ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപപ്പെട്ട് നാശനഷ്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശ-മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. …

Read More »

ചരിത്രം കുറിച്ച്‌ ലെസ്റ്റര്‍ സിറ്റി; എഫ് എ കപ്പ് കിരീടം നേടിയത് ചെല്‍സിയെ വീഴ്ത്തി…

എഫ് എ കപ്പില്‍ ചരിത്രം കുറിച്ച്‌ ലെസ്റ്റര്‍സിറ്റി. വെംബ്ലിയിലെ ഇരുപതിനായിരത്തിലധികം വരുന്ന കാണികളെ സാക്ഷിയാക്കി കൊണ്ട് ചെല്‍സിയെ പരാജയപ്പെടുത്തിയാണ് ലെസ്റ്റര്‍ സിറ്റി എഫ് എ കപ്പ് കിരീടത്തില്‍ മുത്തമിട്ടത്.  ഏകപക്ഷീയമായ ഒരു ഗോളിനാണ് ലെസ്റ്റര്‍ സിറ്റിയുടെ വിജയം. ചരിത്രത്തില്‍ ആദ്യമായാണ് ലെസ്റ്റര്‍ സിറ്റി എഫ് എ കപ്പ് നേടുന്നത്. 2016ല്‍ പ്രീമിയര്‍ ലീഗ് കിരീടം നേടിയ ശേഷമുള്ള ക്ലബിന്റെ ആദ്യ കിരീടവുമാണിത്. വെംബ്ലിയിലെ ഫൈനലില്‍ രണ്ടാം പകുതിയില്‍ ചെല്‍സി പ്രതിരോധത്തിലെ …

Read More »

കോവിഡ് രോഗിക്ക് നേരെ ലൈംഗികാതിക്രമം; ആംബുലന്‍സ് ജീവനക്കാരന്‍ റിമാന്‍ഡില്‍…

സംസ്ഥാനത്ത് വീണ്ടും കോവിഡ് രോഗിക്ക് നേരെ ലൈംഗികാതിക്രമം. സംഭവവുമായി ബന്ധപ്പെട്ട് പുലാമന്തോള്‍ സ്വദേശി പ്രശാന്തിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഏപ്രില്‍ 27 ന് പുലര്‍ച്ചെയാണ് പ്രശാന്ത് മലപ്പുറം പെരിന്തല്‍മണ്ണയില്‍ കോവിഡ് രോഗിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സ്കാനിങ്ങിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആംബുലന്‍സിലുണ്ടായിരുന്ന പ്രശാന്ത് കടന്നുപിടിക്കുകയായിരുന്നുവെന്നാണ് യുവതി പോലീസിന് നല്‍കിയ മൊഴി. ശാരീരികമായി അവശയായിരുന്നതിനാല്‍ പ്രതികരിക്കാന്‍ പോലും തനിക്കന്ന് സാധിച്ചില്ലെന്നും യുവതി പറയുന്നു. പെരിന്തല്‍മണ്ണ പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. …

Read More »

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചത് 3 ലക്ഷത്തിലധികം പേര്‍ക്ക്

രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് കൊറോണ വൈറസ് രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 3,11,170 പേര്‍ക്കാണ് കോവിഡ് രോഗബാധ ഉണ്ടായിരിക്കുന്നത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,46,84,077 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,890 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചിരിക്കുന്നത്. ഇതോടെ മരണസംഖ്യ 2,66,207 ആയി ഉയര്‍ന്നിരിക്കുന്നു. 3,53,299 പേര്‍ രോഗമുക്തരായതോടെ …

Read More »