സൗദി അറേബ്യയില്‍ 2691 പേര്‍ക്ക് പുതുതായി കോവിഡ് വൈറസ് രോഗ ബാധ സ്ഥിരീകരിച്ചു. 10 പേര്‍ മരിച്ചു. ആകെ കോവിഡ് ബാധിതരുടെ എണ്ണം 62545 ആയി. ബുധനാഴ്ച മരിച്ചവരെല്ലാം വിദേശികളാണ്. ഇതില്‍ ഏഴുപേര്‍ ജിദ്ദയിലും മൂന്നുപേര്‍ മക്കയിലുമാണ് മരിച്ചത്. 33നും 95നും ഇടയില്‍ പ്രായമുള്ളവരാണ് ഇവര്‍. ഇതോടെ ആകെ മരണ സംഖ്യ 339 ആയി. 1844 പേര്‍ പുതുതായി സുഖം പ്രാപിച്ചു. ഇതോടെ രോഗമുക്തരുടെ എണ്ണം 33478 ആയി. ആശുപത്രികളില്‍ …
Read More »ഉംപുന്‍ ചുഴലിക്കാറ്റ് തീരത്തേക്ക് അടുക്കുന്നു: തിരമാലകള്‍ 16 അടി ഉയരത്തില്‍ വീശും; ലക്ഷക്കണക്കിന് ആളുകളെ ഒഴിപ്പിക്കുന്നു…
ഉം-പുന്‍ ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നതായ് റിപ്പോര്‍ട്ട്. ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ ബംഗാള്‍ തീരം വഴി കരയിലേക്ക് പ്രവേശിക്കുമെന്നാണ് മുന്നറിയിപ്പ്. 185 കീലോമീറ്റര്‍ വേഗതിയിലായിരിക്കും കാറ്റിന്‍റെ വേഗത. ബംഗാളിലും ഒഡീഷയിലും ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലുടേയും തീരപ്രദേശങ്ങളില്‍ നിന്നും ലക്ഷകണക്കിന് പേരെയാണ് ഒഴിപ്പിക്കുന്നത്. സൂപ്പര്‍ സൈക്ലോണ്‍ വിഭാഗത്തില്‍ ആയിരുന്ന ഉംപുന്‍ ഇപ്പോള്‍ അതിശക്ത ചുഴലിക്കാറ്റ് (എക്സ്ട്രീമ്ലി സെവിയര്‍ സൈക്ലോണ്‍ സ്റ്റോം) ആയി ദുര്‍ബലപ്പെട്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം …
Read More »സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ആര്‍ക്കും രോഗമുക്തിയില്ല…
സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ ഇന്ന് ആരും രോഗമുക്തി നേടിയിട്ടില്ല. രോഗം സ്ഥിരീകരിച്ചവരെല്ലാം തന്നെ കേരളത്തിന് പുറത്തുനിന്നെത്തിയവരാണ്. കണ്ണൂര്‍ 5, മലപ്പുറം 3, പത്തനംതിട്ട 1, ആലപ്പുഴ 1, തൃശൂര്‍ 1, പാലക്കാട് 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്. ഇതില്‍ നാല് പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. ആറ് പേര്‍ മഹാരാഷ്ട്രയില്‍ നിന്നും, ഗുജറാത്ത്, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നും വന്നവരാണ്.
Read More »സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ കൂടും; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി…
സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ കൂടുമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. പുറത്തുനിന്നെത്തുന്നവരില്‍ നല്ലതോതില്‍ രോഗികളുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ രണ്ട് ഘട്ടത്തെക്കാള്‍ ബുദ്ധിമുട്ടേറിയ സമയമാണ് വരാന്‍ പോകുന്നത്. പുറത്തുനിന്ന് കൂടുതലാളുകള്‍ വരുന്നുണ്ട്. ലോകരാജ്യങ്ങളിലും ഇന്ത്യയുടെ പല സ്ഥലങ്ങളിലും രോഗികള്‍ കൂടുന്ന സമയത്താണ് ഈ വരവ്. മുമ്ബ് പലയിടത്തും രോഗം തുടങ്ങുന്ന സമയത്താണ് വന്നിരുന്നത്. ഇപ്പോള്‍ രോഗം പടരുന്ന സമയമാണ്. ഇന്ത്യയില്‍ 13 ദിവസം കൊണ്ട് രോഗികള്‍ ഇരട്ടിയാകുമെന്നാണ് കണക്കുകളെന്നും മന്ത്രി …
Read More »BREAKING NEWS: എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ വീണ്ടും മാറ്റി…
സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച തീയതി പ്രകാരം നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മേയ് 26 മുതല്‍ 30 വരെ അവശേഷിക്കുന്ന പത്താം ക്ലാസ്, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടത്താന്‍ തന്നെയാണ് തീരുമാനം. മുന്‍ നിശചയിച്ച ടൈംടേബിള്‍ പ്രകാരം തന്നെയായിരിക്കും പരീക്ഷകളെന്നും മുഖ്യമന്ത്രി അറിയിച്ചു. കൃത്യമായ സമാൂഹിക അകലം പാലിച്ചും കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചുമായിരിക്കും പരീക്ഷകള്‍ നടത്തുക. സ്കൂള്‍ ബസുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് …
Read More »സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ ലോക്കല്‍ ബസ് സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ അനുമതി…
സംസ്ഥാനത്ത് പൊതുഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികള്‍ക്ക് തുടക്കമിട്ട് കേരള സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ബുധനാഴ്ച മുതല്‍ സംസ്ഥാനത്ത് ലോക്കല്‍ ബസ് സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുകയാണ്. നാലാം ഘട്ട ലോക്ക് ഡൗണില്‍ പൊതുഗതാഗതം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് സംസ്ഥാനത്ത് പൊതുഗതാഗതം ഭാഗീകമായി പുനസ്ഥാപിക്കാന്‍ തീരുമാനിച്ചത്. ജില്ലയ്ക്ക് അകത്തുള്ള ബസ് സര്‍വ്വീസുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ അനുമതി നല്‍കിയിരിക്കുന്നത്. അന്തര്‍ജില്ല, അന്തര്‍സംസ്ഥാന ബസ് യാത്രകളുടെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും …
Read More »സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; ഇന്ന് കൂടുതല്‍ പേര്‍ കൊല്ലത്ത്…
സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 21 പേര്‍ വിദേശത്തു നിന്നെത്തിയവരാണ്. ബാക്കി എട്ടുപേര്‍ മറ്റു സംസ്ഥാനത്തുനിന്നു വന്നവരും ആണ് ആര്‍ക്കും തന്നെ നെഗറ്റീവ് ആയിട്ടില്ല. കൊല്ലം 6, തൃശൂര്‍ 4, തിരുവനന്തപുരം 3, കണ്ണൂര്‍ 3, പത്തനംതിട്ട 2, ആലപ്പുഴ 2, കോട്ടയം 2, കോഴിക്കോട് 2, കാസര്‍കോട് 2, എറണാകുളം 1, പാലക്കാട് 1, മലപ്പുറം 1 എന്നിങ്ങനെയാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. കണ്ണൂരില്‍ …
Read More »കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത; 13 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്..!
ബംഗാള്‍ ഉള്‍ക്കടലില്‍ രുപം കൊണ്ട അംപന്‍ ചുഴലിക്കാറ്റിന്റെ പ്രഭാവത്താല്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും നാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ …
Read More »സിബിഎസ്‌ഇ പരീക്ഷ തിയ്യതി നിശ്ചയിച്ചു; എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ വീണ്ടും മാറ്റി…
സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ വീണ്ടും നീട്ടി. ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടിയ സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റി വെച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മാറ്റി വെച്ച പരീക്ഷകള്‍ ജൂണില്‍ നടത്താനാണ് തീരുമാനം. അതേസമയം പരീക്ഷകളുടെ തിയ്യതികള്‍ പിന്നീട് അറിയിക്കുന്നതായിരിക്കും. ഈ മാസം 26ാം തിയ്യതി മുതലാണ് എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നടത്താന്‍ നേരത്തെ മന്ത്രിസഭ തീരുമാനിച്ചിരുന്നത്. വിഎച്ച്‌എസ്‌ഇ പരീക്ഷകളും 26 …
Read More »കോവിഡ്; ഇന്ത്യയില്‍ 24 മണിക്കൂറിനുള്ളില്‍ 5000 ലധികം കോവിഡ് കേസുകള്‍; മരണം 3000 കടന്നു..
ഇന്ത്യയില്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5242 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 96,169 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് മരണത്തിലും ക്രമാതീതമായ വര്‍ധനവാണുണ്ടായത്. 24 മണിക്കൂറിനുള്ളില്‍ 157 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3029 ആയി …
Read More »