കൊവിഡ് പ്രതിരോധ വാക്‌സിന്‍ 18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് കേരളം. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിര്‍ദ്ദേശം മുന്നോട്ടുവച്ചതിന് പിന്നാലെയാണ് സംസ്ഥാനവും ഇത്തരത്തില്‍ ആവശ്യം ഉന്നയിച്ചത്. വാക്‌സിനേഷന്‍ പദ്ധതി വിപുലീകരിക്കാന്‍ ഇത് സഹായിക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. നിലവില്‍ മൂന്നാം ഘട്ട വാക്‌സിനേഷന്‍ പുരോഗമിക്കുകയാണ്. ഒരു മാസത്തിനുള്ളില്‍ പരാമാവധിപ്പേര്‍ക്ക് മാസ് വാക്‌സിനേഷന്‍ നടപ്പാക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേര്‍ന്ന് വാര്‍ഡ് തലത്തില്‍ വാക്‌സിനേഷന്‍ …
Read More »രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ പുതിയ റെക്കാര്‍ഡ്; 1,45,384 പുതിയ കേസുകള്‍, 794 മരണം…
രാജ്യത്ത് 24 മണിക്കൂറിനിടെ 1,45,384 പേര്‍ക്ക് കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്തു. മഹാമാരി തുടങ്ങിയതിന് ശേഷമുളള ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കണക്കാണ് ഇത്. രാജ്യത്ത് രോഗബാധിതരുടെ ആകെ എണ്ണം 1,32,05,926 കോടിയായി ഉയര്‍ന്നതായി കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 794 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണങ്ങള്‍ 1,68,436 ആയി. അതേസമയം ഇന്ത്യയില്‍ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്. ഇതുവരെ 9,80,75,160 …
Read More »കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ അച്ഛനും മകനും കസ്റ്റഡി മര്‍ദ്ദനം…
അച്ഛനും മകനും പോലീസ് സ്റേഷനില്‍ കസ്റ്റഡി മര്‍ദ്ദനം. കൊട്ടാരക്കര പോലീസ് സ്റ്റേഷനില്‍ നിന്നാണ് മര്‍ദ്ദനം ലഭിച്ചത്. തൃക്കണ്ണമംഗല്‍ സ്വദേശി ശശിക്കും മകന്‍ ശരത്തിനുമാണ് മര്‍ദ്ദനമേറ്റത്. ശശിയുടെ ഇരു ചെകിട്ടത്തും പൊലീസുകാര്‍ മര്‍ദ്ദിച്ചു. വൃക്ഷണങ്ങള്‍ ഞെരിച്ച് ഉടയ്ക്കാന്‍ ശ്രമിച്ചെന്നും പരാതിയുണ്ട്. പകടത്തില്‍പ്പെട്ട വാഹനം തിരികെ ആവശ്യപ്പെട്ടതിനായിരുന്നു മര്‍ദ്ദനമെന്നാണ് ആരോപണം. മര്‍ദ്ദനമേറ്റ അച്ഛനും മകനും കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി.
Read More »സംസ്ഥാനത്ത് സ്ഥിതി ഗുരുതരമാകുന്നു; ഇന്ന് 5063 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 22 മരണം; 4463 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…
സംസ്ഥാനത്ത് സ്ഥിതി രൂക്ഷമാകുന്നു. ഇന്ന് 5063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൂടാതെ ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 162 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4750 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2475 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോഴിക്കോട് 715 എറണാകുളം 607 കണ്ണൂര്‍ 478 തിരുവനന്തപുരം 422 കോട്ടയം 417 തൃശൂര്‍ …
Read More »സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത; ജാഗ്രതാ നിർദേശം…
സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത. ഒരു ഘട്ടത്തില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വരുന്ന മണിക്കൂറുകളില്‍ ആലപ്പുഴയിലെയും കണ്ണൂരിലെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റും ഇതിനേത്തുടര്‍ന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള …
Read More »കട്ടപ്പനയിലെ വീട്ടമ്മയുടെ മരണം കൊലപാതകം; തെളിവായത്…
കട്ടപ്പനയില്‍ വീട്ടമ്മ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ്. വീട്ടമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കിയെന്ന് കട്ടപ്പന ഡിവൈഎസ്പി അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളജിലെ പോലീസ് സര്‍ജന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. പരിസരവാസികളെയും ബന്ധുക്കളെയും കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം. സംശയമുള്ളവര്‍ പോലീസ് നിരീക്ഷണത്തിലാണ്. ചിലരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ 4.30 ഓടെയാണ് കട്ടപ്പന എസ്എന്‍ ജംഗ്ഷന് കൊച്ചപുരയ്ക്കല് ചിന്നമ്മയെ …
Read More »ഐപിഎല്‍ പതിനാലാം സീസണ് ഇന്ന് ചെന്നൈയില്‍ തുടക്കം; മത്സരം 7.30ന്…
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനാലാം സീസണ് ഇന്ന് ചെന്നൈയില്‍ തുടക്കം. നിലവിലെ ചാമ്ബ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം. വൈകുന്നേരം 7.30ന് ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം ആരംഭിക്കുന്നത്. രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ വലിയ ആശങ്കകള്‍ക്കിടയിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ആരാധകര്‍ക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനമുണ്ടാകില്ല. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ മുബൈയെ സംബന്ധിച്ചിടത്തോളം ഈ സീസണില്‍ അവര്‍ ലക്ഷ്യം വയ്ക്കുന്നത് തുടര്‍ച്ചയായി …
Read More »സാമൂഹിക അകലം പാലിച്ചില്ല, പ്രധാനമന്ത്രിക്ക് വന്‍പിഴ ചുമത്തി പൊലീസ്…
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന്റെ പേരില്‍ പ്രാധാനമന്ത്രിക്ക് വന്‍ തുക പിഴ ചുമത്തി പൊലീസ്. നോര്‍വിയിന്‍ പ്രധാനമന്ത്രി എര്‍ന സോള്‍ബെര്‍ഗിനാണ് ഈ അപൂര്‍വ ‘അവസരം’ ലഭിച്ചത്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുകൊണ്ട് കുടുംബസംഗമത്തില്‍ പങ്കെടുത്തതിനാണ് പ്രാധാനമന്ത്രിക്ക് പിഴ ചുമത്തിയതെന്ന് നോര്‍വിയിന്‍ പൊലീസ് മേധാവി അറിയിച്ചു. 20000 നോര്‍വയിന്‍ ക്രൗണ്‍സ് (2352 ഡോളര്‍) ആണ് പിഴത്തുക. ഇക്കഴിഞ്ഞ മാസമാണ് തന്റെ അറുപതാം പിറന്നാള്‍ ആഘോഷിക്കാന്‍ 13 അംഗകുടുംബവുമായി എര്‍ന മൗണ്ട് റിസോര്‍ട്ടില്‍ എത്തിയത്. കൊവിഡിന്റെ …
Read More »സംസ്ഥാനത്ത് കോവിഡ് പ്രതിരോധം കടുപ്പിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ….
സംസ്ഥാനത്ത് കോവിഡ് പ്രതിരോധം കടുപ്പിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. പ്രതിരോധ നടപടികള്‍ കര്‍ശനമായി പാലിക്കേണ്ട സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും ആശുപത്രികളിലെ സൗകര്യം മെച്ചപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. രോഗികളുടെ എണ്ണം കുറഞ്ഞപ്പോള്‍ ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകള്‍ പലതും പൂട്ടിയിരുന്നു. ആവശ്യം വരുകയാണെങ്കില്‍ അത് വീണ്ടും തുറക്കും. ഐസിയുകളുടെ എണ്ണവും വര്‍ധിപ്പിക്കും. ഗുരുതര രോഗികളെ മെഡിക്കല്‍ കോളജുകളില്‍ ചികിത്സിപ്പിക്കും. വാക്‌സിനേഷന്‍ നടപടികള്‍ ദ്രുതഗതിയിലാക്കും. അറുപത് വയസിനു മുകളില്‍ പ്രായമുള്ള എല്ലാവരും വാക്സിനെടുത്തോയെന്ന് ഉറപ്പാക്കാന്‍ …
Read More »ശാസ്താംകോട്ട ഭരണിക്കാവില്‍ സമൃദ്ധി മെഗാസ്റ്റോര്‍ തുറന്നു…
സഹകാര്‍ ഭാരതിയുടെ നിയന്ത്രണത്തില്‍ അക്ഷയശ്രീ ശാസ്താംകോട്ട റീജിയണല്‍ ഫെഡറേഷന്റെ നേതൃത്വത്തിലുള്ള സമൃദ്ധി മെഗാ സ്റ്റോര്‍ ഭരണിക്കാവില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് കാര്യവാഹ് വി.മുരളീധരന്‍ സ്റ്റോറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. റീജിയണല്‍ ഫെഡറേഷന്‍ പ്രസിഡന്റ് ശാസ്താംകോട്ട ഹരീഷ് അധ്യക്ഷനായി. ബാംകോ ചെയര്‍മാന്‍ പി.ആര്‍. മുരളീധരന്‍ ദീപം തെളിച്ചു. സമൃദ്ധി സംസ്ഥാന സെക്രട്ടറി പി.കെ. മധുസൂതനന്‍ ആദ്യവില്‍പ്പനയും ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആര്‍.ഗീത ഉത്പന്നം സ്വീകരിക്കലും …
Read More »